കുളിമുറിയില്‍ തെന്നി വീണ് ഡിഗ്രി വിദ്യാര്‍ത്ഥിനി മരിച്ചു.

കാസറഗോഡ് :കുളിമുറിയില്‍ തെന്നി വീണ് ഡിഗ്രി വിദ്യാര്‍ത്ഥിനി മരിച്ചു. സീതാംഗോളി മാലിക് ദീനാര്‍ കോളേജ് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയും പള്ളം സ്രാങ്ക് ഹൗസിലെ പരേതനായ സിദ്ധീഖിന്റെ മകളുമായ ടി.എസ്. നഫീസത്ത് ഷംന(20)യാണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ 11മണിയോടെയാണ് സംഭവം. കുളിമുറിയില്‍വെച്ച് തെന്നി വീഴുകയായിരുന്നു. മാതാവ്: ഖമറുന്നിസ. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Continue Reading

വ്യാഴാഴ്ച (ജൂൺ 17) മുതലുള്ള ലോക് ഡൗൺ ഇളവുകൾ എന്തൊക്കെ??

വ്യാവസായിക, കാർഷിക പ്രവർത്തനങ്ങളും ക്വാറി അടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങളും എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അനുവദിക്കും. ഈ മേഖലകളിലെ തൊഴിലാളികൾക്ക് ഗതാഗതം അനുവദിക്കും. ഇവിടേക്കുള്ള പാക്കേജിങ് ഉൾപ്പെടെ അസംസ്‌കൃത വസ്തുക്കൾ വിൽപ്പന നടത്തുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ പ്രവർത്തിക്കാം. ഭക്ഷ്യോൽപ്പന്നങ്ങൾ, പാൽ-പാൽ ഉൽപ്പന്നങ്ങൾ, മത്സ്യം-ഇറച്ചി, പഴം-പച്ചക്കറി എന്നിവ വിൽക്കുന്ന കടകൾ, റേഷൻ കടകൾ, പലചരക്കു കടകൾ, ബേക്കറികൾ, പക്ഷി-മൃഗാദികൾക്കുള്ള തീറ്റകൾ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ […]

Continue Reading

കാസർകോട് ജില്ലയിൽ നിയന്ത്രണം വാർഡ് തലത്തിൽ തദ്ദേശ സ്ഥാപനങ്ങൾ അടച്ചിടില്ല:ഡോ.ഡി.സജിത് ബാബു

ലോക്ഡൗൺ: ജില്ലയിൽ നിയന്ത്രണം വാർഡ് തലത്തിൽസംസ്ഥാന തലത്തിലുള്ള ലോക്ഡൗൺ ഇളവുകൾ നടപ്പിലാക്കുമ്പോൾ ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളൊന്നും അടച്ചിടില്ലെന്നും പകരം വാർഡുതലത്തിൽ നിയന്ത്രണം നടപ്പാക്കുമെന്നും ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ജില്ലാ തല കൊറോണ കോർ കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടർ.രോഗ നിരക്ക് കണക്കാക്കിയായിരിക്കും പ്രാദേശികതലത്തിലെ അടച്ചിടൽ. ഇതിനായി ആരോഗ്യ വകുപ്പ് വാർഡ് തലത്തിലെ രോഗ സ്ഥിരീകരണ നിരക്ക് ദിവസവും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറണം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി […]

Continue Reading

കാസര്‍കോട് ജില്ലയില്‍ 430 പേര്‍ക്ക് കൂടി കോവിഡ്, 410 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 430 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 410 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3716 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 191 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 20768 പേര്‍ വീടുകളില്‍ 20029 പേരും സ്ഥാപനങ്ങളില്‍ 739 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 20768 പേരാണ്. പുതിയതായി 299 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2520 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ […]

Continue Reading

കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ബേക്കല്‍: കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലായിരുന്ന മധ്യവയസ്‌ക മരിച്ചു. തായല്‍ മൗവ്വലിലെ പി കെ മുസ്‌തഫയുടെ ഭാര്യ ദൈനബി (57)യാണ്‌ മരിച്ചത്‌. മാണിക്കോത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. മക്കള്‍: സുഹറാബി, സിദ്ധീഖ്‌, ത്വാഹിറ, ഖദീജ, മസീന. മരുമക്കള്‍: ബദ്‌റുദ്ദീന്‍ ബാവിക്കര, യൂസഫ്‌ കൂവ്വത്തൊട്ടി, നസീര്‍ തെക്കേക്കര. സഹോദരങ്ങള്‍: അബൂബക്കര്‍, റുഖിയ, ബീഫാത്തിമ, പരേതനായ അബ്‌ദുല്‍ അസീസ്‌.

Continue Reading

ബേക്കലിൽ മീൻ വണ്ടിയിൽ നിന്ന് 2100 ലിറ്റർ സ്പിരിറ്റ് പിടികൂടി മഞ്ചേശ്വരം സ്വദേശികളായ രണ്ട് പേർ പിടിയിൽ

ബേക്കൽ:മംഗലാപുരത്തുനിന്നും കോഴിക്കോട്ടേക്ക് 35 ലിറ്റർ വീതമുള്ള 60 കന്നാസുകളിലായി കടത്തുകയായിരുന്ന 2100 ലിറ്റർ സ്പിരിറ്റാണ് ബേക്കൽ പോലീസ് പിടികൂടിയത്.മംഗലാപുരത്തുനിന്നും ലോഡ് കയറ്റി കോഴിക്കോട്ടേക്ക് പോകവേ കണ്ണൂരിലെത്തിയ പ്രതികൾക്ക് പോലീസിന് വിവരം കിട്ടിയിട്ടുണ്ട് എന്ന വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ തിരിച്ചു മംഗലാപുരത്തേക്ക് തന്നെ വരുന്ന വഴിയിൽ ഇന്നലെ രാത്രി 1.45 ന് പാലക്കുന്നിൽ വച്ചാണ്KA 19 AD 2031 എന്ന നമ്പറിലുള്ള മത്സ്യം കൊണ്ടുപോകാൻ ഉപയോഗിക്കുന്ന മിനിലോറി ബേക്കൽ പൊലീസ് പിടികൂടിയത്.എസ് ഐ അനിൽ ബാബു,പോലീസ് ഡ്രൈവർ സജിത്ത്, […]

Continue Reading

യൂത്ത് കെയര്‍ സ്മാര്‍ട്ട് ഫോണ്‍ ചാലഞ്ച്: യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജകമണ്ഡലം കമ്മിറ്റിയുടെ നാലാമത് സ്മാര്‍ട്ട് ഫോണ്‍ കൈമാറി

പള്ളിക്കര: യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജകമണ്ഡലം കമ്മിറ്റിയുടെ യൂത്ത് കെയര്‍ സ്മാര്‍ട്ട് ഫോണ്‍ ചാലഞ്ചിന്റെ ഭാഗമായുള്ള നാലാമത്തെ ഫോണ്‍ പള്ളിക്കര പഞ്ചായത്തിലെ കുറിച്ചിക്കുന്നിലെ എസ്എസ്എല്‍സി വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ക്ക് കൈമാറി. കല്യോട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 2005 – 2006 എസ്എസ്എല്‍സി ബാച്ചിലെ ഏതാനും അംഗങ്ങള്‍ചേര്‍ന്നാണ് സ്മാര്‍ട്ട് ഫോണ്‍ വാങ്ങിനല്‍കിയത്. ചടങ്ങില്‍ നിയോജകമണ്ഡലം പ്രസിഡന്റ് അനൂപ് കല്യോട്ട്, പള്ളിക്കര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാകേഷ് കരിച്ചേരി, രാജു കുറിച്ചിക്കുന്ന് എന്നിവര്‍ […]

Continue Reading

മഴക്കാല രോഗങ്ങളെ തടയിടാൻ വേണ്ടി മീഞ്ച പഞ്ചായത്തിലെ സർക്കാർ ആശുപത്രി, തദ്ദേശ സ്വയംഭരണ സ്ഥാപനം,സ്കൂൾ മുതലായവയുടെ പരിസരവും, മിയാപ്പദവ് ടൌൺ പരിസരവും ശുചീകരിക്കുന്ന മീഞ്ച ക്ലസ്റ്റർ skssf വിഖായ അംഗങ്ങൾ..

മഴക്കാല രോഗങ്ങളെ തടയിടാൻ വേണ്ടി മീഞ്ച പഞ്ചായത്തിലെ സർക്കാർ ആശുപത്രി, തദ്ദേശ സ്വയംഭരണ സ്ഥാപനം,സ്കൂൾ മുതലായവയുടെ പരിസരവും, മിയാപ്പദവ് ടൌൺ പരിസരവും ശുചീകരിക്കുന്ന മീഞ്ച ക്ലസ്റ്റർ skssf വിഖായ അംഗങ്ങൾ..

Continue Reading

ഓട്ടോകൾക്കെല്ലാം 3 ലീറ്റർ ഇന്ധനം സൗജന്യം; പെർളയിലെ കുദുക്കോളി പെട്രോൾ പമ്പിലെത്തിയത് 313 ഓട്ടോകൾ

ഇന്ധന വില കുതിച്ചുയരുമ്പോൾ പെട്രോൾ പമ്പിലേക്ക് വാഹനവുമായി പോകുന്നവരുടെ നെഞ്ചിടിപ്പ് കൂടും. എന്നാൽ കഴിഞ്ഞ ദിവസം കർണാടക അതിർത്തിയോടു ചേർന്നുള്ള‌ പെർളയിലെ കുദുക്കോളി പെട്രോൾ പമ്പിൽ ഇന്ധനമടിക്കാൻ ഓട്ടോകളുടെ നീണ്ട നിരയായിരുന്നു. കാരണം മറ്റൊന്നുമില്ല, പമ്പിലെത്തുന്ന ഓട്ടോകൾക്കെല്ലാം 3 ലീറ്റർ പെട്രോൾ സൗജന്യം.! ഒറ്റദിവസം കൊണ്ട് സൗജന്യ ഇന്ധനമടിക്കാൻ പമ്പിലെത്തിയത് 313 ഓട്ടോകൾ. എൻമകജെ പഞ്ചായത്തിൽപ്പെട്ട പെർളയിൽ സൗജന്യ ഇന്ധനം നൽകുന്നതറിഞ്ഞ് സമീപത്തെ പഞ്ചായത്തുകളിൽ നിന്നും ഓട്ടോകളെത്തി. അബുദാബിയിൽ ഫിനാൻഷ്യൽ കൺട്രോളറായി ജോലി ചെയ്യുന്ന പെർള കുദുക്കോളിയിലെ […]

Continue Reading

എൻ എ നെല്ലിക്കുന്ന് ജി യു പി എസ് മൊഗ്രാൽ പുത്തൂർ സ്കൂൾ സന്ദർശിച്ചു

ഉജിർക്കര: ജി യു പി എസ് മൊഗ്രാൽ പുത്തൂർ സ്കൂൾ പുനരുദ്ധാരണത്തിൻറെ ഭാഗമായി കാസറഗോഡ് എംഎൽഎ എൻ.എ. നെല്ലിക്കുന്ന് സ്കൂൾ സന്ദർശിച്ചു. പരിപാടിയിൽ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ഭാരവാഹികൾ, പിടിഎ ഭാരവാഹികൾ , പ്രധാന അധ്യാപിക , ഹീറോസ് ബള്ളൂർ, രാഷ്ട്ര സേവ ക്ലബ് പ്രതിനിധികൾ , അധ്യാപകർ, സ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.യോഗത്തിൽ സ്കൂളിൻറെ വികസന പ്രവർത്തനങ്ങളെ കുറിച്ച് ജനപ്രതിനിധികൾക്ക് മുമ്പിൽ ചർച്ച ചെയ്യുകയും അതിന് വേണ്ടി പരമാവധി പ്രയത്നിക്കുമെന്നും അധികൃതർ ഉറപ്പ് നൽകി. […]

Continue Reading