ബി.ജെ.പി. നല്‍കിയ പണത്തില്‍ ഒരു ലക്ഷം സുഹൃത്തിന് നല്‍കിയെന്ന് കെ. സുന്ദര; ബാങ്ക് രേഖകള്‍ ശേഖരിച്ച് അന്വേഷണ സംഘം

കാസര്‍ഗോഡ്: കെ. സുരേന്ദ്രനെതിരെ മത്സരിക്കുന്നതില്‍ നിന്ന് പിന്‍മാറുന്നതിനായി ബി.ജെ.പി. നല്‍കിയ രണ്ടര ലക്ഷം രൂപയില്‍ ഒരു ലക്ഷം സുഹൃത്തിന് നല്‍കിയെന്ന് കെ. സുന്ദര. ബാങ്കില്‍ നിക്ഷേപിച്ച ഈ പണം കണ്ടെത്തുന്നതിനായി അന്വേഷണ സംഘം ബാങ്ക് രേഖകള്‍ പരിശോധിച്ചു. രണ്ടര ലക്ഷം രൂപയാണ് ബി.ജെ.പി. നല്‍കിയതെന്നും ഒന്നര ലക്ഷം രൂപയാണ് ചെലവായി പോയെന്നും സുന്ദര നേരത്തെ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. അതേസമയം, കെ. സുന്ദരയ്ക്ക് ബി.ജെ.പി. നല്‍കിയ ഫോണ്‍ കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഷോപ്പിലെ […]

Continue Reading

രോഗിക്ക് സ്വാന്തനമായി സേവാഭാരതി കള്ളാർ.

ദേശീയ സേവാഭാരതിയിൽ നിന്നും ലഭിച്ച ഓക്സിജൻ കോൺസെൻട്രേറ്റർ കള്ളാർ പഞ്ചായത്തിലെ മൂന്നാം വാർഡിലെ രാധാകൃഷ്ണൻ എന്ന വ്യക്തിക്ക് സേവാഭാരതി കള്ളാർ ഭാരവാഹികൾ കൈമാറി. ഇന്ന് വൈകുന്നേരം ശ്രീ രാധാകൃഷ്ണൻറെ വീട്ടിൽ വെച്ചാണ് കൈമാറിയത് ഈ അവസരത്തിൽ സേവാഭാരതി കള്ളാർ പ്രസിഡൻറ് ശ്രീ തമ്പാൻ മഞ്ഞംങ്ങാനം ,ജനറൽ സെക്രട്ടറി പ്രദീപ് കൊട്ടോടി , കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ടി.കെ നാരായണൻ , പനത്തടി താലൂക്ക് ആശുപത്രി J H I ശ്രീ ജോബി , കള്ളാർ പഞ്ചായത്ത് […]

Continue Reading

പെട്രോള്‍ ഡീസല്‍ വില വര്‍ധന: പനത്തടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബളാംതോട് പെട്രോള്‍ പമ്പിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

പനത്തടി:പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കൊണ്ട് പനത്തടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബളാംതോട് പെട്രോള്‍ പമ്പിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ സമരം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി പി.വി.സുരേഷ് ഉല്‍ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ജോണി തോലംപുഴ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി സണ്ണി ഇലവുങ്കല്‍ മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി.എ.മുഹമ്മദ്കുഞ്ഞി, എ.പി.ബാലചന്ദ്രന്‍, മാത്തുക്കുട്ടി, മധുസൂധനന്‍, സണ്ണിമാഷ്,പഞ്ചായത്ത് മെമ്പര്‍മാരായ കെ.ജെ.ജയിംസ്, എന്‍.വിന്‍സന്റ്, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിന്‍ ജോസ്, യൂത്ത് […]

Continue Reading

മുളിയാർ ബാലനടുക്കം റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് എന്ന് ആവശ്യപ്പെട്ട് കാർഗിൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്

മുളിയാർ : മുളിയാർ പഞ്ചായത്തിലെ പതിമൂന്നാം വാർഡ് ബാലനടക്കും റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്ത്.വർഷങ്ങളായി ഒരു പ്രവർത്തിയും ചെയ്യാതെ പൊട്ടിപ്പൊളിഞ്ഞ് മഴവെള്ളം തങ്ങിനിൽക്കുന്ന വലിയ തോടായി ഇവിടം മാറിയിട്ടുണ്ട്, പഞ്ചായത്ത് ഭരണസമിതിയും വാർഡ് മെമ്പർമാരും മാറി മാറി വന്നിട്ടും പ്രസ്തുത റോഡ് ശാപമോക്ഷമില്ലാതെ അതേപടി തുടരുകയാണ്.ഇരുചക്രവാഹനങ്ങൾക്ക് പോലും ഇതുവഴി കടന്നു പോകാൻ കഴിയാത്ത സാഹചര്യമാണ്, പഞ്ചായത്ത് അധികൃതരെ നേരിൽകണ്ട് നിരവധി തവണ നിവേദനങ്ങൾ നൽകിയിട്ടും വിഷയം ഗൗനിക്കുന്നില്ല എന്ന് നാട്ടുകാർ പരാതിപ്പെടുന്നു.വിഷയത്തിൽ അടിയന്തര പരിഹാരനടപടി കൈക്കൊണ്ട് […]

Continue Reading

പള്ളികൾ തുറന്ന് പ്രവർത്തിക്കാൻ നടപടി സ്വീകരിക്കണം:മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി

കാസർകോട് :കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അടച്ചിട്ട പള്ളികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്ന് പ്രവർത്തിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കാസർകോട് മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി യോഗം കേരള സർക്കാരിനോട് ആവശ്യപെട്ടു.പള്ളികളിൽ പ്രാർത്ഥനകൾ നടത്തുന്നത് അംഗശുദ്ധി വരുത്തിയും സാമൂഹിക അകലം പാലിച്ചുമാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ യഥാർത്ഥ പ്രോട്ടോകോൾ പാലിക്കുന്നത് പള്ളികളിൽ മാത്രമാണ്. ദീർഘകാലം പള്ളികൾ അടച്ചിട്ട് പ്രാർത്ഥനകൾക് അനുമതി നിഷേധിക്കുന്നത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ്. ഇക്കാര്യങ്ങൾ പരിഗണിച്ച് പള്ളികൾ തുറന്ന് പ്രവർത്തിക്കാനു […]

Continue Reading

സുന്ദരക്ക് ഫോണ്‍ വാങ്ങി നല്‍കിയയാളെ തിരിച്ചറിഞ്ഞു;നീർച്ചാലിലെ സി സി ടിവി ദൃശ്യം ശേഖരിച്ചു,മഞ്ചേശ്വരം തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ കുരുക്ക് മുറുകുന്നു

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സുന്ദരക്ക് ഫോണ്‍ വാങ്ങിനല്‍കിയ ആളെ ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞു. കാസര്‍കോട് നീര്‍ച്ചാലിലുള്ള മൊബൈല്‍ കടയിലെ സിസി ടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് പരിശോധന.കഴിഞ്ഞ ദിവസം കെ സുന്ദരയെയും അമ്മയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നീര്‍ച്ചാലിലെ മൊബൈല്‍ വില്‍പനശാലയിലെത്തിയത്. തെളിവെടുപ്പിന്‍റെ ഭാഗമായി ബദിയെടുക്കയിലെ നവജീവന്‍ സ്കൂള്‍ പരിസരത്തും അന്വേഷണ ഉദ്യോഗസ്ഥര്‍ സുന്ദരയുമായി പോയിരുന്നു.

Continue Reading

കൂലിത്തൊഴിലാളിയെ കുളത്തില്‍ വീണ്‌ മരിച്ച നിലയില്‍ കണ്ടെത്തി

കാനത്തൂര്‍: കൂലിത്തൊഴിലാളിയെ കുളത്തില്‍ വീണ്‌ മരിച്ച നിലയില്‍ കണ്ടെത്തി. കാനത്തൂര്‍, തോളംതോട്ടിലെ ടി അച്ചുതനാണ്‌ (68)മരിച്ചത്‌. ഇന്നലെ ഉച്ചയ്‌ക്കാണ്‌ മൃതദേഹം വീടിന്‌ സമീപത്തെ കുളത്തില്‍ കണ്ടെത്തിയത്‌. ഫയര്‍ഫോഴ്‌സെത്തിയാണ്‌ മൃതദേഹം പുറത്തെടുത്തത്‌. ആദൂര്‍ പൊലീസ്‌ ഇന്‍ക്വസ്റ്റ്‌ നടത്തി. ഭാര്യ: സരോജിനി. മക്കള്‍: ഗായത്രി, അംബുജാക്ഷന്‍, പ്രശാന്ത്‌ (ഇരുവരും ഗള്‍ഫ്‌). മരുമകന്‍: മുകേഷ്‌

Continue Reading

കാസര്‍കോട് ജില്ലയില്‍ 499 പേര്‍ക്ക് കൂടി കോവിഡ്, 543 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 499 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 543 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 3801 പേരാണ് ചികിത്സയിലുള്ളത്. ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 175 ആയി ഉയർന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 21126 പേര്‍ വീടുകളില്‍ 20268 പേരും സ്ഥാപനങ്ങളില്‍ 858 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 21126 പേരാണ്. പുതിയതായി 1128 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2657 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ […]

Continue Reading

ഡോ ഗിൽബെർട്ട് സെബാസ്ററ്യൻറെ സസ്‌പെൻഷൻ പിൻവലിച്ചത് സ്വാഗതാർഹം :എം എസ് എഫ്

കാസറഗോഡ് :കാസറഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ ഇന്റർനാഷണൽ റിലേഷൻസ് ആൻഡ്‌ പൊളിറ്റിക്സ് വിഭാഗത്തിലെ അധ്യാപകൻ ഡോ:ഗിൽബെർട്ട് സെബാസ്ററ്യൻറെ സസ്‌പെൻഷൻ പിൻവലിച്ചത് സ്വാഗതം ചെയ്യുന്നതായി എം എസ് എഫ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോടും ജനറൽ സെക്രെട്ടറി ഇർഷാദ് മൊഗ്രാലും പറഞ്ഞുസെൻട്രൽ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഓൺലൈൻ ക്ലാസ്സില് സംഘപരിവാറിനെ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിച്ചതിനാണ് എ ബി വി പി യുടെ സമ്മർദ്ദത്തിന് വഴങ്ങി അധ്യാപകനെ മേയ് 17നു സസ്‌പെന്റ് ചെയ്തത്ഇതിനെതിരെ എം എസ് എഫ് […]

Continue Reading

ഡിജിറ്റൽ സൗകര്യ മില്ലാത്ത വിദ്യാർത്ഥികളെ ചേർത്ത് പിടിക്കുന്ന മൊഗ്രാൽ പുത്തൂർ ജി എച് എസ് എസ് പി ടി എ യുടെ കരുതലിന് പിന്തുണയുമായി എസ് വൈ എസ് സാന്ത്വനം

മൊഗ്രാൽ പുത്തൂർ : വിക്ടർസ് ചാനലിലൂടെ വരുന്ന സ്കൂൾ ക്ലാസ്സുകളും തുടർ പ്രവർത്തനങ്ങൾക്ക് സ്കൂൾ അധ്യാപകർക്ക് ഇടപെടുന്നതിനും സൗകര്യമില്ലാത്ത വിദ്യാർത്ഥികളെ വിവിധ സന്നദ്ധ സംഘടനകളെ സഹകരിപ്പിച്ചു കൊണ്ട് പി ടി എയുടെ കരുതലിന് പിന്തുണയുമായി എസ് വൈ എസ് കോട്ടാകുന്ന് യൂണിറ്റ് സാന്ത്വനം.പി ടി എ കമ്മറ്റിയുടെ നിർദേശം അനുസരിച്ചു അധ്യാപകർ നടത്തിയ അന്വേഷണത്തിൽ തികച്ചും ആവശ്യകാരണന്ന് ബോധ്യപ്പെട്ട വിദ്യാർത്ഥികൾക്ക് കൈമാറുന്നതിന് ഡിജിറ്റൽ ഉപകരണങ്ങൾ സ്കൂളിൽ എത്തിച്ചു കൊടുത്തു കൊണ്ടാണ് SYS സാന്ത്വനം പ്രവർത്തകർ മാതൃകയായത്.സ്കൂളിൽ നടന്ന […]

Continue Reading