മഞ്ചേശ്വരത്ത് മദ്യ കടത്ത് സജീവമായി ;ഓട്ടോറിക്ഷയില്‍ കടത്തിയ 25 ലിറ്റര്‍ കര്‍ണ്ണാടക മദ്യം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌കോഡ് പിടികൂടി

മഞ്ചേശ്വരം:കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് സിഐ പി.പി.ജനാര്‍ദ്ദനനും പാര്‍ട്ടിയും മഞ്ചേശ്വരം താലൂക്കില്‍ മീഞ്ച മജിബയല്‍ വച്ച് 25.66 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി. കെഎല്‍ 60 എ 2471 നമ്പര്‍ ഓട്ടോ റിക്ഷയില്‍ കയറ്റി കൊണ്ട് വന്ന കുറ്റത്തിന് ഹൈദര്‍ അലി എന്നയാള്‍ക്കെതിരെ കേസെടുത്തു. പ്രതി ഓടി പോയതിനാല്‍ തത്സമയം അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല പാര്‍ട്ടിയില്‍ പി ഒ എം.വി.സുധീന്ദ്രന്‍, മനോജ് പി ,മോഹനകുമാര്‍, ശൈലേഷ് കുമാര്‍ എന്നിവര്‍ ഉണ്ടായിരുന്നു.

Continue Reading

പള്ളിക്കര ഗ്രാമപഞ്ചായത്തിൽ ഒഴിവുകൾ എഞ്ചിനീയർ, അക്കൗണ്ടന്റ് തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു

പള്ളിക്കര ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ എഞ്ചിനീയർ, അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ നിയമിക്കുന്നു. സിവിൽ എഞ്ചിനീയറിംഗിൽ ബിരുദമാണ് എഞ്ചിനീയറുടെ യോഗ്യത. ബികോം ബിരുദവും പി.ജി.ഡി.സി.എയുമാണ് അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റിന്റെ യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ അഞ്ച് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകേണ്ടതാണ്. ഫോൺ: 0467 2272026

Continue Reading

160 കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി. കുറ്റിക്കോല്‍ എ യു പി സ്‌കൂളിലെ മഞ്ചാടിമരതണലില്‍ കൂട്ടായ്മ മാതൃകയായി

കുറ്റിക്കോൽ :കുറ്റിക്കോൽ ഏയുപി സ്കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ മഞ്ചാടി മരത്തണലിൽ നിർധനരായ 160 കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി.ഓൺലൈൻ ക്ലാസിനായി സൗകര്യമില്ലാത്ത രണ്ടു കുട്ടികൾക്ക് ടി വി യും അനുബന്ധ ഉപകരണങ്ങളും നല്കുന്നതിനോടൊപ്പം 160 ഓളം കുട്ടികൾക്കാണ് പഠനോപകരണങ്ങൾ നൽകിയത്.വിതരണ ഉദ്ഘാടനം കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം നിർവഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീകല ടീച്ചർ,വനജ ടീച്ചർ, പി ടി എ പ്രസിഡന്റ് സദാനന്ദൻ, വൈസ് പ്രസിഡന്റ് മധുമോഹനൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.പൂർവവിദ്യാർഥി കൂട്ടായ്മ […]

Continue Reading

ഇന്ധന വിലവർദ്ധനവിനെതിരെ മൊബൈൽ ഫോൺ ടവർ എംപ്ലോയീസ് യൂണിയൻ പ്രതിഷേധിച്ചു

കേരള സ്റ്റേറ്റ്മൊബൈൽ ഫോൺ ടവർ എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ 25 ന് പ്രതിഷേധ സമരം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ നാടന്ന പരിപാടിയിൽ മനു അദ്ധ്യക്ഷനായി ഉത്ഘാടനം CITU സംസ്ഥാന കമ്മറ്റി അംഗം സ: കാറ്റാടി കുമാരൻ നിർവ്വഹിച്ചു , സ്വാഗതം ദിനു വെള്ളിക്കോത്ത് ശ്രീജിത്ത് കൊന്നക്കാട് എന്നിവർ സംസാരിച്ചു. പള്ളിക്കര പോസ്റ്റോഫീസിനു മുന്നിൽ നടന്ന പരിപാടി പ്രവീൺ സ്വാഗതവും അദ്ധ്യക്ഷൻ സുനിത്തും CITU ജില്ലാ […]

Continue Reading

കാസര്‍കോട് നഗര തെരുവ് കച്ചവട സമിതി പുന:സംഘടിപ്പിക്കുന്നു: തിരഞ്ഞെടുപ്പ് ജൂലൈ 23 ന്

കാസര്‍കോട് നഗര തെരുവ് കച്ചവട സമിതി പുന:സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജൂലൈ 23 ന് നഗരസഭാ വനിതാ ഭവന്‍ ഹാളില്‍ തിരഞ്ഞെടുപ്പ് നടക്കും. ജൂലൈ 15 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. ജൂലൈ 16 നാണ് നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന. ജൂലൈ 19 ആണ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുളള അവസാന തീയ്യതി. തിരഞ്ഞെടുപ്പ് നടക്കുന്ന ജൂലൈ 23 ന് വൈകീട്ട് അഞ്ചിന് ഫല പ്രഖ്യാപനവും നടക്കും.നിലവില്‍ തിരിച്ചറിയില്‍ കാര്‍ഡ് 2022 മാര്‍ച്ച് വരെ പുതുക്കി നല്‍കിയ തെരുവ് […]

Continue Reading

ബദിയടുക്ക പഞ്ചായത്തിൽ സെക്രട്ടറിയും മെംബറും വാക്കു തർക്കം

ബദിയടുക്ക: ബദിയടുക്ക പഞ്ചായത്തിൽ സെക്രട്ടറിയും ജനപ്രതിനിധികളും കൊമ്പു കോർത്തു. വ്യാഴാഴ്​ച അപേക്ഷ ഫോറത്തെ ചൊല്ലി ഭരണസമിതിയിലെ ഒരു വനിത ജനപ്രതിനിധിയും സെക്രട്ടറിയും പരസ്പരം വാക്കേറ്റമുണ്ടായി. 2021, 2022 വർഷത്തെ കാർഷിക മേഖയിലെ വ്യക്തിഗത ഗ്രൂപ് പദ്ധതിയുടെ അപേക്ഷ ഫോറത്തെ ചൊല്ലിയാണ് തർക്കമുണ്ടായത്. ഒടുവിൽ വൈസ്​ പ്രസിഡൻറ്​ ഇടപെട്ട്​ പരിഹരിക്കുകയായിരുന്നു. ഇതിനു മുമ്പും സമാനകാര്യങ്ങൾ അരങ്ങേറിയിരുന്നു. നേരെത്തെ മറ്റൊരു വനിത ജനപ്രതിനിധിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി പൊലീസ് സ്​റ്റേഷൻ വരെ എത്തിയിരുന്നു. കീഴുദ്യോഗസ്ഥനെ കായികമായി നേരിടുകയും മുഖത്തേക്ക് തുപ്പുകയും […]

Continue Reading

മാതൃകയായി മുഹിമ്മാത്ത്;മുഹിമ്മാത്ത് സ്കൂളിൽ ഒന്നുമുതൽ ഏഴ് വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും സൗജന്യ ഫീസ്

കുമ്പള: കോവിഡ് മഹാമാരിയിൽ ദുരിതത്തിലായ രക്ഷിതാക്കൾക്ക് അതിജീവന തീരുമാനവുമായി പുത്തിഗെ മുഹിമ്മാത്ത് സ്ഥാപനം. മുഹിമ്മാത്ത് ഹയർ സെക്കന്ററി സ്കൂളിലെ ഒന്നുമുതൽ ഏഴുവരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും ഫീസ് സൗജന്യമാക്കി. 2021-22 വർഷം സ്ഥാപനത്തിൽ പഠിക്കുന്നതും പുതുതായി പ്രവേശനം നേടുന്നതുമായ മലയാളം, കന്നഡ മീഡിയം വിദ്യാർഥികൾക്കാണ് ഇത് ബാധകമാവുക. നേരത്തെ സ്ഥാപനത്തിൽ അനാഥ-അഗതി വിദ്യാർഥികൾക്ക് മാത്രമാണ് സൗജന്യമുണ്ടായിരുന്നത്.ഇപ്പോൾ ആയിരത്തോളം വിദ്യാർഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതിനായി വരുന്ന ചെലവ് ചാരിറ്റി ഫണ്ടിങ്ങിലൂടെ കണ്ടെത്താനാണ് തീരുമാനം. പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ബി.എസ്. […]

Continue Reading

ജില്ലാ ഹോമിയോ ആശുപത്രിയിൽ കോവിഡാനന്തര ക്ലിനിക്ക് തുറന്നു

കാഞ്ഞങ്ങാട് ഗവ. ജില്ലാ ഹോമിയോ ആശുപത്രിയിലെ കോവിഡാനന്തര ക്ലിനിക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. ഹോമിയോപ്പതി കോവിഡ് 19 പ്രതിരോധ മരുന്ന് ജില്ലയിലെ എല്ലാവര്‍ക്കും സൗജന്യമായി ലഭ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ഇതിനായി 20 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് അനുവദിച്ചിട്ടുണ്ട്. ഇത് ഓരോ മേഖലയിലെയും ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ പഞ്ചായത്തുകളിലെ ഹോമിയോ ഡിസ്‌പെന്‍സറികള്‍ വഴി ജനങ്ങളിലേക്കെത്തിക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും […]

Continue Reading

ഡങ്കിപനി വ്യാപനം : മല്ലം മൂന്നാംവാർഡിൽ ഡ്രൈ ഡെ ദിനം അചരിക്കും

മല്ലം: ഡങ്കിപനി വ്യാപകമായി പടരുന്ന സഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മല്ലം മൂന്നാം വാർഡിലെ ആരോഗ്യ ജാഗ്രത സമിതിയുടെയും ,സാനിറ്റേഷൻ കമ്മിറ്റിയുടെയും, കുടുംബശ്രീയുടെയും സഹകരണത്തോടെ വാർഡിലെ മുഴുവൻ വീടുകളിലും 27/O 6/21 ന് ഞാറ ഴ്ച്ച ഡ്രൈഡെ ദിനമായി അചരിക്കാൻ തീരുമാനിച്ചും.പഞ്ചായത്ത് മെമ്പർ അബ്ബാസ് കൊളച്ചെപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന ഗൂഗിൾ മീറ്റ് യോഗത്തിൽ ആരോഗ്യ പ്രവർത്തക രേഷ്മി സ്വാഗതം പറഞ്ഞു.ഷെരീഫ് കൊടവഞ്ചി, ബി.സി.കുമാരൻ ,മൻസൂർ മല്ലത്ത്, എ . വേണു കുമാർ മാസ്റ്റർ , കൃഷ്ണൻ […]

Continue Reading

കാസർകോട് ജില്ലയിൽ കർക്കിടക തെയ്യങ്ങൾ കെട്ടിയാടാൻ അനുമതി

കർക്കിടക തെയ്യങ്ങൾ കെട്ടിയാടാം;ആരോഗ്യവിഭാഗം പ്രോട്ടോക്കോൾ തയ്യാറാക്കും കർക്കിടക മാസത്തിലെ ആചാരാനുഷ്ടാനങ്ങളുടെ ഭാഗമായുള്ള കർക്കിടക തെയ്യങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കെട്ടിയാടാൻ അനുമതി. ജില്ലാ കൊറോണ കോർ കമ്മിറ്റി യോഗത്തിന്റെതാണ് തീരുമാനം. ഇതിനുള്ള പ്രോട്ടോക്കോൾ തയ്യാറാക്കാൻ ആരോഗ്യവിഭാഗത്തെ ചുമതലപ്പെടുത്തി. തെയ്യത്തിന്റെ കൂടെയുള്ളവർക്കും വീടുകളിലും സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാണ്. സർക്കാർ നിയന്ത്രണങ്ങൾക്കനുസരിച്ചായിരിക്കണം തെയ്യങ്ങൾ കെട്ടിയാടേണ്ടത്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശങ്ങൾ കർശനമായി പാലിക്കാൻ തെയ്യം കലാകാരൻമാർ തയ്യാറാകണം. ജില്ലയിലെ അനുഷ്ഠാനം എന്ന നിലയിലും തെയ്യം കലാകാരൻമാരുടെ […]

Continue Reading