കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനല്‍ നിര്‍മ്മാണം ഈ വര്‍ഷം പൂര്‍ത്തീകരിക്കും.

നീലേശ്വരം നഗരസഭയിലെ കോട്ടപ്പുറത്ത് നിര്‍മ്മാണം പുരോഗമിക്കുന്ന ഹൗസ്ബോട്ട് ടെര്‍മിനല്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തീകരിക്കും. മലനാട് മലബാര്‍ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി 8 കോടി രൂപ ചെലവഴിച്ചാണ് കോട്ടപ്പുറത്ത് ഹൗസ് ബോട്ട് നിര്‍മ്മാണം പുരോഗമിക്കുന്നത്. ടൂറിസം വകുപ്പിന് കീഴില്‍ ഉള്‍നാടന്‍ ജലഗതാഗത വകുപ്പിനാണ് പദ്ധതിയുടെ ചുമതല.132 മീറ്റര്‍ നീളത്തില്‍ ഒരുങ്ങുന്ന ഹൗസ് ബോട്ട് ടെര്‍മിനലില്‍ മൂന്ന് ബോട്ട് ജെട്ടികളും, യാത്രക്കാര്‍ക്കുള്ള നടപ്പാതയും, ഇരിപ്പിട സൗകര്യങ്ങളും ഉണ്ടാകും.കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ പുഴ, കായല്‍ എന്നിവ ബന്ധിപ്പിച്ച് ടൂറിസം […]

Continue Reading

ബേക്കൽ ടൂറിസത്തിനു പുത്തനുണർവ്. നിർത്തിവച്ച റിസോർട്ട് പണി പുനരാരംഭിക്കുന്നു

കോവിഡ് മഹാമാരികാലത്ത് പ്രതീക്ഷാനിർഭരമായ വാർത്തകളുമായി ബേക്കൽ ടൂറിസം. ഉദുമ പഞ്ചായത്തിലെ മലാംകുന്നിൽ BRDC റിസോർട് സൈറ്റിലെ വർഷങ്ങളായി മുടങ്ങികിടന്നിരുന്ന നക്ഷത്ര ഹോട്ടലിന്റെ നിമ്മാണം പുനരാരംഭിക്കാൻ തീരുമാനമായി. നിർമ്മാണ പ്രവർത്തനം തുടങ്ങുന്നതിന്റെ മുന്നോടിയായി റിസോർട് നിമ്മാതാക്കളായ ഗ്ലോബ് ലിങ്ക് ഹോട്ടൽസ് BRDC ക്ക് നൽകാനുണ്ടായിരുന്ന മുഴുവൻ ലീസ് കുടിശ്ശികയും അടച്ചു തീർത്തു. 150 ഓളം റൂമുകളുള്ള ഈ നക്ഷത്ര ഹോട്ടൽ സമുച്ചയത്തിൽ കൺവെൻഷൻ സെൻററും സ്പായും ഉൾപ്പെടും.ബേക്കൽ ബീച്ചിന് അഭിമുഖമായി കമ്പനിക്ക് നൽകിയ 3 ഏക്കറിൽ റിസോർട്ടിലെത്തുന്നവർക്ക് പുഴയിലൂടെ […]

Continue Reading

വിശേഷ പരിപാടികള്‍ നടത്തുമ്പോള്‍ നഗരസഭയില്‍ നിന്നും പോലീസില്‍ നിന്നും അനുമതിപത്രം നിര്‍ബന്ധമാക്കി, ആളുകള്‍ കൂട്ടം കൂടുന്നത് കര്‍ശനമായി നിരോധിച്ചു കാഞ്ഞങ്ങാട് നഗരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

കാഞ്ഞങ്ങാട് നഗരസഭ പരിധിയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലും ബി കാറ്റഗറിയില്‍ ഉള്‍പ്പെടുന്നതിനാലും രോഗവ്യാപനം കുറയ്ക്കുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നഗരസഭ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. നഗരസഭ പ്രദേശത്ത് പൊതുപരിപാടികള്‍, വിവാഹം, പിറന്നാള്‍ ആഘോഷം, മരണാനന്തര ചടങ്ങുകള്‍, മറ്റ് വിശേഷ പരിപാടികള്‍ എന്നിവ നടത്തുമ്പോള്‍ നഗരസഭയില്‍ നിന്നും പോലീസില്‍ നിന്നും അനുമതിപത്രം നിര്‍ബന്ധമാക്കി. വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് വാക്‌സിന്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കും. നിലവില്‍ രോഗലക്ഷണമുള്ളവരും […]

Continue Reading

വായനാപക്ഷാചരണവും പി.എൻ പണിക്കർ അനുസ്മരണവും നടത്തി-സന്ദേശം ലൈബ്രറി കാൻഫെഡ് യുണിറ്റ്

ചൗക്കി:വായനാ ദിനത്തിൽപി.എൻ.പണിക്കറെ അനുസ്മരിച്ചുജൂൺ 19 വായനാ ദിനത്തിന്റെ ഭാഗമായി ചൗക്കി സന്ദേശം ഗ്രന്ഥാലയത്തിൽ വെച്ച് കാൻഫെഡ്, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നെഹ്റു യുവക് കേന്ദ്രയുടെ സഹകരണത്തോടെ പി.എൻ പണിക്കർ അനുസ്മരണ ചടങ്ങ് നടന്നു. വായനാ പക്ഷാചരണത്തിന്റെ ഉദ്ഘാടനം കാസറഗോഡ് സാഹിത്യ വേദി സെക്രട്ടറി അഷ്റഫലി ചേരങ്കൈ ഉദ്ഘാടനം ചെയ്തു. വായനയിലൂടെ മാത്രമെ മനുഷ്യന് അറിവ് നേടാനാവൂ അതാണ് സർഗ്ഗാത്മകത സൃഷ്ടിക്കുന്നത്. ഒരു സമൂഹത്തിന്റെ സാംസ്കാരിക ഉയർച്ചയ്ക്ക് വായന അത്യാവശ്യമാണ് വായന മരിക്കുന്നില്ല വായനയുടെ രീതി […]

Continue Reading

എ പി സർക്കിൾ – ഗോസാടാ റോഡ് ശോചനിയാവസ്‌ഥ പരിഹരിക്കണം :ടി എം അബ്ദുൽ റസാഖ്

കുമ്പടജെ : കുമ്പടാജേ പഞ്ചായത്തിലെ എ പി സർക്കിൾ – ഗോസാടാ റോഡ് ശോചനീയാവസ്‌ഥ പരിഹരിക്കണമെന്ന് പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി എം അബ്ദുൽ റസാഖ് ആവശ്യപെട്ടു. കാലാവർഷം ശക്തമായതിനെ തുടർന്ന് റോഡിൽ വെള്ളം നിറഞ്ഞതിനാൽ ഗതാഗതം തടസ്സപ്പെടുന്നു. ഏകദേശം ആയിരത്തോളം വരുന്ന കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡ് ആണിത്. ഗോസാടാ മഹിഷാ മർദ്ധിനി ക്ഷേത്രത്തിലേക്കും, ശാന്തിപ്പള്ള ഇല്ലിയാസ് മസ്ജിദിലേക്കും വരുന്ന റോഡ് കൂടിയാണിത്. സാധരണ ഗതിയിൽ ദിവസവും നൂറുകണക്കിന് വാഹനങ്ങലാണ് ഇതുവഴി സഞ്ചരിക്കുന്നത്. മരിക്കാന, പത്തേരി,അന്നടുക്ക, […]

Continue Reading

വായനാദിനത്തിൽ സ്മാർട്ട് ഫോൺ നൽകി പ്രിയദർശിനി കല്ലിങ്കാൽ ക്ലബ്ബ് പ്രവർത്തകർ

കാഞ്ഞങ്ങാട് :- കല്ലിങ്കാൽ ജി.എൽ.പി .സ്ക്കൂളിലെ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന രണ്ട് കുട്ടികൾക്ക് പ്രിയദർശിനി കല്ലിങ്കാലിൻ്റെ നേതൃത്വത്തിൽ വായനാദിനത്തിൽ സ്മാർട്ട് ഫോൺ നൽകി. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഓൺലൈൻ ആവുകയും വായന ഇ വായനയിലേക്ക് ചുവടു മാറുകയും ചെയ്യുമ്പോൾ പി.എൻ.പണിക്കരുടെ ജന്മദിനമായ ജൂൺ 19 വായനാ ദിനത്തിൽ പ്രിയദർശനി ക്ലബ്ബ് പ്രവർത്തകർ നടത്തിയ ഈ പ്രവർത്തനം വളരെ മാതൃകാപരമാണ്. പൊതു വിദ്യാലയങ്ങളെ മികവിൻ്റെ കേന്ദ്രങ്ങളാക്കുവാൻ അദ്ധ്യാപകർ കഠിന പ്രയത്നം ചെയ്യുമ്പോൾ അവർക്ക് താങ്ങായി നാട്ടിലെ സംസ്ക്കാരിക കേന്ദ്രങ്ങൾ മാറണമെന്ന് […]

Continue Reading

പെരിയ ഇരട്ടകൊലക്കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് ജോലി :യൂത്ത് കോണ്‍ഗ്രസ് ജില്ലാശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി

പെരിയ :കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനേയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ ജൂഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില് അതീവ രഹസ്യമായി ചട്ടങ്ങൾ പാലിക്കാതെ ജോലി നൽകിയത് ഇരട്ട കൊലപാതകം സിപിഐഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണെന്നതിനുള്ള തെളിവാണ് , അതുകൊണ്ടാണ് പ്രതികളുടെ കുടുംബത്തെ സംരക്ഷിക്കാൻ കഴിഞ്ഞ മാസം കേസിലെ ഒന്നാം പ്രതി പീതാംബരൻ്റെ ഭാര്യ മഞ്ജു, രണ്ടാം പ്രതി സജിയുടെ ഭാര്യ ചിഞ്ചു മറ്റൊരു പ്രതി സുരേഷിൻ്റെ […]

Continue Reading

പ്രാദേശിക ഭാഷകളെ നിലനിര്‍ത്തേണ്ടത് നമ്മുടെ സംസ്‌ക്കാരത്തിന്റെ ഉത്തരവാദിത്തം – സന്തോഷ് ഏച്ചിക്കാനം പട്‌ല ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ വായനാ പക്ഷാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

കാസര്‍കോട്:ഭാഷ ഒരു രാഷ്ട്രത്തിന്റെ സംസ്‌ക്കാരത്തിന്റെ ശക്തിയും ജീവശ്വാസവുമാണെന്നും പ്രാദേശിക ഭാഷകളെ നിലനിര്‍ത്തേണ്ടത് നമ്മുടെ സംസ്‌ക്കാരത്തിന്റെഉത്തരവാദിത്തമാണെന്നും പ്രശസ്ത ചെറു കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം അഭിപ്രായപ്പെട്ടു. കാസര്‍ഗോഡ്പട് ല ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ വായനാ പക്ഷാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തില്‍ അറിവിന്റെ സ്വാതന്ത്യസമരം നയിച്ച ആളായിരുന്നു പി.എന്‍ പണിക്കര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ പ്രധാനാധ്യാപകന്‍ പി.ആര്‍. പ്രദീപ് സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് എച്ച്.കെ.അബ്ദുള്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. എസ് എം […]

Continue Reading

കാസര്‍കോട് ജില്ലയില്‍ 493 പേര്‍ക്ക് കൂടി കോവിഡ്, 539 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 493 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 539 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3459 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 192 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 19484 പേര്‍ വീടുകളില്‍ 18734 പേരും സ്ഥാപനങ്ങളില്‍ 750 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 19484 പേരാണ്. പുതിയതായി 1241 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4121 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ […]

Continue Reading

മല്ലം ക്ഷേത്ര ജംഗ്ഷനിലെ ലോമാസ്റ്റ്ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു

മുളിയാർ: എം.എൽ.എ. ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മല്ലം ക്ഷേത്ര ജംഗ്ഷനിൽസ്ഥാപിച്ച ലോ മാസ്റ്റ് ലൈറ്റ് അഡ്വ.സി.എച്ച് കുഞ്ഞമ്പു എം.എൽ.എ സ്വിച്ച് ഓൺചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി.മിനിഅധ്യക്ഷത വഹിച്ചു.അംഗം അബ്ബാസ് കൊൾച്ചപ് സ്വാഗതം പറഞ്ഞു.സ്ഥിരം സമിതി അംഗങ്ങളായ മോഹനൻ, അനീസ മൻസൂർ മല്ലത്ത്, മുൻ അംഗം മാധവൻ, ദാമോദരൻ മാസ്റ്റർ സംബന്ധിച്ചു.

Continue Reading