ഇന്ന് പതിനഞ്ചാം വാർഡിൽ നടന്ന കൊറോണ പരിശോധന സെന്റർ കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ സന്ദർശിച്ചു

ഇന്ന് കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ പതിനഞ്ചാം വാർഡിൽ നടന്ന കൊറോണ പരിശോധന സെന്റർ സന്ദർശിച്ചു

Continue Reading

യൂത്ത് കോണ്‍ഗ്രസ് ഉദുമ അസംബ്ലി കമ്മിറ്റിയുടെ സ്മാര്‍ട്ട് ഫോണ്‍ ചാലഞ്ച്: ആറാമത്തെ ഫോണ്‍ ആയമ്പാറ തൊട്ടോട്ടെ വിദ്യാര്‍ഥിനിക്ക് നല്‍കി

പെരിയ: യൂത്ത് കോണ്‍ഗ്രസ് ഉദുമ അസംബ്ലി കമ്മിറ്റിയുടെ സ്മാര്‍ട്ട് ഫോണ്‍ ചാലഞ്ചിലെ ആറാമത്തെ ഫോണ്‍ ആയമ്പാറ തൊട്ടോട്ടെ വിദ്യാര്‍ഥിനിക്ക് നല്‍കി. പെരിയയിലെ ഹൊസ്ദുര്‍ഗ് താലൂക്ക് മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഫോണ്‍ വാങ്ങി നല്‍കിയത്. സൊസൈറ്റി പ്രസിഡന്റ് രാജന്‍ പെരിയ സ്മാര്‍ട്ട് ഫോണ്‍ കൈമാറി. സൊസൈറ്റി സെക്രട്ടറി ശ്രുതി, യൂത്ത് കോണ്‍ഗ്രസ് ഉദുമ അസംബ്ലി പ്രസിഡന്റ് അനൂപ് കല്ല്യോട്ട്, പ്രമോദ് ചെക്ക്യാര്‍പ്പ്, ജതീഷ് കായക്കുളം, കൃഷ്ണന്‍ കൂടാനം, രാധിക, അജിത്ത് തന്നിത്തോട് എന്നിവര്‍ […]

Continue Reading

യൂത്ത് കോൺഗ്രസ് കുണ്ടുച്ചി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നോട്ട് വണ്ടി യാത്ര ആരംഭിച്ചു…

യൂണിറ്റ് പരിധിയിലെ ഒന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള 100 ലതികം കുട്ടികൾക്കാൻ പുസ്തകവും പേനയും നൽകുന്നത്.യൂത്ത് കോൺഗ്രസ് കാസറഗോഡ് ജില്ലാ സെക്രട്ടറി ഉനൈസ് ബേഡകം ഉദ്ഘാടനം നിർവഹിച്ചു.. ശ്രീജിത്ത്‌ കോടോത്ത്, കെപിസ്ടിഎ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ഗോപാലകൃഷ്ണൻ, മണ്ഡലം സെക്രട്ടറീ അഖിൽ കുണ്ടുച്ചി, യൂണിറ്റ് ഭാരവാഹികൾ ആയ വിഷ്ണു പ്രസാദ്, സുനീത് ചിറക്കാൽ, ശ്രീരാജ് കുണ്ടുച്ചി, രജീഷ് മേലത്ത്, പ്രശാന്ത് കുണ്ടുച്ചിഎന്നിവർ നേതൃത്വം നൽകി..

Continue Reading

കാൽ കോടി രൂപയുടെ മയക്കു മരുന്ന് കടത്തിയ കേസിൽ കാസറഗോഡ് സ്വദേശിയേയും നൈജീരിയകാരനെയും മംഗളൂർ കൊണാജെ പോലീസ് അറസ്റ്റ് ചെയ്തു

കാൽ കോടി രൂപയുടെ മയക്കു മരുന്ന് കടത്തിയ കേസിൽ കാസറഗോഡ് സ്വദേശിയേയും നൈജീരിയകാരനെയും മംഗളൂർ കൊണാജെ പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പളയിലെ മുഹമ്മദ് റമീസ്(24), ബംഗളൂരുവില്‍ താമസിക്കുന്ന നൈജീരിയന്‍ പൗരന്‍ സ്റ്റാന്‍ലി ചിമ(28) എന്നിവരെയാണ് മംഗളൂരു കൊണാജെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ അഞ്ച് പ്രതികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കൊണാജെയില്‍ 24.82 ലക്ഷം രൂപ വിലവരുന്ന 135 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി അഞ്ചുപേരെ പൊലീസ് പിടികൂടിയത്. ഇവരെ ചോദ്യം […]

Continue Reading

മഞ്ചേശ്വരത്ത് ഓട്ടോയില്‍ കടത്തിയ 21 ലിറ്റര്‍ കര്‍ണ്ണാടക മദ്യവും 9 ലിറ്റര്‍ ബിയറും പിടിയില്‍

മഞ്ചേശ്വരം: ഹൊസബെട്ടു കീർത്തേശ്വര ബീച്ച് പരിസരത്ത് വെച്ച് ഓട്ടോയിൽ കടത്തിയ 21.42 ലിറ്റർ കർണ്ണാടക മദ്യവും 9 ലിറ്റർ കർണ്ണാടക ബിയറും എക്സൈസ് പിടികൂടി.മദ്യവും ബിയറും കടത്തിക്കൊണ്ട് വന്നതുമായി ബന്ധപ്പെട്ട് ഹരീഷ് എന്ന ഹരിപ്രസാദ് എന്ന ആൾക്കെതിരെ വാഹനവും മദ്യവും ഉപേക്ഷിച്ചു ഓടിപ്പോയ കുറ്റത്തിനു കുമ്പള റെയ്ഞ്ച് ഓഫീസിലെ പ്രിവ ന്റീവ് ഓഫീസർ പി. മോഹനനും പാർട്ടിയും ചേർന്ന് ഒരു അബ്‌കാരി കേസ് എടുത്തു. പാർട്ടിയിൽ സി. ഇ. ഒ മാരായ സുധീഷ്, ഹമീദ്, എക്‌സൈസ് ഡ്രൈവർ […]

Continue Reading

ലോക സംഗീത ദിനത്തിൽ സംഗീതപ്രതിഭ കാവു മഠം ജയഭാരതിയെ ആദരിച്ച് -സന്ദേശം ലൈബ്രറി കാൻഫെഡ് യൂണിറ്റ്

ചൗക്കി:ജൂൺ 21 ലോക സംഗീത ദിനത്തിൽ സംഗീതപ്രതിഭ കാവു മഠം ജയഭാരതിയെ ചൗക്കി സന്ദേശം സംഘടന,ഗ്രന്ഥാലയം ,നെഹ്റു യുവ കേന്ദ്രം,കാൻഫെഡ് യുണിറ്റ്,ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നി വയുടെസംയുക്തത്തിൽ ആദരിച്ചു. ഡോ : രൂപാ വി റാവു ജയഭാരതിയെ ഷാൾ അണിയിച്ചു സ്നേഹാഉപഹാരംനൽകി തുടർന്ന് ജയഭാരതി ഗാനം ആലപിച്ചു.സംഗീതത്തിന്റെ പാലാഴി തീർത്ത വരെ ലോകം ആദരിക്കുന്ന ഈ ദിനം സ്നേഹത്തിന്റെ ശുദ്ധി വിളംബരം കൂടിയായാണ്. സംഗീതം ലോകം മുഴുവൻ സ്നേഹം കൊണ്ടു മൂടുന്നു. മനസ്സിനു ശാന്തി നൽകാനും ആത്മാവിനെ […]

Continue Reading

കള്ളാറില്‍ കാട്ടുപന്നിയുടെ ഇറച്ചിയും മാന്‍കൊമ്പുമായി രണ്ട് പേര്‍ വനം വകുപ്പിന്റെ പിടിയില്‍

രാജപുരം ∙ കാട്ടു പന്നിയെ കൊന്ന് ഇറച്ചിയാക്കിയതിന് കള്ളാർ അടോട്ട്കയയിലെ വിജയൻ (47), വേണു (56) എന്നിവരെ വനം കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.അഷറഫ് അറസ്റ്റ് ചെയ്തു. ഇവരുടെ വീട്ടിൽ നിന്ന് 5 കിലോ പന്നി ഇറച്ചിയും വിജയന്റെ വീട്ടിൽ നിന്ന് ഒരു മാൻ കൊമ്പും കസ്റ്റഡിയിലെടുത്തു. വീടിന് സമീപത്തെ റബർ തോട്ടത്തിൽ കുടുക്ക് വച്ചാണ് ഇവർ പന്നിയെ പിടികൂടിയത്. മാൻ കൊമ്പ് വർഷങ്ങളായി ഇവരുടെ വീട്ടിൽ ഉണ്ടായിരുന്നതെന്നാണു പ്രതികൾ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. സെക്‌ഷൻ […]

Continue Reading

രാത്രി വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന യുവാവ് കുളത്തില്‍ വീണു മരിച്ചു

കുണ്ടംകുഴി:വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന യുവാവ് കുളത്തിൽ വീണു മരിച്ചു. താരംതട്ട അമ്മംകല്ലിലെ മധുസൂദനൻ (48)ആണ് മരണപ്പെട്ടത്.രാഘവൻ നായർ -രാധ എന്നിവരുടെ മകനാണ്. ഭാര്യ: ഷീന മക്കൾ: അഭിനവ്, അനുഷ സഹോദരങ്ങൾ: ദിവാകരൻ, അനിത. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. അയൽവാസിയുടെ വീട്ടിലേക്ക്‌ പോയി തിരിച്ചു വരുമ്പോൾ കവുങ്ങിൻ തോട്ടത്തിലെ ആൾമറയിലാത്ത കുളത്തിൽ വീഴുകയായിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആസ്പത്രിയിൽ

Continue Reading

പൊവ്വൽഎൽ.ബി.എസ് – നെല്ലിക്കാട് റോഡ് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഏഴ് ലക്ഷം രൂപ ചിലവിൽ ഗതാഗത യോഗ്യമാക്കും

പൊവ്വൽഎൽ.ബി.എസ് – നെല്ലിക്കാട് റോഡ്ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഏഴ് ലക്ഷം രൂപ ചിലവിൽ ഗതാഗത യോഗ്യമാക്കും.ജനപ്രതിനിധി കളുടെയും, നേതാക്കളുടെയും സാന്നിദ്ധ്യത്തിൽ ഉദ്യോഗസ്ഥർ എസ്റ്റിമേറ്റ് തയ്യാറാക്കി.

Continue Reading

അഞ്ച് ഗ്രാം മയക്കുമരുന്നുമായി പള്ളിക്കര കല്ലിങ്കാല്‍ സ്വദേശികള്‍ മേല്‍പറമ്പ് പൊലീസ് പിടിയിലായി

ചട്ടഞ്ചാൽ:അന്താരാഷ്ട്ര മാർക്കറ്റിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കു മരുന്നുമായി രണ്ടുപേർ മേൽപ്പറമ്പ് പോലീസ് പിടിയിലായി .പള്ളിക്കര കല്ലിങ്കാലിലെ അബൂബക്കർ ,അമീറുള്ള എന്നിവരെയാണ് എസ് ഐ എസ് ബൈജുവും സംഘവും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിക്കുകയായിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു .ഇന്നലെ വൈകുന്നേരം വാഹനപരിശോധനയ്ക്കിടെ തെക്കിൽ പാലത്തിൽ വെച്ചാണ് ഇവരെ പിടികൂടിയത്പ്രതികളെഇന്ന് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി .

Continue Reading