CL Rizwan with the pride of Chemmanad.

ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു PhD നേടുന്ന യുവതീ യുവാക്കൾ നാടിന്റെ അഭിമാനമാണ്. ഭൗദ്ധിക വളർച്ചയുടെ അടയാളമാണ്. ഈയിടെയായി കാസർകോട്ടുകാർക്ക് സന്തോഷിക്കാൻ വക നൽകുന്ന അത്തരം വാർത്തകൾ ഇടക്കിടെ വരുന്നുണ്ട് എന്നത് ശുഭസൂചനയാണ്. കാലാകാലങ്ങളായി വിദ്യാഭ്യാസത്തിൽ പിന്നിലായിരുന്ന പെൺകുട്ടികൾ കഠിന പ്രയത്നത്തിൽ ഉന്നതിയിലേക്ക് കുതിക്കുമ്പോഴും ആൺകുട്ടികൾ അധികവും അപഥ സഞ്ചാരത്തിൽ ആയിപ്പോയ വർത്തമാന കാലത്ത് ഇവിടത്തെ ആൺവിദ്യാർഥി സമൂഹത്തിനു ദിശാബോധം നൽകട്ടെ ചെമ്മനാട് ലേസ്യത്തെ അഹ്‌മദ്‌ റിസ്’വാന്റെ ഡോക്ടറേറ്റ്.നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT), സൂറത്ത്കൽ (കർണ്ണാടക) നിന്ന്‌ […]

Continue Reading

മൊഗ്രാൽ പുത്തൂർ കടവിലെ പൂഴിത്തൊഴിലാളികൾ കൈകോർത്തു :അഴിമുഖം തുറന്നു.

മൊഗ്രാൽ പുത്തൂർ. രണ്ട് ദിവസമായി മൊഗ്രാൽ പുഴയിലെ ജലനിരപ്പ് ഉയർന്നതോടെ പ്രദേശത്ത് ഉണ്ടായ വെള്ളക്കെട്ടിന് പരിഹാരമായി.മൊഗ്രാൽ പുത്തൂർ കടവിലെ പൂഴിത്തൊഴിലാളികൾ കൈകോർത്തയോടെ അഴിമുഖം തുറന്ന് കടലിലേക്ക് വെള്ളം ഒഴുക്കിവിട്ടതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. ഇന്നലെ വെള്ളക്കെട്ട് കാരണം മൊഗ്രാൽ കൊപ്പളം റെയിൽവേ അണ്ടർ പാസ്സേജ് റോഡും, പുത്തൂരിലെ പുഴയോരത്തുള്ള പറമ്പുകളിലും വെള്ളം കയറിയിരുന്നു.നിരവധി വീടുകൾക്കും ഭീഷണിയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് തൊഴിലാളികൾ അഴിമുഖം തുറന്നത്.

Continue Reading

മൊഗ്രാൽ സ്പോർട്സ് ക്ലബ് പഴയകാല ഫുട്ബാൾ താരം ഹനീഫ് മൊഗ്രാലിന്റെ മയ്യത്ത് ഖബറടക്കി.

ഉപ്പള. മൊഗ്രാൽ സ്പോർട്സ് ക്ലബ് പഴയകാല ഫുട്ബോൾ താരവും, പ്രവാസിയുമാ യിരുന്ന ഉപ്പള ദിൽഷാദ് മൻസിലിലെ ഹനീഫ് സാഹിബ് (58) മൊഗ്രാലിന്റെ മയ്യത്ത് ഉപ്പള ഹനഫി ജുമാ മസ്ജിദിൽ ഖബറടക്കി. മൊഗ്രാൽ ഫുട്ബോളിന്റെ സുവർണ്ണ കാലഘട്ടത്തിൽ മുബാറക് അഹ്മദും, കെ എ അബ്ദുറഹ്മാനും ക്യാപ്റ്റനായിരിക്കെ ഹനീഫ് സാഹിബ്‌ വിവിധ ടൂർണമെൻറ്കളിൽ മൊഗ്രാലിന് വേണ്ടി ജേഴ്സി അണിഞ്ഞിരുന്നു.മികച്ച കളിക്കാരനായിരുന്നു. പിന്നീട് ഗൾഫിലേക്ക് പോയ ഹനീഫ് ഒരു സ്കൂളിൽ ഡ്രൈവറായി ജോലി ചെയ്തിരുന്നു. വൃക്ക സംബന്ധമായ അസുഖം മൂലം കുറച്ചു […]

Continue Reading

എ.ഐ.വൈ എഫ് കുംമ്പടാജെ മേഘല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവാഹമാണ് വിൽപ്പനയല്ല എന്ന മുദ്രവാക്യം ഉയർത്തി ജനജാഗ്രതാ സംഗമം നടത്തി

വിവാഹമാണ് വില്പന അല്ല… എ ഐ വൈ എഫ് കുമ്പടാജേ മേഖലകമ്മിറ്റി നടത്തിയ ജനജാഗ്രത സദാസ്സ്, aiyf ബാദിയാടുക്കാ മണ്ഡലം പ്രസിഡണ്ട്‌ പ്രകാശൻ കുമ്പടാജേ ആദ്യക്ഷത വഹിച്ചു, കുബാടജേ പഞ്ചായത്ത് വികസന സമിതി ചെയർമാൻ അദ്ബുൽ റസാഖ് ഉദ്ഘാടാനം ചെയ്ത പരിപാടി, aiyf പഞ്ചായത്ത് കമിറ്റി സെക്രട്ടറ്റി അഖിൽ m തെങ്ങുംപ്പള്ളി സ്വാഗതാവും, സിപിഐ ഗാഡിഗുഡ്ഡ യൂണിറ്റ് സെക്രട്ടറി മാത്യു തെങ്ങുംപ്പള്ളി, വിജു കുമ്പടാജേ എന്നിവർ സംസാരിച്ചുസ്ത്രീധന വിഷയത്തിൽ ഇപ്പോൾ ഉയർന്നുവരുന്ന വിവാദങ്ങൾ വിദ്യാഭ്യാസ സമ്പന്നമായ കേരളത്തിന്‌ […]

Continue Reading

ശക്തമായ മഴയിൽ മൊഗ്രാൽ പുത്തൂരിൽ വീടുകളിൽ വെള്ളം കയറി

കാസർകോട് : മൊഗ്രാൽപൂത്തുർ പഞ്ചായത്തിലെ മൊഗറിൽ നൂറോളം വീടുകളിൽ വെള്ളം കയറി. ശക്തമായ മഴയിൽ ഈ പ്രദേശത്തോട് ചേർന്ന അഴിയിൽ വലിയതോതിൽ മണൽഅടിഞ്ഞതാണ് വെള്ളക്കെട്ടിന് കാരണം. മൊഗ്രാൽ പുഴയുടെ ഭാഗമായ കടവത്ത് അഴിയിൽ വലിയ തോതിൽ മണൽ അടി‍ഞ്ഞാൽ മൊഗറിൽ ഇതാണ് അവസ്ഥ. റോ‍ഡും തോടുമെല്ലാം ഒന്നാകും… വീടുകൾ വെള്ളത്തിലും. മണൽ മാറ്റി അഴി ശരിയാക്കും വരെ ഈ ദുരവസ്ഥ തുടരും.

Continue Reading

മുളിയാറിലെ വിവിധ പൊതു പ്രശ്നങ്ങൾക്ക് പരിഹാരം തേടി സി.എച്ച്.കുഞ്ഞമ്പു എം.എൽ.എക്ക് നിവേദനം നൽകി.

വിദ്യാനഗർ: മുളിയാർ പഞ്ചായത്തിലെവിവിധ വികസന പ്രവർത്തികൾക്ക് പരിഹാരം ആവശ്യപ്പെട്ട് ജനപ്രതിനിധി കളുടെയും,പൊതു പ്രവർത്തകരുടെയും നേതൃത്വത്തിൽ ഉദുമ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. സി.എച്ച്. കുഞ്ഞമ്പു വിന് നിവേദനംനൽകി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാർ,ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി ചെയർ പേഴ്സൺ അനീസ മൻസൂർ മല്ലത്ത്,ഗ്രാമ പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചപ്പ്,പൊതു പ്രവർത്തകരായഷെരീഫ് കൊടവഞ്ചി,വേണുകുമാർ മാസ്റ്റർ,പ്രഭാകരൻ മാസ്റ്റർസംബന്ധിച്ചു.

Continue Reading

കുമ്പളയിലെ ത്രിപിൾ ലോക്ക്ഡൗൺ: ടിപിആർ നിരക്ക് കുറക്കാൻ വ്യാപാരികൂട്ടായ്മയുടെ ബോധവൽക്കരണം.

കുമ്പള. കുമ്പള ഗ്രാമ പഞ്ചായത്തിൽ ഏർപ്പെടുത്തിയ ത്രിപിൾ ലോക്ക് ഡൗണിനെതിരെ വ്യാപാരികൾക്കിടയിൽ പ്രതിഷേധം തുടരുന്നതിനിടെ ടിപി ആർ നിരക്ക് കുറക്കാൻ ടൗണിലെത്തുന്നവരെയും, വ്യാപാരികളെയും, ജീവനക്കാരെയും ബോധവൽക്കരിക്കാനും, കോവിഡ് ടെസ്റ്റ്‌ നടത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയും കുമ്പള വ്യാപാരി കൂട്ടായ്മ വ്യാപക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. നേരത്തെ ടിപിആർ നിരക്ക് കുമ്പളയിൽ 15ന് കൂടുതലായിരുന്നു. ഈ സാഹചര്യത്തിലാണ് കുമ്പള ഗ്രാമ പഞ്ചായത്ത് ത്രിപിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. ഇത് ഇന്നലെയോടെ നിരക്ക് ആറിന് താഴെയായിട്ടുമു ണ്ട്. ഇതിൽ കുറവ് വരുത്തി കുമ്പള […]

Continue Reading

പള്ളിക്കര മ​ടി​ക്കൈ​ ഉദുമ, പഞ്ചായത്തുകളിൽ സമ്പൂർണ്ണ ലോ​ക്ഡൗ​ണ്‍, കാഞ്ഞങ്ങാട്ട് അടച്ചിടൽ പൂർണം പോലീസ് പരിശോധന ശക്തം

കാഞ്ഞങ്ങാട് :രോഗവ്യാപനം രൂക്ഷമായതിനാൽ പള്ളിക്കര, ഉദുമ മടിക്കൈ,അജാനൂർ പഞ്ചായത്തുകളിലും കാഞങ്ങാട്ടും നിയന്ത്രണങ്ങൾ കടുപ്പിച്ചു. പള്ളിക്കരയിൽ അവശ്യവസ്തുക്കൾ വില്ക്കുന്ന കടകൾ മാത്രം എട്ടുമുതൽ അഞ്ചുവരെ തുറന്നുപ്രവർത്തിക്കാം. പൊതുജനങ്ങളോട് ഇടപെടുന്നവർക്ക് നെഗറ്റീവ് രേഖ അത്യാവശ്യമാണ്. പഞ്ചായത്തിലെ ബാങ്കുകൾ തുറക്കുമെങ്കിലും ഇടപാടുകാർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. കോവിഡ് പരിശോധന വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പാക്കിയതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് പൂര്‍ണ്ണമായി വിജനമായി. നഗരത്തില്‍ എത്തുന്ന വാഹനങ്ങളും യാത്രക്കാരും വളരെ കുറഞ്ഞു. മൈക്രോ കണ്ടെയിന്‍മെന്റ് സോണുകള്‍ ഒഴികെ പൊതുഗതാഗതം വിലക്കിയിട്ടില്ലെങ്കിലും നഗരത്തില്‍ എത്തുന്നവര്‍ […]

Continue Reading

ശക്തമായി മഴ; കാസർഗോഡ് ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ട്

ജില്ലയില്‍ ഇന്ന് ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മുതല്‍ 115 മില്ലി മീറ്റര്‍ വരെ അളവില്‍ ശക്തമായ മഴ പെയ്യാനാണു സാധ്യത. കനത്ത മഴയെത്തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ പൊതുജനങ്ങള്‍ അധികൃതരോടു സഹകരിക്കണമെന്നു കളക്ടര്‍ അഭ്യര്‍ഥിച്ചു. തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മത്സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കിവയ്ക്കണം. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും […]

Continue Reading

മുള്ളേരിയ ലയൺസ്‌ ക്ലബ്ബ്.വിനോദ് മേലത്ത് (പ്രസിഡണ്ട്)കെ രാജലക്ഷ്മി ടീച്ചർ (സെക്രട്ടറി)

മുള്ളേരിയ: ലയൺസ്‌ ക്ലബ്ബ് ഓഫ് മുള്ളേരിയയുടെ 2021-22വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.വിനോദ് കുമാർ മേലത്ത് (പ്രസിഡണ്ട്), കെ. രാജലക്ഷ്മി ടീച്ചർ (സെക്രട്ടറി) ടി.ശ്രീധരൻ നായർ (ട്രഷറർ) എന്നിവർ അടങ്ങുന്ന ഭരണ സമിതി തെരഞ്ഞെടുത്തു. ജൂലായ് അവസാനവാരം സ്ഥാനാരോഹണം നടത്താനും തീരുമാനിച്ചു.മുൻ പ്രസിഡണ്ട് ഷാഫി ചൂരിപ്പള്ളം,കെ.ജെ.വിനോ, ഇ വേണുഗോപാൽ, മോഹനൻ മേലത്ത്, കെ മാധവൻ നായർ,ഡോ.ജനാർദ്ദനൻ, എം.ശേഖരൻ നായർ,മോഹനൻ കരിച്ചേരി, കെ പി ബലരാമൻ നായർ, ടി.എൻ. മോഹനൻ, കൃഷ്ണൻ കോളിക്കാൽ, ഇഖ്ബാൽ കിന്നിങ്കാർ, ബി രാധാകൃഷ്ണ നായക്ക്, ഷീന […]

Continue Reading