ബൈക്കിൽ കടത്തുകയായിരുന്ന 21 ലിറ്റർ കർണാടക മദ്യവുമായി ഒരാളെ മുള്ളേരിയ നെറ്റണിഗയിൽ വെച്ച് എക്സൈസ് പിടികൂടി

മുള്ളേരിയ : ബൈക്കിൽ കടത്തുകയായിരുന്ന 21 ലിറ്റർ കർണാടക മദ്യം കാസറഗോഡ് എക്സ്സൈസ് സ്പെഷ്യൽ സ്‌ക്വാഡിലെ പ്രെവെൻറ്റീവ് ഓഫീസർ ബിജോയ്‌ ഇ. കെ യും പാർട്ടിയും ചേർന്ന് മുള്ളേരിയ നെറ്റണിഗയിൽ വെച്ച് പിടികൂടി. രവി എന്നയാളെ അറസ്റ്റ് ചെയ്തു.

Continue Reading

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ ഓട്ടോ ഡ്രൈവര്‍ മരിച്ചു ബന്ധുവിന് പരിക്കേറ്റു

ഉപ്പള ഗേറ്റിന് സമീപത്തെ ഓട്ടോ ഡ്രൈവര്‍ മുസോടി സി.പി ഹൗസിലെ അബ്ദുല്‍റഷീദ് (65) ആണ് മരിച്ചത്. ബന്ധു മുസോടിയിലെ ഇസ്മായിലിന്റെ മകന്‍ മുഹമ്മദ് അനീസി(24)നെ പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മംഗളൂരു ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ഉപ്പള പൊസോട്ട് ദേശീയ പാതയില്‍ വെച്ച് റഷീദ് സഞ്ചരിച്ച ബൈക്കില്‍ ഉപ്പള ഭാഗത്തേക്ക് വളഞ്ഞുംപുളഞ്ഞുമെത്തിയ സ്വിഫ്റ്റ് കാര്‍ ഇടിച്ചത്. റോഡിലേക്ക് തെറിച്ച് വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ റഷീദ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.

Continue Reading

മത്സ്യ കച്ചവടക്കാർക്ക് ബന്ദറിലേക്കുള്ള പ്രവേശനം നിഷേധിച്ചു; കാസറഗോഡുകാർക്കും നിരാശ

ചില്ലറ വിൽപ്പനയ്ക്ക് മത്സ്യം വിൽക്കുന്നതും പൊതുജനങ്ങൾ വാങ്ങുന്നതും ബന്ദർ പ്രദേശത്ത് സ്ഥിതിചെയ്യുന്ന മത്സ്യബന്ധന തുറമുഖത്ത് നിരോധിച്ചിട്ടുണ്ടെന്ന് ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ (ഡിസി) ഡോ.രാജേന്ദ്ര കെ വി പറഞ്ഞു.. മെയ് 3 തിങ്കളാഴ്ച ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലെ ഓഡിറ്റോറിയത്തിൽ നടന്ന എം‌എൽ‌എമാരുടെയും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യം വാങ്ങുന്നതിനായി ബന്ദർ പ്രദേശത്ത് ധാരാളം ആളുകൾ ഒഴുകിയെത്തുന്നതിനാലാണ് ഈ തീരുമാനം എടുത്തതെന്ന് രാജേന്ദ്ര പറഞ്ഞു. അവിടെ, പകർച്ചവ്യാധി പടരാൻ […]

Continue Reading

ഫോണിൽ സംസാരിക്കുന്നതിടെ ഇടി മിന്നലേറ്റ് മരിച്ചു

നീലേശ്വരം: ചെങ്കൽപ്പണ ജോലിക്ക് എത്തിയ അന്യസംസ്ഥാന തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു.കർണാടക – ഷിമോഗ സിരാള കൊപ്പ സ്വദേശി ശ്രീകാന്ത് (40) ആണ് മരിച്ചത്. കിന്നാനൂർ – കരിന്തളം പഞ്ചായത്തിലെ വട്ടക്കല്ല് തട്ടിൽ ചെങ്കൽപ്പണിക്കായി തിങ്കളാഴ്ചയാണ് നാട്ടിൽ നിന്ന് എത്തിയത്. ഇന്ന് പണിയാരംഭിക്കാനരിക്കുകയായിരുന്നു മരണം തട്ടിയെടുത്തത്. വൈകുന്നേരം ഉണ്ടായ ഇടിമിന്നൽ സമയത്ത് ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന്മിന്നലേൽക്കുകയായിരുന്നു. ഉടനെ തന്നെ കൂടെയുണ്ടായിരുന്ന സഹോദരനും സഹ ജോലിക്കാരും ചേർന്ന് നീലേശ്വരംആശുപത്രിയിലെത്തിച്ചുവെങ്കിലു മരിച്ചിരുന്നു. നീലേശ്വരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനായി

Continue Reading

വെള്ളം കോരുന്നതിനിടെ 15 കാരി കിണറ്റിൽ വീണു ; രക്ഷിക്കാനിറങ്ങിയ അച്ചനും കുടുങ്ങി; സംഭവം കാസറഗോഡ്

കാസറഗോഡ് : കള്ളാർ നെല്ലിതാവിൽ വെള്ളം കോരുന്നതിനിടെ കപ്പ് തൂണ് പൊട്ടി 40 അടി താഴ്ചയുള്ള കിണറ്റിൽ വീണ് പതിനഞ്ചുകാരി അപകടത്തിൽപെട്ടു. നവ്യ എന്ന 15 കാരിയാണ് അപകടത്തിൽപ്പെട്ടത്. കിണറ്റിൽ വീണ കുട്ടിയെ അച്ഛൻ നാണു രക്ഷിക്കാൻ ഇറങ്ങിയപ്പോൾ അച്ഛനും കയറാൻ കഴിയാതെ കിണറ്റിൽ കുടുങ്ങി. വിവരമറിഞ്ഞ് ഫയർഫോഴ്സ് രണ്ടുപേരെയും രക്ഷപ്പെടുത്തി. സ്റ്റേഷൻ ഓഫീസർ ഷാജി ജോസഫ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗോപാലകൃഷ്ണൻ മാവില, കുഞ്ഞമ്പു, അനീഷ്,മിഥുൻ, വിനോദ്, ഗോപാലൻ എന്നിവർ ചേർന്ന് രക്ഷപ്രവർത്തനം നടത്തി

Continue Reading

വീടിന്റെ വാതിൽ തകർത്ത് കവർച്ച: സംഭവം കാസറഗോഡ്

കാസറഗോഡ് : വിദ്യാനഗർ ഐ.ടി. റോഡിൽ വീടിന്റെ വാതിൽ തകർത്ത് 200 അമേരിക്കൻ ഡോളറും 10,000 രൂപയും കവർന്നതായി പരാതി. വ്യവസായപ്രമുഖൻ അച്ചു എന്ന പി.ബി. അഷറഫിന്റെ വീട്ടിലാണ് കവർച്ച നടന്നത്.അഷറഫും ഭാര്യ ഷഹനാസും കുട്ടികളും 11-ന് ബെംഗളൂരിവിലേക്ക് പോയിരുന്നു. പി.ബി. അഷറഫിന്റെ സഹോദരൻ അബ്ദുൾ സലാമിന്റെ പരാതിയിൽ വിദ്യാനഗർ പോലീസ് അന്വേഷണം ആരംഭിച്ചു. 26-ന് ശേഷമാണ് കവർച്ച നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. വാതിലുകളുടെയും അലമാരയുടെയും പൂട്ടുകൾ തകർത്ത നിലയിലാണ്. പോലീസ് ഡോഗ് സ്‌ക്വാഡും വിരലടയാളവിദഗ്‌ധരും സ്ഥലത്തെത്തി […]

Continue Reading

തറാവീഹ് നിസ്കാരത്തിനിടെ കുഴഞ്ഞു വീണ യുവാവ് മരിച്ചു

കുമ്പള: തറാവീഹ് നിസ്കാരത്തിനിടെ കുഴഞ്ഞു വീണ യുവാവ് മരിച്ചു. കൊടിയമ്മ പൂക്കട്ടയിലെ ഹനീഫ (40)യാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി തറാവീഹ്‌ നിസ്കാരത്തിനിടയിൽ നെഞ്ച്‌ വേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ബുഷ്‌റ. മക്കൾ: അഫ്‌ലഹ്‌, അഫ്രാസ്‌, ശമ്മാസ്‌, ഇഫത്ത്‌. സഹോദരങ്ങൾ: യൂസഫ്‌, ഫറൂഖ്‌, കബീർ, നസീറ

Continue Reading

പനിയെ തുടർന്ന് യുവാവ് മരിച്ചു

ഉപ്പള: പനി ബാധിച്ച് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു. ഐല ക്ഷേത്ര പരിസരത്തെ പവന്‍ രാജ്‌ (23) ആണ്‌ മരിച്ചത്‌. അഞ്ച്‌ ദിവസം മുമ്പാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ഉപ്പളയില്‍ മെക്കാനിക്കായിരുന്നു. അനന്ത പത്മനാഭ- രാജീവി ദമ്പതികളുടെ മകനാണ്‌. സഹോദരങ്ങള്‍: ധന്‍രാജ്‌, ധന്യ.

Continue Reading

മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാർക്കിംഗ് നിരക്ക് അമിതമായി ഉയർത്തി

മംഗളൂരു:കോവിഡ് പ്രതിസന്ധിക്കിടയിലും അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാർക്കിംഗ് നിരക്ക് അമിതമായി ഉയർത്തി മംഗ്ലൂർ അന്താരാഷ്ട്ര വിമാനത്താവളം. ബാജ്‌പേയിൽ അന്താരാഷ്ട്ര വിമാനത്താവളം പരിപാലിക്കാനുള്ള കരാർ ഉള്ള അദാനി ഗ്രൂപ്പ് മെയ് ഒന്നിന് പാർക്കിംഗ് ഫീസ് അമിതമായി വർദ്ധിപ്പിച്ചു. കൊറോണ വൈറസ് പ്രതിസന്ധി സമയത്ത് നിരക്ക് വർദ്ധിപ്പിച്ചതിന് യാത്രക്കാരും വാഹന ഡ്രൈവർമാരും കമ്പനിക്കെതിരെ രോഷം പ്രകടിപ്പിക്കുന്നു. നേരത്തെ, കോച്ച് ബസുകൾക്കും ട്രക്കുകൾക്കും 30 മിനിറ്റ് പാർക്കിംഗിന് 70 രൂപ ഈടാക്കിയിരുന്നു. ഇത് ഇപ്പോൾ അരമണിക്കൂറിനായി 300 രൂപയായും രണ്ട് മണിക്കൂറിന് 500 […]

Continue Reading

കുമ്പള ആരിക്കാടിയിൽ വി​ദ്യാ​ർ​ഥി​നി കി​ണ​റ്റി​ൽ മ​രി​ച്ച നിലയിൽ

കു​മ്പ​ള: വി​ദ്യാ​ർ​ഥി​നി കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു. കു​മ്പ​ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​ത്താം​ത​രം വി​ദ്യാ​ർ​ഥി​നി​യും ആ​രി​ക്കാ​ടി ക​ട​വ​ത്ത് ഗേ​റ്റി​ന​ടു​ത്ത്​ താ​മ​സി​ക്കു​ന്ന പ​ത്മ​നാ​ഭ​ൻ- വി​മ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ളു​മാ​യ അ​ഷ്മി​ത (15) ആ​ണ് വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച എ​സ്.​എ​സ്.​എ​ൽ.​സി അ​വ​സാ​ന പ​രീ​ക്ഷ ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ കു​ട്ടി ഉ​ച്ച​തി​രി​ഞ്ഞ് കു​ട​വു​മാ​യി കി​ണ​റി​ന​രി​കി​ലേ​ക്ക് പോ​യി​രു​ന്നു. ഏ​റെ നേ​രം കാ​ണാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് കി​ണ​റ്റി​ൽ വീ​ണ​താ​യി മ​ന​സ്സി​ലാ​യ​ത്. സ​ഹോ​ദ​ര​ൻ ഷ​മ്മി​ത്ത്.

Continue Reading