പെരിയ ഇരട്ട കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് സർക്കാർ സർവീസിൽ താൽക്കാലിക നിയമനം: ആരോപണവുമായി യൂത്ത് കോൺഗ്രസ്.

കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് കാസർകോട് ജില്ലാ ആശുപത്രിയിൽ സ്വീപ്പർ തസ്തികയിൽ താത്ക്കാലിക നിയമനം നൽകിയതിനെ ചൊല്ലി വിവാദം ശക്തമാകുന്നു. കേസിലെ ആദ്യ മൂന്ന് പ്രതികളുടെ ഭാര്യമാർക്കാണ് നിയമനം നൽകിയത്. കല്യാട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എ പീതാംബരന്റെ ഭാര്യയടക്കമുള്ളവരെയാണ് ജില്ലാ ആശുപത്രിയിൽ ആറ് മാസത്തേക്ക് നിയമിച്ചത്. മാനദണ്ഡങ്ങൾ അട്ടിമറിച്ചാണ് താത്ക്കാലിക നിയമനമെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.

Continue Reading

നെല്ലിക്കട്ട സ്വദേശി കീഴൂരിൽ കുളത്തിൽ മുങ്ങി മരിച്ചു

കാസറഗോഡ് :യുവാവ് കുളത്തിൽ മുങ്ങി മരിച്ചു. മുഹമ്മദ് കൈഫ് (23) ആണ് മരണപ്പെട്ടത്. മേൽപറമ്പ് നെല്ലിയോട്ട് കുളത്തിൽ കുളിക്കാനിറങ്ങിയപ്പോൾ ആണ് അപകടമുണ്ടായത്. നെല്ലിക്കട്ട സ്വദേശിയാണ് മരിച്ച മുഹമ്മദ് കൈഫ്. ടൈല്‍സ് തൊഴിലാളിയായ മുഹമ്മദ് കെയിഫ് ഉദുമയിലെ വീട്ടിലെ ടൈല്‍സ് പണി കഴിഞ്ഞ് അമ്മാവന്റെ കൂടെയാണ് മേൽപറമ്പ് വള്ളിയോട്ട് എത്തിയത്. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന് സമീപത്തെ കുളത്തിലാണ് അപകടം ഉണ്ടായത്. മറ്റു തൊഴിലാളികള്‍ മുഹമ്മദ് കെയിഫിനെ ഉടന്‍ ദേളി സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നെല്ലിക്കട്ടയിലെ ഹനീഫയുടെയും ഫൗസിയുടെയും മകനാണ്. […]

Continue Reading

മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്‌റഫിനെ പഞ്ചായത്ത് ഭരണ സമിതി ആദരിച്ചു

കുമ്പള: മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്‌റഫിനെ പഞ്ചായത്ത് ഭരണ സമിതി ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറ യൂസഫ് എംഎൽഎ-ക്ക് ഉപഹാരം കൈമാറി. പ്രസ്തുത പരിപാടിയിൽ വൈപ്രസിഡന്റ്‌ നാശിർ മൊഗ്രാൽ ജില്ലാ പഞ്ചായത്ത്‌ അംഗം ജമീല സിദ്ധീക് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ പ്രേമലത, കൊഗ്ഗു, പ്രേമവതി, പഞ്ചായത്ത് അംഗങ്ങളായ യൂസഫ് ഉളുവാർ റഹ്മാൻ ആരിക്കാടി, കൗലത്ത് ബീവി, വിദ്യ എൻ പൈ, സബൂറ നസീമ, പുഷ്പലത രവിരാജ്, അജയ്, മോഹനന് കെ, വിവേകാനന്ദ […]

Continue Reading

എസ് എസ് എഫ് പ്രക്ഷോഭം ശ്രദ്ധേയമായി

കുമ്പള: അനിയന്ത്രിതമായ പെട്രോൾ വില വർദ്ധനവിനെതിരെ എസ് എസ് എഫ് കുമ്പള ഡിവിഷൻ സംഘടിപ്പിച്ച പ്രക്ഷോഭം ശ്രദ്ധേയമായി.ഡിവിഷൻ പരിധിയിലെ മൊഗ്രാൽ,പെർവാഡ്,ശാന്തിപ്പള്ള,സീതാംഗോളി,പെർമുദെ,പെർള,മർത്യ എന്നീ 7 പമ്പുകളിൽ “പെട്രോൾ വാങ്ങാൻ മഷി കുപ്പിയുമായി ക്യു നിൽക്കുന്നു”എന്ന പ്രമേയം ഉയർത്തി പിടിച്ച പ്രക്ഷോഭം അധികാരികൾക്ക് താക്കീത് ആയി.ഡിവിഷൻ പ്രസിഡന്റ് മൻഷാദ് അഹ്സനി,ജനറൽ സെക്രട്ടറി അബുസാലി പെർമുദെ, സെക്രട്ടറി റഊഫ് സഅദി ഊജംപദവ് നേതൃത്വം നൽകിയ പരിപാടിയിൽ വിവിധ കേന്ദ്രങ്ങളിൽ പത്തോളം സെക്ടർ നേതാക്കൾ സംബന്ധിച്ചു.

Continue Reading

കാസര്‍കോട് ജില്ലയില്‍ 373 പേര്‍ക്ക് കൂടി കോവിഡ്, 405 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 373 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 405 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3514 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 191 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 20631 പേര്‍ വീടുകളില്‍ 19892 പേരും സ്ഥാപനങ്ങളില്‍ 739 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 20631 പേരാണ്. പുതിയതായി 416 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 4037 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ […]

Continue Reading

ആരാധനാലയങ്ങൾ തുറക്കണമെന്നാവശ്യപ്പെട്ട് ബേവിക്കാനത്ത് മുസ്ലിം ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു

മുളിയാർ:പ്രാദേശിക തലത്തിൽ മാത്രം ലോക് ഡൗൺ നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ കോവിഡ് മാനദണ്ഡ ങ്ങൾപാലിച്ച് ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കാത്തത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയുംകോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകണമെന്നാവശ്യപ്പെട്ടും മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ ത്തിൻ്റെ ഭാഗമായി മുളിയാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബോവിക്കാനം ടൗണിൽപ്രതിഷേധം സംഘടിപ്പിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി എ.ബി.ശാഫി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി […]

Continue Reading

ആരാധനാലയങ്ങൾ തുറക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുളിയാറിൽ എസ്.വൈ.എസ് പ്രതിഷേധം നടത്തി

ബോവിക്കാനം: കോവിഡ് സാഹചര്യ ത്തിൽ കേരളത്തിൽ ഏർപ്പെടുത്തിയ സമ്പൂർണ ലോക് ഡൗണിൽ ഭാഗിക ഇളവുകൾ അനുവദിച്ച സാഹചര്യത്തിൽ ആരാധനാലയങ്ങളിൽവിശ്വാസികൾക്ക് പ്രാർത്ഥിക്കാനുള്ള അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് എസ്.വൈ.എസ്. സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രക്ഷോഭ ത്തിൻ്റെ ഭാഗമായി മുളിയാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ പ്രതിഷേധം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് എ.ബി. കലാം അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി എ.ബി.ശാഫി ഉൽഘാടനം ചെയ്തു.സെക്രട്ടറി മൊയ്തു ബാവാഞ്ഞി സ്വാഗതം പറഞ്ഞു.എ.പി.ഹസൈനാർ, മൻസൂർ മല്ലത്ത്, സലാം നഈമി, ബാതിഷ പൊവ്വൽ പ്രസംഗിച്ചു. […]

Continue Reading

മുസ്ലിം വിദ്യാർഥികളുടെ സ്കോളർഷിപ്പ്: നീതി ഉറപ്പാക്കാൻ സർക്കാർ നിയമം നിർമ്മിക്കണം കാംപസ് ഫ്രണ്ട് കാസർഗോഡ് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി

കാസർഗോഡ് : മുസ്‌ലിം വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് വിഷയത്തിൽ നീതി ഉറപ്പാക്കാൻ സർക്കാർ നിയമം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പയിൻ ഭാഗമായി കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. സച്ചാർ, പാലോളി കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട നാൾവഴികൾ അവഗണിച്ചാണ് ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട 2008 ആഗസ്റ്റ് 16ലെയും 2011 ഫെബ്രുവരി 22ലെയും 2015 മേയ് എട്ടിലെയും സര്‍ക്കാര്‍ ഉത്തരവുകൾ ഹൈക്കോടതി റദ്ദാക്കിക്കിയത്. കേരളീയ മുസ്‌ലിംകളുടെ സാമൂഹിക – സാമ്പത്തിക – വിദ്യാഭ്യാസ നിലവാരം […]

Continue Reading

മീ​ന്‍​ക​റി​യെ​ച്ചൊ​ല്ലി ത​ര്‍​ക്കം; ചി​ല്ലു​മേ​ശ ഇ​ടി​ച്ചു​ത​ക​ര്‍​ത്ത യു​വാ​വ് കൈ​ഞ​ര​മ്ബ് മു​റി​ഞ്ഞ് മ​രി​ച്ചു

പാ​ല​ക്കാ​ട്: മീ​ന്‍​ക​റി​യെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നി​ടെ ചി​ല്ലു​മേ​ശ ഇ​ടി​ച്ചു​ത​ക​ര്‍​ത്ത യു​വാ​വ് ര​ക്തം​വാ​ര്‍​ന്ന് മ​രി​ച്ചു. ക​ല്ലി​ങ്ക​ല്‍ ക​ള​പ്പ​ക്കാ​ട് ശ്രീ​ജി​ത്ത് (25) ആ​ണ് മ​രി​ച്ച​ത്. പാ​ല​ക്കാ​ട് കൂ​ട്ടു​പാ​ത​യി​ല്‍ വ്യാ​ഴാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ല​ഘു​ഭ​ക്ഷ​ണ​ശാ​ല​യി​ല്‍ അ​ഞ്ച് സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പ​മാ​ണ് ശ്രീ​ജി​ത്ത് എ​ത്തി​യ​ത്. മീ​ന്‍​ക​റി​യെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തി​നി​ടെ ശ്രീ​ജി​ത്ത് ഹോ​ട്ട​ലി​ലെ തീ​ന്‍​മേ​ശ ഇ​ടി​ച്ചു​ത​ക​ര്‍​ക്കു​ക​യാ​യി​രു​ന്നു. ചി​ല്ല് തു​ള​ച്ചു​ക​യ​റി ശ്രീ​ജി​ത്തി​ന്‍റെ കൈ​ഞ​ര​മ്ബ് മു​റി​യു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ സു​ഹൃ​ത്തു​ക്ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Continue Reading

ഇന്ധനവുമായി വന്ന ടാങ്കർ ലോറി മറിഞ്ഞു; അവസരം മുതലെടുത്ത് പെട്രോൾ ഊറ്റി നാട്ടുകാർ; ഡ്രൈവറെ രക്ഷിക്കാൻ മറന്നു

ശിവപുരി: ഇന്ധനവുമായി വന്ന ടാങ്കർ ലോറി അപകടത്തിൽപ്പെട്ട് കീഴ്‌മേൽ മറിഞ്ഞെന്ന വാർത്ത നാട്ടുകാരെ ആശങ്കപ്പെടുത്തിയതിനേക്കാളും സന്തോഷിപ്പിച്ചിരിക്കുകയാണ്. ഡ്രൈവർ പരിക്കേറ്റ് നിലവിളിച്ചും രക്ഷിക്കാൻ ശ്രമിക്കാതെ നാട്ടുകാർ അവസരം മുതലെടുത്ത് വീണുകിടന്ന ടാങ്കറിൽ നിന്നും ഇന്ധനമൂറ്റാൻ തിരക്കുകൂട്ടി. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ പൊഹ്‌റി എന്ന സ്ഥലത്താണ് സംഭവം. ഗ്വാളിയാറിൽ നിന്ന് ഷേപുരിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറി അമിത വേഗതയെ തുടർന്നാണ് അപകടത്തിൽപ്പെട്ടത്. കന്നാസിലും കുപ്പികളിലും കൈയ്യിൽ കിട്ടിയ പാത്രങ്ങളിലുമെല്ലാം നാട്ടുകാർ പെട്രോൾ ഊറ്റിയപ്പോൾ പരിക്കേറ്റ ഡ്രൈവറും സഹായിയും വൈദ്യ സഹായം […]

Continue Reading