ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥിക്ക് എം എസ് എഫ് ഉദുമ മണ്ഡലം കമ്മിറ്റി മൊബൈൽ ഫോൺ കൈമാറി

പള്ളങ്കോട് : ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക്‌ മൊബൈൽ ഫോൺ നൽകുന്നതിന് വേണ്ടി ദേലംപാടി പഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ താഹിറ ബഷീർ ആരംഭിച്ച മൊബൈൽ ഫോൺ ചലഞ്ചിലേക്ക്‌ എം എസ് എഫ്‌ ഉദുമ മണ്ഡലം കമ്മിറ്റി മൊബൈൽ ഫോൺ കൈമാറി. മൊബൈൽ ഫോൺ ചലഞ്ച് ഏറ്റെടുത്ത് എം എസ് എഫ്‌ ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ് ഹാഷിർ പള്ളങ്കോട് സ്ഥലം എം എൽ എ യുടെയും പഞ്ചായത്തിന്റെ യും പേജ് മെൻഷൻ ചെയ്തു കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് […]

Continue Reading

കെ സ് ഇ ബി താത്കാലിക ജീവനക്കാരനായിരുന്ന പുതുക്കോളി അബ്ദുൽ ഖാദർ നിര്യാതനായി

ബോവിക്കാനം: കെ.എസ്.ഇ.ബി താൽക്കാലിക ജീവനക്കാരനായിരുന്ന ബെള്ളിപ്പാടിയിലെ പുതുക്കോളി അബ്ദുൾ ഖാദർ (57വയസ്സ്) നിര്യാതനായി. വൃക്ക സംബന്ധമായ രോഗംമൂലം ചികിൽസയിലായിരുന്നു.പരേതനായ അബ്ദുല്ല കുഞ്ഞി, ഉമ്മാലിമ്മ എന്നിവരുടെ മകനാണ്.റസിയയാണ് ഭാര്യ. മക്കൾ: ജംസീറ,ജസീറ, ജാസിറ, കബീർ.മരുമക്കൾ: ഇഖ്ബാൽ, ഹഖിം, സിനാൻ.സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി,ആയിഷാബി, പരേതയായ ബീഫാത്തിമ. ബുധനാഴ്ച ഉച്ചയോടെ ബെള്ളിപ്പാടി ജുമാ മസ്ജിദിൽ ഖബറടക്കും

Continue Reading

10 വർഷമായിഅവഗണന നേരിടുന്ന മുളിയാർ പഞ്ചായത്ത് കുളം; നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ടു ബാലനടുക്കം അൻസാർ ഇസ്ലാം യുവജന സംഘം നിവേദനം നൽകി

ബോവിക്കാനം മുളിയാർ പഞ്ചായത്തിലെ അക്കര ബാലനടുക്കം പ്രദേശത്തുള്ള പഞ്ചായത്ത് കുളം മണ്10 വർഷമായി ഈ കുളം പഞ്ചായത്ത് അധികൃതർ തിരിഞ്ഞു നോക്കുന്നില്ല ഇതിനു വേണ്ട നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കണം എന്ന് ബാല നടുക്കം അൻസാർ ഇസ്ലാം യുവജന സംഘം ആവശ്യപ്പെട്ടു

Continue Reading

പ്രാർത്ഥനയ്ക്കുള്ള വസ്തുക്കൾ നൽകി മുസ്ലിം ലീഗ് കോട്ടൂർ ശാഖ

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കോട്ടൂർ ശാഖയുടെ WAY to PRAY പദ്ധതിയുടെ ഭാഗമായിമാസ്തികുണ്ട് മേഘലയ്ക്കുള്ള നിസ്കാര വസ്ത്രം, കെ.എം.സി.സി. ഉദുമ മണ്ഡലം സെക്രട്രറി കെ. എച്ച് അലി, ബെള്ളിപ്പാടി, കോട്ടൂർ ശാഖ അംഗം അബ്ദു ഡെൽമയിൽ നിന്ന് സ്വീകരിക്കുന്നു. അഷ്ഫാക്ക്, റസ്സാക്ക് എന്നിവർ സമീപത്ത്.

Continue Reading

മാവേലി എക്‌സ്പ്രസ്സില്‍ സീറ്റിനടിയില്‍ ഒളിപ്പിച്ച ഏഴ് കിലോ പാന്‍മസാല കാസര്‍കോട് റെയില്‍വെ പോലീസ് പിടികൂടി

കാസർകോട്: കാസർകോട് റെയിൽവേ പോലീസ് ഏഴ് കിലോ പാൻമസാല പിടികൂടി.മാവേലി എക്സ്പ്രസിൽ നടത്തിയ പരിശോധനയിലാണ് സിറ്റിനടിയിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ പാൻ മസാല കണ്ടെടുത്തത്.ഉടമയെ പിടികൂടാൻ കഴിഞ്ഞില്ല. ഇന്നലെ വൈകുന്നേരം മംഗലാപുരത്ത് നിന്നും തിരുവനന്തപുരം പോവുകയായിരുന്നു മാവേലി എക്സ്പ്രസ് .കാഞ്ഞങ്ങാട് വെച്ച് നടന്ന റെയ്ഡിൽ റെയിൽവേ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മോഹനൻകുപ്ലേരി, ഏഎസ് ഐ മോഹനൻ എന്നിവർ ഉണ്ടായിരുന്നു.

Continue Reading

കാസറഗോഡ് പിടിച്ചെടുത്ത വാഹനങ്ങള്‍ ഒഴിയുന്നു, ഇതുവരെ ലേലം ചെയ്തത് 227 വാഹനങ്ങള്‍ 478 വാഹനങ്ങള്‍ കൂടി ലേലത്തിന്

കാസര്‍കോട് ജില്ലയില്‍ പിടിച്ചെടുത്തതും ഉപേക്ഷിച്ചതുമായ വാഹനങ്ങളുടെ ലേലത്തിന് മികച്ച പ്രതികരണം. പൊതു സ്ഥലങ്ങളില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷമായി നടത്തുന്ന ഇ-ലേലത്തിലൂടെ ഇതിനകം കൈമാറിയത് 227 വാഹനങ്ങള്‍. റവന്യൂ വകുപ്പില്‍ നിന്നും 205 വാഹനങ്ങളും പോലീസ് സ്‌റ്റേഷനുകളില്‍ നിന്ന് 22 വാഹനങ്ങളും വിറ്റു പോയി. വിവിധ കേസുകളില്‍പ്പെട്ട് പോലീസ് പിടിച്ചെടുത്ത 342 വാഹനങ്ങളും അനധികൃത മണല്‍ക്കടത്തുമായി ബന്ധപ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടു കെട്ടിയ 136 വാഹനങ്ങളും ഉള്‍പ്പെടെ 478 വാഹനങ്ങള്‍ ഇ ലേലം വഴി വില്‍ക്കാനുള്ള […]

Continue Reading

മൊഗ്രാലിൽ കടൽക്ഷോഭം രൂക്ഷം: റിസോർട്ടിന്റെ ചുറ്റുമതിൽ തകർന്നു, തൊട്ടടുത്ത വീടുകൾക്കും ഭീഷണി.

മൊഗ്രാലിൽ കടൽക്ഷോഭം ശക്തമായി തുടരുന്നതിനിടെ ഇന്നലെ ഈമാൻ റിസോർട്ടിന്റെ ചുറ്റുമതിലും,കഫെ ഷെഡ്ഡും കടലെടുത്തു. തൊട്ടടുത്ത വീടുകൾക്കും വലിയ ഭീഷണിയാണ് നേരിടുന്നത്.ഒരുമാസം മുമ്പ് ട്ടൗട്ട ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ ശക്തമായ മഴയിലും, കടൽക്ഷോഭത്തിലും മൊഗ്രാലിലെ വിവിധ ഭാഗങ്ങളിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് ഉണ്ടായത്. വീടുകളിലേക്ക് കടൽ ഇരച്ചു കയറുന്ന അവസ്ഥ വരെ ഉണ്ടായി. ഇപ്പോൾ വീണ്ടും ഉണ്ടായിട്ടുള്ള കടലേറ്റം തീരദേശവാസികളെ ഭയാശങ്കയിലാക്കിയിട്ടുണ്ട്. വർഷങ്ങളായി തുടരുന്ന കടലാക്രമണത്തിന് ശാസ്ത്രീയമായ രീതിയിലുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം. ഇതു അധികൃതർ […]

Continue Reading

എന്‍മകജെയില്‍ കാറില്‍ കടത്തിയ 8 ലിറ്റര്‍ കര്‍ണ്ണാടക മദ്യവും 12 ലിറ്റര്‍ ബിയറും എക്‌സൈസ് പിടികൂടി

കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സിഐ പി പി ജനാര്‍ദ്ദനനും പാര്‍ടിയുമാണ് റെയ്ഡ് നടത്തിയത് മഞ്ചേശ്വരം▪️കാസറഗോഡ് എക്സൈസ് സ്പെഷൽ സ്ക്വാഡ് സിഐ പി.പി.ജനാർദ്ദനനും പാർട്ടിയും മഞ്ചേശ്വരം താലൂക്കിൽ ഏന്മകജെ വില്ലേജിൽ കുരിയെടുക്കാ വച്ച് കാറിൽ കടത്തുകയായിരുന്ന 8.64 ലിറ്റർ കർണാടക മദ്യവും 12.350 ലിറ്റർ കർണാടക ബിയറും പിടികൂടി. ചെന്നയ്യ സോമാജേ എന്നയാളെ കസ്റ്റഡിയിലെടുത്ത് ഒരു അബ്കാരി കേസെടുത്തു. പാർട്ടിയിൽ പി ഒ എം.വി.സുധീന്ദ്രൻ, മനോജ്‌ കുമാർ പി . മോഹനകുമാർ ശൈലേഷ് കുമാർ പി, ഡ്രൈവർ […]

Continue Reading

കാസർകോട് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 430 പേർക്ക്; സമ്പർക്കം 416 രോഗമുക്തർ 379

കാസര്‍കോട് ജില്ലയില്‍ 430 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 391 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3453 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 205 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 15720 പേര്‍ വീടുകളില്‍ 14958 പേരും സ്ഥാപനങ്ങളില്‍ 762 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 15720 പേരാണ്. പുതിയതായി 1128 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3202 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ […]

Continue Reading