ലക്ഷദ്വീപ് വിഷയത്തിൽ യു.ഡി.എഫ് കൊണ്ടുവന്ന പ്രമേയം കാസർക്കോട് ജില്ലാ പഞ്ചായത്ത് ഭരിക്കുന്ന സി.പി.എം തള്ളി.
ലക്ഷദ്വീപ് ജനതയോട് ഐക്യപ്പെട്ട് കൊണ്ട് കാസറഗോഡ് ജില്ലാ പഞ്ചായത്ത് അംഗവും മുസ്ലിംലീഗ് നേതാവുമായ ഗോൾഡൻ റഹ്‌മാൻ ബോർഡ് യോഗത്തിൽ അവതരിപ്പിച്ച പ്രമേയമാണ് തള്ളിക്കളഞ്ഞത്. ജില്ലാ പഞ്ചായത്ത് നേരത്തെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കിയിരുന്നു. ഇതിനെതിരെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാറിനെതിരെ പ്രമേയം പാസ്സാക്കി കോടതി കയറാൻ വയ്യെന്നുമാണ് പ്രമേയം തള്ളാനുള്ള ജില്ലാ പഞ്ചായത്തിന്റെ ന്യായം. ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരള നിയമസഭ പ്രമേയം പാസ്സാക്കിയിട്ടുണ്ട്. ബി.ജെ.പിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് […]
Continue Reading