ബൊലേറോയും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു
രാമനാട്ടുകര • രാമനാട്ടുകരയില്‍ ബൊലേറോയും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. രാമനാട്ടുകര പുളിഞ്ചോടിനടുത്ത് ഇന്ന് പുലര്‍ച്ചെ 4.45 ഓടെയാണ് അപകടമുണ്ടായത്.ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ സഞ്ചരിച്ച ബൊലേറോയും സിമന്റ് ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ബൊലേറോയിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചു.പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിർ, നാസർ, സുബൈർ, അസൈനാർ, താഹിർ എന്നിവരാണ് മരിച്ചത്. കരിപ്പൂർ വിമാനത്താവളത്തിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.ഒറ്റപ്പാലം രജിസ്ട്രേഷനിലുള്ളതാണ് വാഹനം.അപകട സമയത്ത് പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു.അപകടത്തിൽ വാഹനം പൂർണ്ണമായും […]
Continue Reading