യാത്രക്കാരും ഡ്രൈവർമാരും ശ്രദ്ധിക്കുക; ചന്ദ്രഗിരിപ്പാലത്തിനു അടുത്തു മണ്ണിടിച്ചിൽ ഭീഷണി, അപകടം പതിയിരുന്ന് കെഎസ്ടിപി പാത

കാസർകോട് ∙ യാത്രക്കാരും ഡ്രൈവർമാരും ശ്രദ്ധിക്കുക, കെഎസ്ടിപി പാതയിൽ ചന്ദ്രഗിരിപ്പാലത്തിനു അടുത്തു മണ്ണിടിച്ചിൽ ഭീഷണി. തെരുവു വിളക്കുകൾ കത്താത്തതിനാൽ ഇതിലൂടെ പോകുമ്പോൾ ജാഗ്രത വേണം. മഴയിൽ അമിതവേഗത്തിൽ ഇതിലൂടെ വാഹനം ഓടിച്ചു പോകുമ്പോൾ റോഡിലേക്കു ഇടിഞ്ഞു വീണ മണ്ണ് കണ്ടുവെന്നു വരില്ല. അതിനാൽ അപകടം പതിയിരിക്കുകയാണ്. കാഞ്ഞങ്ങാട് ഭാഗത്തേക്കു പോകുമ്പോൾ റോഡിന്റെ ഇടതുവശത്താണു മണ്ണ് ഇടിയുന്നത്. കഴിഞ്ഞ ദിവസം രാത്രി ഒരു കൂറ്റൻ കല്ല് റോഡിലേക്ക് വീണു. ഈ സമയം വാഹനങ്ങൾ ഒന്നുമില്ലാത്തതിനാൽ അപകടം ഒഴിവായി. ഈ […]

Continue Reading

കാസർകോട് പോലീസ് സ്‌റ്റേഷനില്‍ നടന്ന ലേലത്തില്‍ ആറ് കോഴികള്‍ പോയത് 7000 രൂപയ്ക്ക്

കാസർകോട്: 7000 രൂപ വിലയിടാൻ ഈ കോഴിക്കൾക്കെന്താ കൊമ്പുണ്ടോ എന്ന ല്ലേ. കൊമ്പൊന്നുമില്ലെങ്കിലും കാസർകോട് കോടതി കോംപ്ലക്സിൽ വന്ന് ഈ തുകയ്ക്ക് ലേലത്തിൽ പോയെങ്കിൽ കോഴി ചില്ലറക്കാരനല്ലെന്ന് ഊഹിക്കാം. ബദിയടുക്ക പോലീസ് ഒൻപതാം തീയതി പിടിച്ച ആറ് അങ്കക്കോഴികളാണ് 7000 രൂപയ്ക്ക് തിങ്കളാഴ്ച കാസർകോട് കോടതിയിൽനിന്ന്് ലേലത്തിൽ പോയത്. ഒൻപതിന് വൈകീട്ടോടെയാണ് കോഴിയങ്കം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ. കെ.പി.വിനോദ്കുമാറും സംഘവും പരിശോധന നടത്തിയത്. രണ്ട് കേസുകളിലായി വിദ്യാഗിരിയിൽനിന്നും പീലിത്തടുക്കയിൽനിന്നും ആറ് കോഴികളെയും 12 പേരെയും പോലീസ് […]

Continue Reading

കുമ്പള പുഴയില്‍ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി

കുമ്പള :കുമ്പള പുഴയിൽ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി. കുമ്പള പാലത്തിനു സമീപം പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് തഞ്ചാവൂർ സ്വദേശി കുമാരൻ ഷൺമുഖം 62യാണ് മുങ്ങി മരിച്ചത്. ഉപ്പള യൂണിറ്റ് ഫയർ ആൻഡ് റെസ്ക്യൂ ടീമും നാട്ടുകാരുടെയും നീണ്ട തെരച്ചിലിനൊടുവിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മംഗൽപാടി ആശുപത്രിയിലേക്ക് മാറ്റി ആത്മഹത്യയാണെന്ന് സംശയം പോലീസ് രേഖപ്പെടുത്തി.

Continue Reading

കേരള വാട്ടർ അതോറിറ്റി ബോവിക്കാനം എ.ഇ.ഓഫീസിൽ വെള്ളക്കരം അടക്കാൻ സംവിധാനം വേണം. അനീസ മൻസൂർ മല്ലത്ത് നിവേദന മയച്ചു

മുളിയാർ: കേരള വാട്ടർ അതോറിറ്റിയുടെ വെള്ളക്കരം അടക്കാൻകെ.ഡബ്യു.എ. ബോവിക്കാനം അസിസ്റ്റൻ്റ് എഞ്ചിനിയർ ഓഫീസിൽ സംവിധാനം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് മുളിയാർ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് എക്സിക്യൂട്ടീവ് എഞ്ചിനിയർക്ക് നിവേദനം അയച്ചു. നിലവിൽ അഞ്ഞൂറിൽ അധികം ഉപഭോക്താക്കൾമുളിയാർ പഞ്ചായത്തിലുണ്ട്. രണ്ടാംഘട്ട ജലജീവൻ പദ്ധതി കൂടി നടപ്പിലാകുന്നതോടെ കൂടുതൽ ഉപഭോക്താക്കൾ സെക്ഷന് കീഴിൽവരും.ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് സ്ഥിരമായോ, മാസത്തിലെനിശ്ചിത ദിവസങ്ങളിലോ വെള്ളക്കരം സ്വീകരിക്കാൻ നടപടി വേണം.നിവേദനത്തിൽ ആവശ്യപ്പെട്ടു.

Continue Reading

വാക്സിനേഷൻ കേന്ദ്രങ്ങളിൽ സംഘർഷം തുടർകഥ: കുമ്പളയിൽ വാർഡ് അടിസ്ഥാനത്തിൽ വാക്സിനേഷൻ സൗകര്യം ഏർപ്പെടുത്തണമെന്ന് മൊഗ്രാൽ ദേശീയവേദി.

മൊഗ്രാൽ.കുമ്പളയിൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന സംഘർഷാവസ്ഥ കണക്കിലെടുത്ത് വാർഡുകൾ തോറും വാക്‌സിനേഷൻ സൗകര്യം ഏർപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് മൊഗ്രാൽ ദേശീയ വേദി ആവശ്യപ്പെട്ടു. കാസർഗോഡ് മുനിസിപ്പാലിറ്റി അടക്കം വിവിധ കേന്ദ്രങ്ങളിൽ വാർഡുകൾ കേന്ദ്രീകരിച്ച് വാക്സിനേഷൻ സൗകര്യമേർപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. കുമ്പളയിലും ഇത്തരത്തിൽ വാർഡുകൾ തോറും വാക്സിനേഷൻ സൗകര്യം ഏർപ്പെടുത്താനായാൽ തിരക്കും, സംഘർഷാവസ്ഥയും ഒഴിവാക്കാനാവും. ഇതിനായി അടിയന്തിര ഇടപെടൽ വേണമെന്ന് യോഗം ആവശ്യപ്പെട്ടു. നേരത്തെ ഇത് സംബന്ധിച്ച് മൊഗ്രാൽ യൂനാനി ഡിസ്പെൻസറിയിൽ വാക്‌സിനേഷൻ സൗകര്യം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സന്നദ്ധ […]

Continue Reading

കാസറഗോഡിന് വീണ്ടും അഭിമാന നേട്ടം.ചെറുവത്തൂരിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്

കാസര്‍കോട്: ചെറുവത്തൂര്‍ വലിയപൊയില്‍ ജിയുപിഎസ് നാലിലാംകണ്ടം ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ധനലക്ഷ്മി സി. ബിനോയ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് വിന്നര്‍. 100 വേസ്റ്റ് മെറ്റീരിയല്‍ ക്രാഫ്റ്റ് ചെയ്തു റെക്കോര്‍ഡ് വിന്നര്‍ ആയ 43 കാരനായ ബംഗ്ലാദേശുകാരനെ ബ്രേക്ക് ചെയ്ത് 108 വെസ്റ്റ് മെറ്റീരിയല്‍ ക്രാഫ്റ്റ് ചെയ്ത വിന്നര്‍ ആയിരിക്കുകയാണ് ഈ 12കാരി. ചിരട്ട, ക്ലേ, ന്യൂസ് പേപ്പര്‍, പ്ലാസ്റ്റിക് ബോട്ടില്‍, പഴയ തുണി, ചെരുപ്പ്, കാര്‍ബോര്‍ഡ്, ഇലക്ട്രിക് വയര്‍, കവുങ്ങിന്‍പാള, പ്ലാസ്റ്റിക് കവര്‍ എന്നിവ ഉപയോഗിച്ച് […]

Continue Reading

കുമ്പളയില്‍ കര്‍ണാടക സ്റ്റേറ്റ് ബസിന് കല്ലെറിഞ്ഞ കേസില്‍ പ്രതികളെ വെറുതെ വിട്ടു

3.4.2015 തീയ്യതി രാത്രി 9.15 മണിക്ക് കോയിപ്പാടി മാവിനക്കട്ട എന്ന സ്ഥലത്ത് ദേശീയപാതയിൽ കർണാടക സ്റ്റേറ്റ് ബസ് സൈഡ് കൊടുത്തില്ല എന്നാരോപിച്ച് ബൈക്കിൽ വന്ന പ്രതികൾ ബസ്സിനെ ഓവർടേക്ക് ചെയ്ത് ബസിന്റെ മുൻഭാഗത്തെ ഗ്ലാസ് കല്ല് എറിഞ്ഞ് തകർത്തു എന്നും ഡ്രൈവറെ ഉപദ്രവിക്കുകയും ചെയ്തു എന്നാരോപിച്ച് കുമ്പള പോലീസ് രജിസ്റ്റ്‌ർ ചെയ്ത കേസിലെ പ്രതികളായ അറാഫത്ത്, ജയ്സൺ എന്നീ വരെ കാസറഗോഡ് അഡീഷണൽ ഡിസ്ട്രിക്റ്റ് സെഷൻസ് കോടതി(മൂന്ന്) കുറ്റക്കാർ അല്ല എന്ന് കണ്ട് വെറുതെ വിട്ടു. പ്രതികൾക്ക് […]

Continue Reading

ഉദുമയില്‍ നാളെ മുതല്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ രാത്രി 7 വരെ തുറക്കാം

ഉദുമ ▪️കോവിഡ് വ്യാപന വര്‍ധനവും ഉയര്‍ന്ന ടി.പി.ആര്‍. നിരക്കും കാരണം ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവിലുള്ള ഉദുമയില്‍ പഞ്ചായത്ത് ജാഗ്രത സമിതി പ്രഖ്യാപിച്ച കടുത്ത നിയന്ത്രണത്തിന് ഇളവ്. ബുധനാഴ്ച മുതല്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ രാത്രി 7 വരെ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കാന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി സംഘടന നേതാക്കള്‍, ഡ്രൈവേര്‍സ് യൂണിയന്‍ നേതാക്കള്‍, പഞ്ചായത്ത് സ്റ്റിയറിംഗ് കമ്മറ്റി, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍, പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍, […]

Continue Reading

മെമ്പറിന്റെയും ജനങ്ങളുടെ മികച്ച സഹകരണത്തിൽ കോയിപാടിയിൽ ടി പി ആർ കുറയുന്നു

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽകോയിപാടി വാർഡിൽ പ്രകടമാകുന്ന മെമ്പറിന്റെയും ജനങ്ങളുടെ സഹകരണം ആശാവഹമാണ്. സബൂറ മെമ്പർ…..അഭിനന്ദനങ്ങൾ 10.7.2021 ന് ഉച്ചയ്ക്കു ശേഷവും 20-ാം വാർഡിൽ പെർവാഡ് ഹെൽത്ത് സെൻററിൽ വെച്ച് 12.7.2021 ന്കോവിഡ് സ്രവ പരിശോധന നടത്താൻ ഗ്രാമ പഞ്ചായത്ത്മെമ്പർ ശ്രീമതി സബൂറ.എം തയ്യാറാണന്ന് അറിയിച്ചത്. രാവിലെ ഹെൽത്ത് ടീം എത്തിയപ്പോൾ തന്നെ തിരക്കോട് തിരക്ക്.എല്ലാവരും ആൻ്റിജൻ ടെസ്റ്റ് ചെയ്യാൻ റെഡിയായി വന്നിട്ടുണ്ട്.510 പേരുടെ പരിശോധന നടത്തിയപ്പോൾ 8 പൊസിറ്റീവ് കേസുകൾ കണ്ടെത്തിത്തിയിട്ടുണ്ട്. വളരെ നന്നായി ക്യാമ്പ് സംഘടിപ്പിച്ച്,ഇത്രയും […]

Continue Reading

ജില്ലയുടെ തീരദേശ ജനതയുടെ സംരക്ഷണത്തിന് സമഗ്രമായ പദ്ധതികൾ തന്നെ വേണം.

കുമ്പള. കാലവർഷം തുടങ്ങിയാൽ ജില്ലയിലെ തീരദേശ ജനതയുടെ നെഞ്ചിൽ തീയാണ്. ഓരോ മഴക്കാലത്തും കലിതുള്ളിയെത്തുന്ന കടൽ തീരദേശ ജനതയ്ക്ക് നൽകുന്നത് തോരാകണ്ണുനീർ മാത്രം. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി ഇതുതന്നെയാണ് സ്ഥിതി. സമഗ്രമായ പദ്ധതികളും, പുനരധിവാസവുമൊക്കെ പറഞ്ഞു കേൾക്കുമെ ങ്കിലും എല്ലാം കടലാസിലും, വാക്കിലുമൊതുങ്ങുന്നു. വർഷാവർഷം ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും, മന്ത്രിമാരും പ്രദേശത്ത് സന്ദർശനം നടത്തി ആശ്വാസവാക്കുകൾ ചൊരിഞ് വാഗ്ദാനങ്ങൾ നൽകി മടങ്ങും. പിന്നീട് അവരെ കാണണമെങ്കിൽ അടുത്ത കടലാക്രമണ സമയത്തെന്ന് അനുഭവസ്ഥർ പറയുന്നു. ഒരു പതിറ്റാണ്ട്ന്റെ കഥ […]

Continue Reading