മൂന്ന് നിർദ്ധന വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ നൽകി ഗോപാലൻ, ഉഷ ദമ്പതികൾ മാതൃകയായി.

ബോവിക്കാനം: സാമ്പത്തിക പരാധീനത മൂലം ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്താൻ പറ്റാതെ സ്കൂൾപഠനം അവതാളത്തിലായിപ്രയാസം അനുഭവിച്ചമൂന്ന് വിദ്യാർത്ഥി കൾക്ക് പുതിയ മൂന്ന് സ്മാർട്ട് ഫോണുകൾ അനുവദിച്ച് മുളിയാർ ആലിങ്കാൽസ്വദേശികൾ മാതൃകയായി. കേരള ബാങ്ക് കാസർകോട് മെയിൻ ബ്രാഞ്ച് കലക്ഷൻ ഏജൻ്റ് ഗോപാലൻ, മുളിയാർ കുടുംബശ്രീ സിഡിഎസ്.അംഗംഉഷ ദമ്പതികളാണ്കുട്ടികളുടെ പ്രയാസം ഉൾകൊണ്ട് സിങ്കപ്പൂരിൽ എഞ്ചിനിയറായ മകൾ ഗായത്രി ഗോപാൻ്റെ വകയായി ഫോണുകൾ സംഘടിപ്പിച്ചത്. ശരീര സൗന്ദര്യ മൽസരത്തിൽ മിസ്റ്റർ കാസർകോടായി തെരഞ്ഞെടുത്ത ഗണേഷ് ഗോപാൽ മകനാണ്.ഫോണുകൾ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് […]

Continue Reading

കേരള സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയിൽ നടപ്പിലാക്കി വരുന്ന ജനകീയ ഹോട്ടൽ ചെങ്കള ഗ്രാമ പഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ചു.

പഞ്ചായത്ത് കോംബൗണ്ടിനകത്ത്കുടുംബശ്രീ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ 20 രൂപയ്ക്ക് ഉച്ച ഭക്ഷണം ലഭിക്കും.ഹോട്ടൽ പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദ്‌രിയ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് സഫിയ ഹാഷിം,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹസൈനാർ ബദ്‌രിയ, വെൽഫയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അൻഷിഫാ അർഷാദ്ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സലീം എടനീർ,വാർഡ് മെമ്പർമാരായ ബഷീർ എൻ എ, സത്താർ പള്ളിയാൻ, ഫൈസാ നൗഷാദ്,ഹസീന റഷീദ്, രാഘവേന്ദ്ര മിസിരിയ ,ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ഷിബി, സി ഡി എസ് ചെയർപേഴ്‌സണ് […]

Continue Reading

ഓൺലൈൻ പഠന സാഹചര്യം ഒരുക്കുന്നതിൽ സർക്കാർ പരാജയം – കെ.എസ്.ടി.യു.

കാസറഗോഡ് : കോവിഡ് മഹാമാരി വന്ന് ഒന്നര വർഷമായിട്ടും ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിൽ സർക്കാർ തികഞ്ഞ പരാജയമാണെന്ന് കെ.എസ്.ടി.യു. ജില്ലാ സെക്രട്ടറി ഗഫൂർ ദേളി അഭിപ്രായപ്പെട്ടു. വിവിധ വിദ്യാഭ്യാസ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച എ.ഇ ഒ ഓഫീസ് നില്പ് സമരം കാസർഗോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.ടി.യു ഉപ ജില്ല പ്രസിഡണ്ട് സിദ്ദീഖ് നായ്മാർമൂല അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് സമീർ തെക്കിൽ ജില്ലാ […]

Continue Reading

മുറ്റത്തെ ഷെഡിൽ നിന്നും കാർ എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് കുട്ടികൾ കിണറ്റിൽ വീണു; ഒടുവിൽ അത്ഭുതരക്ഷ

കൂരാലി: പൊൻകുന്നത്ത് വീട്ടുമുറ്റത്ത് ഷെഡിൽ നിർത്തിയിട്ടിരുന്ന കാർ സ്റ്റാർട്ടാക്കുന്നതിനിടെ നിയന്ത്രണം വിട്ട് സമീപത്തെ കിണറിന്റെ ഭിത്തിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ കിണറ്റിൽ വീണു. കാർ കിണറിന്റെ ഭിത്തി തകർത്താണ് ഇടിച്ചുനിന്നത്. തുടർന്ന് കിണറിന്റെ മുകളിലിട്ട ഗ്രില്ലിൽ ഇരിക്കുകയായിരുന്ന രണ്ടുകുട്ടികൾ കിണറ്റിലേക്ക് വീഴുകയായിരുന്നു. കുട്ടികൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. പനമറ്റം ഇലവനാൽ മുഹമ്മദ് ഷബീറിന്റെ കുടുംബവീട്ടിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാവിലെ എട്ടിന് വീട്ടുമുറ്റത്തെ ഷെഡിൽ നിന്ന് കാർ പുറത്തേക്കിറക്കവേ അബദ്ധത്തിൽ അമിതവേഗത്തിൽ നീങ്ങുകയായിരുന്നു. ഭിത്തി തകർത്ത കാർ കിണറിന്റെ […]

Continue Reading

കാസർകോട് ജില്ലാ കളക്ടറായി ഭണ്ഡാരി സ്വാഗത് റൺവീർ ചന്ദ് ചുമതലയേറ്റു

കാസർകോട് ജില്ലാ കളക്ടറായി ഭണ്ഡാരി സ്വാഗത് റൺവീർ ചന്ദ് രാവിലെ 10.45ന് കാസർകോട് കളക്ടറേറ്റിൽ ചുമതയേറ്റു. സ്ഥലം മാറുന്ന ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു കളക്ടറുടെ ചേമ്പറിൽ ബൊക്കെ നൽകി സ്വീകരിച്ചു.അധികാര രേഖകൾ കൈമാറി. എ ഡി എം എ കെ രമേന്ദ്രൻ സബ് കളക്ടർ ഡി ആർ മേഘശ്രീ, കാസർകോട് ആർ ഡി ഒ അതുൽ സ്വാമിനാഥ് തുടങ്ങിയവർ സംബന്ധിച്ചു. ജില്ലയിലെ ആദ്യ വനിത കളക്ടറാണ് ഇവർ. 2010 ഐ എ എസ് ബാച്ചിലെ 69 […]

Continue Reading

കുമ്പള: കുമ്പള ഗവ.ഹൈസ്കൂളിലെ കൊവിഡ് വാക്സിനേഷൻ കേന്ദ്രത്തിൽ സന്നദ്ധ സേവനത്തിൽ ഏർപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകനായ പഞ്ചായത്ത് വളണ്ടിയരെ സി.പി.എം നേതാവ് മർദിച്ചു

ബംബ്രാണ സ്കൂളിനു സമീപത്തെ മൂസയുടെ മകൻ മുഹമ്മദ് നാഫി (22) ക്കാണ് മർദനത്തിൽ പരുക്കേറ്റത്. സംഭവത്തിൽ സി.പി.എം നേതാവായ അഭിഭാഷകൻ അഡ്വ.ഉദയകുമാർ ഗട്ടിക്കെതിരെ കുമ്പള പൊലിസ് കേസെടുത്തു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കുമ്പള പഞ്ചായത്ത് നിയോഗിച്ച വളണ്ടിയറായി മുഹമ്മദ് നാഫി കഴിഞ്ഞ ഒരു മാസത്തോളമായി കുമ്പളയിലെ വാക്സിനേഷൻ സെൻ്ററിൽ പ്രവർത്തിച്ചു വരികയായിരുന്നു. വാക്സിനേഷൻ സെൻ്ററിൽ എത്തിയ പ്രായം ചെന്നയാളെ അകത്ത് കയറ്റിയിരുത്താൻ ശ്രമിക്കുന്നതിനിടെ മുഹമ്മദ് നാഫിയുമായി സി.പി.എം പ്രവർത്തകർ വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു. പഞ്ചായത്ത് വളണ്ടിയറാണെന്ന് അറിയിച്ചപ്പോൾ തള്ളിയിടുകയും […]

Continue Reading

പതിമൂന്നാണ്ട് പിന്നിട്ടിട്ടും ജനഹൃദയങ്ങളിൽ വിരാജിക്കുന്ന ബി.സുലൈമാൻ ജനസേവകർക്ക് മാതൃകയാണ്.

മുസ്ലിം ലീഗ് രാഷ്ട്രീയത്തിലൂടെ അടിസ്ഥാന വർഗ്ഗത്തെ സേവിച്ച് മുളിയാറിൻ്റെഎക്കാലത്തെയും മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്നഖ്യാതിനേടി അകാലത്തിൽ പൊലിഞ്ഞുപോയ താരകമാണ് ബി.സുലൈമാൻ സാഹിബ്. മുളിയാറിൻ്റെ പൊതു മണ്ഡലത്തിലിറങ്ങി ജനങ്ങൾക്കൊപ്പം ഇടപെടുമ്പോഴാണ്വിട പറഞ്ഞ് പതിമൂന്നാണ്ടുകൾക്ക് ശേഷവും ഈ വ്യക്തിത്വത്തെ സർവ്വരാലും വാഴ്ത്തപ്പെടുന്നത് അനുഭവപ്പെട്ടത്.വിദ്യാർത്ഥിത്വ കാലത്ത് കേട്ടറിവുള്ള ഒരാളെ പറ്റി കൂടുതൽ അറിയാൻ ഇത് പ്രചോതനമായി. അടിസ്ഥാന ജനവിഭാഗങ്ങളെയും അവരുടെ പ്രയാസങ്ങളെയും ഹൃദയത്തിലാവാഹിച്ച് മാസ്മരിക സേവനം കൊണ്ട് കർമ്മ മണ്ഡലത്തെധന്യമാക്കാൻ സാധിച്ചതാണ്ബി.സുലൈമാൻ എന്ന പച്ചയായ മനുഷ്യനെജനസമൂഹം നെഞ്ചേറ്റിയതെന്ന്മനസ്സിലാക്കാനാവും. അക്കാദമിക് വിദ്യാഭ്യാസ യോഗ്യതകളൊന്നും […]

Continue Reading

മൊബൈൽ സേവന കമ്പനിയുടെ പേര് പറഞ്ഞു തട്ടിപ്പ്, കുമ്പളയിൽ യുവതിക്ക് നഷ്ടമായത് 18000 രൂപ

പ്രമുഖ മൊബൈൽ സേവന കമ്പനിയുടെ കസ്റ്റമർ സർവീസിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ചും മൊബൈൽ ആപ്പ് ദുരുപയോഗം ചെയ്തും പണം തട്ടൽ. കാസർകോട് കുമ്പള സ്വദേശിനിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പതിനെട്ടായിരം രൂപ നഷ്ടപ്പെട്ടു. യുവതിയുടെ പരാതി സ്വീകരിച്ച കുമ്പള പൊലീസ് സൈബർ സെല്ലിന് വിവരങ്ങൾ കൈമാറി. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെ കുമ്പള സ്വദേശി നബീസക്ക് വന്ന മൊബൈൽ സന്ദേശമിതാണ്. നിങ്ങളുടെ സിമ്മിന്‍റെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടില്ല. സന്ദേശം വന്ന 8250952988 എന്ന നമ്പറിലേക്ക് തന്നെ ഉടൻ […]

Continue Reading

ആ വെളിച്ചം അണഞ്ഞ് പോയിട്ട് ഇന്നേക്ക് 13 വർഷങ്ങൾ ‘ബി സുലൈമാൻ സാഹിബ്‌ മുളിയാറിലെ ഹരിത രാഷ്ട്രീയത്തിന്റെ കാവലാൾ’

മുളിയാറിന്റെ മുഖമായിരുന്ന, താങ്ങും തണലുമായിരുന്ന ബി.സുലൈമാൻ സാഹിബ് വിട പറഞ്ഞിട്ട് ഇന്നേക്ക് 13 വർഷങ്ങൾ.മുളിയാറെന്ന നാടിനും നാട്ടുകാർക്കും സങ്കടത്തോടെയല്ലാതെ ജൂലൈ 12 എന്ന ദിവസത്തെ ഓർക്കാൻ കഴിയില്ല…ഞങ്ങൾക്ക് വെറുമൊരു പഞ്ചായത്ത് പ്രസിഡന്റോ അല്ലെങ്കിൽ മുസ്ലീം ലീഗിന്റെ നേതാവോ മാത്രമായിരുന്നില്ല അദ്ദേഹം..ഒരു നാടിനെ, നാട്ടുക്കാരെ വികസനത്തിലേക്ക് നയിച്ച നേർവഴിയിലേക്ക് നയിച്ച ഞങ്ങളുടെ നാടിന്റെ പിതൃതുല്യനായിരുന്നു ആ നേതാവ്..അദ്ദേഹം ആ പഞ്ചായത്ത് ഓഫീസിൽ ഉണ്ടായിരുന്നെങ്കിൽ ഇനിയും ഈ നാട് വളർന്നേനെ,മുസ്ലീം ലീഗിന്റെ പച്ചപ്പതാക മുളിയാറിന്റെ മണ്ണിൽ ഇനിയും ഉയരങ്ങളിൽ പാറിയേനെ…“പ്രിയപ്പെട്ട […]

Continue Reading

കാസര്‍കോട് ജില്ലാ കളക്ടറായി ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ് നാളെ ചുമതലയേല്‍ക്കും

കാസര്‍കോട് ജില്ലാ കളക്ടറായി ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ് ജൂലൈ 13 ന് രാവിലെ 10 ന് കാസര്‍കോട് കളക്ടറേറ്റില്‍ ചുമതയേല്‍ക്കും. രാവിലെ 11 ന് ഉദ്യോസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ജില്ലയിലെ ആദ്യ വനിത കളക്ടറാണ് ഇവര്‍. 2010 ഐ എ എസ് ബാച്ചിലെ 69 -ാം റാങ്ക് കാരിയാണ് മഹാരാഷ്ട്രാ സ്വദേശിനിയായ ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ്. അമേരിക്കയിലെ മിഷിഗണ്‍ യൂണിവേഴ്‌സിറ്റി സ്റ്റീഫന്‍ എം റോസ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്നും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ […]

Continue Reading