യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ബദിയടുക്ക: കാണാതായ യുവാവിനെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെക്രാജെ ആറാട്ടുകടവ് പൂക്കായയിലെ സുനില്‍(22)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെയിന്റിംഗ് തൊഴിലാളിയായിരുന്നു. ഈ മാസം ഒമ്പത് മുതല്‍ കാണാതായതിനെ തുടര്‍ന്ന് ബന്ധു വീടുകളിലും മറ്റും അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. അതിനിടെ ഇന്നലെ ഉച്ചയോടെ വീട്ടില്‍ നിന്നും അല്‍പ്പം അകലെയുള്ള വിജനമായ സ്ഥലത്ത് നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് സുനിലിനെ മരക്കൊമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് […]

Continue Reading

മോട്ടോർ തൊഴിലാളികൾ ജീവൻ മരണ പോരാട്ടത്തിലേക്ക്, പമ്പുകൾക്ക് മുന്നിൽ STU മൊഗ്രാൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു

മൊഗ്രാൽ: ഇന്ധന വില ജി എസ് ടി യിൽ ഉൾപ്പെടുത്തുക ,15 വർഷം തികഞ്ഞ വാഹനനിരോധനം പിൻവലിക്കുക, ഒരു വർഷത്തെ ഇൻഷൂറൻസ് ഒഴിവാക്കുക, ഓട്ടോ ടാക്സി ചാർജ് വർധിപ്പിക്കുക, ഒരു ലക്ഷംരൂപ പലിശരഹിത വായ്പ തൊഴിലാളികൾക്ക് അനുവദിക്കുക ,മോട്ടോർ തൊഴിലാളികൾക്ക് 5000 രൂപ ധനസഹായം അടിയന്തിരമായി നൽകുക, ചരക്ക് വാഹനങ്ങൾക്ക് സർക്കാർ വാടക നിശ്ചയിക്കുക, തുടങ്ങിയ നിരവധി ആവശ്യങ്ങളുന്നയിച്ച് കേരളത്തിലെ മുഴുവൻ പെട്രോൾ മുമ്പിലും നടക്കുന്ന സമരത്തിൻറെ ഭാഗമായികുമ്പള പഞ്ചായത്തിലെ മൊഗ്രാൽ ടൗൺ യൂണിറ്റ്മോട്ടോർ തൊഴിലാളികളുടെ നേതൃത്വത്തിൽ […]

Continue Reading

കാസര്‍കോട് ജില്ലയില്‍ 416 പേര്‍ക്ക് കൂടി കോവിഡ്, 580 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 416 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 580 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3549 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 191 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 21079 പേര്‍ വീടുകളില്‍ 20367 പേരും സ്ഥാപനങ്ങളില്‍ 712 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 21079 പേരാണ്. പുതിയതായി 843 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3423 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ […]

Continue Reading

വൈറ്റ് ഗാർഡിന് മരം കട്ടിങ് മെഷീൻ നൽകി കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് .

കുമ്പള: സേവന രംഗത്ത് സജീവമായ കുമ്പള പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ടീമിന് മരം കട്ടിങ് മെഷീൻ നൽകി. കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി വൈറ്റ് ഗാർഡിന്റെ നിലവിൽ നടന്നു വരുന്ന മഴക്കാലത്തെ സേവന പ്രവർത്തനങ്ങൾക്ക്ഏറ്റവും സഹായകരമാകുന്നപ്രോത്സാഹനമായി മുസ്ലിം ലീഗിൻറെ ഈ സഹായം. മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സെക്കീർ അഹമ്മദ്, ജനറൽ സെക്രട്ടറി സയ്യിദ് ഹാദി തങ്ങൾ, മണ്ഡലം പ്രസിഡന്റ് എം പി കാലീദ്, കെ എം അബ്ബാസ്, […]

Continue Reading

ലോക്ഡൗണിൽ ദീർഘദൂര യാത്രികർക്ക് വഴിയരികിൽ ഭക്ഷണമൊരുക്കി ഡിവൈഎഫ്ഐ മൊഗ്രാൽ പുത്തൂർ

ചൗക്കി: ലോക്ഡൗണിൽ ദീർഘദൂര യാത്രികർക്ക് വഴിയരികിൽ ഭക്ഷണമൊരുക്കിഡിവൈഎഫ്ഐ മോഗ്രാൽ പുത്തൂർ മേഖല കമ്മിറ്റി.കോവിഡ് രണ്ടാം വ്യാപനത്തെ തുടർന്നുണ്ടായ ലോക്ഡൗൺ ദിവസങ്ങളിൽ ചൗക്കി പാതയോരത്താണ് സൗജന്യ ഭക്ഷണംവിതരണം ചെയ്തു പോരുന്നത്. മേഖലാപരിധിയിലെ പത്തോളം വരുന്ന യൂണിറ്റുകളിലെ പ്രവർത്തകർ വീടുകളിൽ നിന്നും ശേഖരിക്കുന്ന ഭക്ഷണ പൊതികൾ വൈകുന്നേരം ഏഴുമണിയോടെ ചൗക്കി ദേശീയ പാതയോരത്ത് കൊണ്ടുവന്നാണ് വിതരണം ചെയ്യുന്നത്. രാത്രി കാലങ്ങളിൽ ഹോട്ടലുകൾപ്രവർത്തിക്കാത്ത സാഹജര്യത്തിൽ, ഡിവൈഎഫ്ഐ യുടെ “നിങ്ങൾ ഭക്ഷണം കഴിച്ചോ?” എന്നപേരിൽ നടത്തപ്പെടുന്ന ഭക്ഷണ വിതരണ പരിപാടി നിരവധി യാത്രക്കാർക്കാണ് […]

Continue Reading

വ്യാപാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍.

കുമ്പള: വ്യാപാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുവര്‍ഷത്തോളമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള ആന്റി റൗഡി സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ബായാറിലെ സൈനുല്‍ ആബിദ് (26) ആണ് അറസ്റ്റിലായത്. രണ്ട് വര്‍ഷം മുമ്പ് ഉപ്പളയിലെ വ്യാപാരിയും ബന്തിയോട് സ്വദേശിയുമായ അബൂബക്കര്‍ സിദ്ദീഖിനെ അക്രമിച്ച കേസിലാണ് അറസ്റ്റ്. ആബിദും മറ്റു മൂന്നുപേരും ചേര്‍ന്ന് അബൂബക്കര്‍ സിദ്ദീഖിനെ ബന്തിയോട് വെച്ച് കാറില്‍ തട്ടിക്കൊണ്ടുപോവുകയും പത്ത് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. പൊലീസ് കാറിനെ […]

Continue Reading

എവിടെയൊക്കെ ട്രിപ്പിള്‍ ലോക്ഡൗണ്‍, ലോക്ഡൗൺ?: 14 ജില്ലകളിലെ വിവരങ്ങൾ

തദ്ദേശ സ്ഥാപനങ്ങളെ ടിപിആർ അടിസ്ഥാനത്തിൽ നാലായി തിരിച്ച് വ്യാഴാഴ്ച മുതൽ േലാക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരും. ടിപിആർ 30 ശതമാനത്തിനു മുകളിലെങ്കിൽ ട്രിപ്പിള്‍ ലോക്ഡൗൺ, 20നും 30നും ഇടയിലെങ്കിൽ ലോക്ഡൗൺ, 8നും 20നും ഇടയിലെങ്കിൽ ഭാഗിക ലോക്ഡൗൺ, 8ന് താഴെയെങ്കിൽ സാധാരണ പ്രവർത്തനം എന്നരീതിയിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. ട്രിപ്പിള്‍ ലോക്ഡൗണും ലോക്ഡൗണും വരുന്ന ജില്ലകളിലെ വിവരങ്ങൾ: 1) തിരുവനന്തപുരം– പോത്തന്‍കോട്, പനവൂര്‍, കഠിനംകുളം, മണമ്പൂര്‍, അതിയന്നൂര്‍, കാരോട് പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍. 38 തദ്ദേശ സ്ഥാപനങ്ങളില്‍ ലോക്ഡൗണ്‍. […]

Continue Reading

കാസര്‍ഗോഡ് ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു

കാസര്‍ഗോഡ് നീലേശ്വരം കരുവാച്ചേരി ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. മംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്.വാതകചോര്‍ച്ച ഇലാത്തതിനാല്‍ വാന്‍ അപകടം ഒഴിവായി. പൊലീസും ഫയര്‍ഫോഴ്‌സും എത്തി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. ലോറിയുടെ എഞ്ചിന്‍ ഭാഗവും ടാങ്കറും വേറിട്ട നിലയിലാണ്. നിയന്ത്രണം വിട്ട് മറിഞ്ഞതാണ് അപകട കാരണം. പുലര്‍ച്ചെ അഞ്ചരയോടെയാണ് ടാങ്കര്‍ മറിഞ്ഞത്. വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റാനാണ് തീരുമാനം

Continue Reading

കുയ്യാൽ മുഹമ്മദ് (86) നിര്യാതനായി.

മുളിയാർ: മൂലടുക്കത്തെ പൗര പ്രമുഖനും,മുസ്ലിം ലീഗ് പ്രവർത്തകനു മായിരുന്ന കുയ്യാൽ മുഹമ്മദ് (86 വയസ്സ്) നിര്യാതനായി. പരേതയായ ഖദീജയാണ് ഭാര്യ.വാർദ്ദക്യ സംബന്ധമയ അസുഖത്തെ തുടർന്ന് ഇന്ന് രാവിലെ മൂലടുക്കത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. മക്കൾ: അബൂബക്കർ, ഹക്കീം, ഫാത്തിമ, നഫീസ, ആയിഷ, റംല,പരേതനായ ബഷീർ, അബ്ബാസ്. മൂലടുക്കം ജുമാ മസ്ജിദിൽ ഖബറടക്കി.

Continue Reading

ടിപിആർ 30ന് മുകളിൽ; മധൂരും ബദിയടുക്കയും കാറ്റഗറി ഡിയിൽ

വ്യാഴാഴ്ച മുതലുള്ള കോവിഡ് ലോക്ക്ഡൗൺ ഇളവുകൾ സംബന്ധിച്ച പുതിയ മാർഗ നിർദേശ പ്രകാരം തദ്ദേശസ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി അടിസ്ഥാനത്തിൽ തരംതിരിച്ചു. ജൂൺ 16 വരെ 30ന് മുകളിൽ ടിപിആർ ഉള്ളതിനാൽ മധൂർ, ബദിയടുക്ക പഞ്ചായത്തുകളെ കാറ്റഗറി ഡി വിഭാഗത്തിൽ ഉൾപ്പെടുത്തി.ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ന് മുകളിലുള്ള കാറ്റഗറി സിയിൽ ചെങ്കള, കുമ്പഡാജെ, പുത്തിഗെ, കാറഡുക്ക, കുമ്പള, അജാനൂർ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു.ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20നും എട്ടിനും ഇടയിലുള്ള കാറ്റഗറി ബിയിൽ ഉദുമ, കയ്യൂർ-ചീമേനി, നീലേശ്വരം, […]

Continue Reading