വെള്ളിയാഴ്ച ജുമുഅ: നിസ്‌കാരം നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണം -സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്

ചേളാരി: വെള്ളിയാഴ്ച പള്ളികളില്‍ ജുമുഅ: നിസ്‌കാരത്തിന് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു. ആരാധനാലയങ്ങളില്‍ 15 പേര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഒരേ സമയം പ്രാര്‍ത്ഥനക്ക് അനുമതി നല്‍കിയിട്ടുള്ളത്. ഇത് മൂലം വെള്ളിയാഴ്ച ജുമുഅ: നിസ്‌കാരത്തിന് സാധിക്കാതെവരുമെന്നതിനാല്‍ ജുമുഅ: നിസ്‌കാരത്തിന് പ്രത്യേകം ഇളവ് അനുവദിക്കണം. പള്ളികളുടെ വിസ്തീര്‍ണത്തിനനുസരിച്ചായിരിക്കണം ആളുകളുടെ എണ്ണം നിജപ്പെടുത്തേണ്ടത്. കൂടുതല്‍ ആളുകള്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനക്ക് അവസരമുണ്ടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പുതുതായി […]

Continue Reading

മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച ഓക്സിമീറ്ററുകൾ കാണാനില്ലെന്ന് പരാതി.

മൊഗ്രാൽ പുത്തൂർ :കാസർകോട് ജില്ലാ പഞ്ചായത്ത് മൊഗ്രാൽ പുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച 50 ഓക്സിമീറ്ററുകളിൽ 45 എണ്ണം കാണാനില്ലെന്ന് പരാതി.ഓക്സിമീറ്ററുകൾ മെഡിക്കൽ ഓഫീസർ കൈപറ്റിയെങ്കിലും എവിടെയാണെന്ന് ആർക്കും അറിയാത്ത സാഹചര്യമാണ്.ഓക്സിമീറ്റർ സൂക്ഷിക്കാൻ ചുമതലയുള്ള സ്റ്റോർ കീപ്പർ ഈ വിഷയം ശ്രദ്ധയിൽ പെടുത്തിയപ്പോൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അദ്ദേഹത്തെ കയ്യേറ്റം ചെയ്യുന്ന അവസ്ഥയുണ്ടായി.ഓക്സിമീറ്റർ കാണാതായ വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് ഡി.വൈ.എഫ്.ഐ മൊഗ്രാൽ പുത്തൂർ മേഖല കമ്മിറ്റി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകി.

Continue Reading

എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി എ.ഇ.ഒ ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി

ഉപ്പള : കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ഓൺലൈൻ വിദ്യഭ്യാസത്തിന് മതിയായ സൗകര്യങ്ങളില്ലാത്തതിൽ പ്രതിഷേധിച്ച് എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി എഇഒ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.മഞ്ചേശ്വരം മണ്ഡലത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികൾക്കാണ് ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്തത്. മൊബൈൽ,ഡാറ്റാ റീച്ചാർജ്,മൊബൈൽ റേഞ്ച് തുടങ്ങിയ  പ്രശ്നങ്ങൾ കാരണം വിദ്യഭ്യാസം മുടങ്ങിയ വിദ്യാർത്ഥികൾക്ക് ബദൽ സംവിധാനമോ സഹായമോ സർക്കാരിൽ നിന്ന് ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് എം.എസ്.എഫ് ചൂണ്ടിക്കാണിച്ചു. കോവിഡ് പ്രൊട്ടോക്കോൾ പാലിച്ച് നടത്തിയപ്രതിഷേധ പരിപാടി മുസ്ലീം യൂത്ത് ലീഗ് […]

Continue Reading

ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി വട്ടംതട്ടബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയും കുണ്ടൂച്ചി യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയും ചേർന്ന് ഫ്യൂച്ചർ ടെക്ക്ഗ്ലോബൽ എജ്യുക്കേഷനുമായി സഹകരിച്ച് മൊബൈൽ ഫോൺ കൈമാറി

ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി വട്ടംതട്ടബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയും കുണ്ടൂച്ചി യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയും ചേർന്ന് ഫ്യൂച്ചർ ടെക്ക്ഗ്ലോബൽ എജ്യുക്കേഷനുമായി സഹകരിച്ച് മൊബൈൽ ഫോൺ വാങ്ങി നൽകി.

Continue Reading

കാലങ്ങളുടെ കാത്തിരിപ്പിന് വിരാമം, മണയങ്കോട് മൂലയിൽ വൈദ്യുതി പ്രഭയെത്തി

ബോവിക്കാനം: വൈദ്യുതിയില്ലാത്തത് മൂലം ഓൺലൈൻ പഠനംഅവതാള ത്തിലായ ബാവിക്കര മണിയങ്കോട് വീട്ടിൽ ബുധനാഴ്ച (ഇന്ന്) വൈകിട്ടോടെ വൈദ്യുതിയെത്തി. ബോവിക്കാനം ബി.എ.ആർ.ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം തരത്തിലും, എ.യു.പി.സ്കൂളിൽ അഞ്ചാം തരത്തിലും പഠിക്കുന്ന വിദ്യാർത്ഥി കളുടെ കൊച്ചു വീട്ടിൽ വൈദ്യുതിയില്ലാത്ത കാരണത്താൽ പഠനംദുരിതത്തിലായിരുന്നു.ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത്, എ.യു.പി.എസ്. പി.ടി.എ. കമ്മിറ്റി എന്നിവർക്കൊപ്പം കെ.എസ്.ഇ.ബി. ചെർക്കള സെക്ഷൻ്റെ ദ്രുത ഗതിയിലുള്ള നടപടി മൂലം അപേക്ഷിച്ചതിൻ്റെ പിറ്റേദിവസം തന്നെ വൈദ്യുതി എത്തി. ഏറെ ദുർഘടം […]

Continue Reading

കാഞ്ഞങ്ങാടിൻ്റെ വികസന നിർദ്ദേശങ്ങൾ മന്ത്രിക്ക് നിവേദനം നൽകി

കാഞ്ഞങ്ങാട് കാസറഗോഡ് തീരദേശ പാതയായ കെ എസ് ടി.പി റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരത്തിൽ സ്ഥാപിച്ചിരുന്ന തെരുവ് വിളക്കുകൾ മാറ്റി പകരം സോളാർ വിളക്കുകൾ സ്ഥാപിക്കുകയും തുടർന്ന് സോളാർ വിളക്കുകളുടെ പരിപാലനം യഥാസമയം നടത്താത് കാരണം നഗരം രാത്രി കാലങ്ങളിൽ പലവിധപ്രശ്നങ്ങളും നേരിടുന്നതായും പ്രശ്നത്തിൻ്റെ ഗൗരവം മനസ്സിലാക്കി തെരുവ് വിളക്കുകൾ നന്നാക്കുകയോ അല്ലെങ്കിൽ പരിപാലന ചുമതല നഗരസഭയ്ക്ക് വിട്ട് നൽകുകയോ ചെയ്യണമെന്നും, കാഞ്ഞങ്ങാട് സൗത്ത് ജംഗ്ഷൻ മുതൽ സ്മൃതിമണ്ഡപം വരെ റോഡിൻ്റെ ഇരുവശങ്ങളിലും ശാസ്ത്രീയമായ രീതിയിൽ […]

Continue Reading

ജില്ലയിലെ 41 തദ്ദേശ സ്ഥാപനങ്ങളിലും ടൂറിസം പോയിന്റുകൾ വികസിപ്പിക്കും- മന്ത്രി പി.എ. മുഹമ്മദ് റിയാസ്

ജില്ലയിലെ 41 തദ്ദേശ സ്ഥാപനങ്ങളിലും ടൂറിസം പോയിന്റുകള്‍ വികസിപ്പിച്ചെടുക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയിലെ ടൂറിസം പി ഡ ബ്ല്യു ഡി പദ്ധതികള്‍ അവലോകനം ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പരിതിയില്‍ വരുന്നതും ടൂറിസം സ്‌പോര്‍ട്ടായി വികസിപ്പിക്കാന്‍ സാധ്യതയുള്ളതുമായ പ്രദേശങ്ങള്‍ സംബന്ധിച്ച വിശദ്ധമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും അവ അവലോകനം ചെയ്യുന്നതിനുമായി ജൂലൈ 15 നകം തദ്ദേശ സ്ഥാപന പ്രതിനിധികളുമായി മന്ത്രി ഓണ്‍ലൈനായി […]

Continue Reading

വായന പക്ഷാചരണ ദിന ഭാഗമായി മികച്ച വായനക്കാരനായി തെരഞ്ഞടുത്ത സുലൈമാൻ അബ്ദുള്ളയെ ആദരിച്ചു -സന്ദേശം ലൈബ്രറി കാൻഫെഡ് യുണിറ്റ്

ചൗക്കി:വായനാ പക്ഷാചരണത്തിന്റെ ഭാഗമായി സന്ദേശം സംഘടന.ലൈബ്രറി,കാൻഫെഡ് യുണിറ്റ്,കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ,നെഹ്റു യുവ കേന്ദ്രയുടെ സംയുക്തത്തിൽ ഈ വർഷത്തെ ഏറ്റവും നല്ല വായനക്കാരനെ കണ്ടെത്തി അഭിനന്ദനമർപ്പിക്കാനും ആദരിക്കാനും സന്ദേശം ഗ്രന്ഥാലയം പ്രവർത്തകർ കോവി ഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ചൗക്കി ടൗണിനടുത്തുള്ള പ്രവാസിയായിരുന്നസുലൈമാൻ അബ്ദുള്ളയുടെ(ദുല്ല) വീട്ടിലെത്തി കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ദാമോദരൻ പൊന്നാടയണിയിച്ചു സ്നേഹാദരവ്നൽകിആദരിച്ചു.വായനാനുഭവങ്ങൾ ഗ്രന്ഥാലയം പ്രവർത്തകരുമായി ആ പുസ്തക സ്നേഹി പങ്കു വെച്ചു. കോവിഡ് കാലത്തെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരായിരുന്നു പുസ്തകങ്ങളെന്ന് […]

Continue Reading

കാസര്‍കോട് ജില്ലയില്‍ ഇന്ന് 590 പേര്‍ക്ക് കൂടി കോവിഡ്.ജില്ലയില്‍ ഇന്ന് 291 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : കാസര്‍കോട് ജില്ലയില്‍ 590 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 291 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3748 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 205 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 15610 പേര്‍ വീടുകളില്‍ 14828 പേരും സ്ഥാപനങ്ങളില്‍ 782 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 15610 പേരാണ്. പുതിയതായി 1288 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4217 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് […]

Continue Reading

നാടിൻ്റെ ചിരകാല സ്വപ്നം യാഥാർത്ഥ്യമായി: പെരുമ്പട്ട പാലം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു

കുന്നുംകൈ : പെരുമ്പട്ട പാലം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കയ്യൂർ ചീമേനി- വെസ്റ്റ്എളേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 9.90 കോടി രൂപ ചെലവിലാണ് നിർമിച്ചത്. 11.05 മീറ്റർ വീതിയും 25. 32 മീറ്റർ നീളവും 4 സ്പാനുകളും ഉള്ള പെരുമ്പട്ട പാലം തേജസ്വിനി പുഴയയ്ക്ക് കുറുകെയാണ് നിർമിച്ചിരിക്കുന്നത്. സമീപവാസികളായ എൽ.കെ മുഹമ്മദ് കുഞ്ഞി, എൽ കെ റംല, ടി പി ഹംസ, […]

Continue Reading