ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു

ബേക്കൽ:ബൈക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു. ബേക്കൽ ഹദ്ദാദ് നഗറിലെ ഹാരിസ് – സറീന ദമ്പതികളുടെ മകൻ ഇർഫാൻ എം എച് (20) ആണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചയോടെ ഹദ്ദാദ് നഗറിലാണ് അപകടം സംഭവിച്ചത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ കല്ലിൽ തട്ടി ബൈക് നിയന്ത്രണം വിട്ട് തൂണിൽഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ബേക്കൽ പൊലീസ് സ്ഥലം സന്ദർശിച്ചു. സഹോദരങ്ങൾ: ഫിനാസ്, ഇഹ്സാൻ, ഇസാല,

Continue Reading

കൂട്ടത്തോടെ ഛർദിയും ക്ഷീണവും; 30ഓളം വിദ്യാർഥികൾ ആശുപത്രിയിൽ

കാഞ്ഞങ്ങാട്: കൂട്ടത്തോടെ ചർദിയുംക്ഷീണവും കണ്ടെത്തിയതിനെ തുടർന്ന് 30ഓളം വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലേശ്വരം മരക്കാപ്പ് കടപ്പുറത്ത് ഉച്ചയോടെയാണ് സംഭവം.ഉച്ചഭക്ഷണം കഴിച്ചശേഷമാണ് കുട്ടികളിൽ മാറ്റം കണ്ടത്. കുട്ടികൾ ക്ഷീണിച്ച് വീഴുന്ന അവസ്ഥയാണ്. കടൽകാറ്റിന്റെ സ്വഭാവത്തിലുള്ള മാറ്റവും കാരണമായേക്കാമെന്നും പറയുന്നു.ഭക്ഷണത്തിലെ വിഷബാധയാണോയെന്ന് സംശയം ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

Continue Reading

കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചു

കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചതായി പരാതി. ഓയൂർ മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫോർമേഷൻ ടെക്‌നോളജിയിലാണ് സംഭവം. നൂറിലധികം പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. മെറ്റൽ വസ്തു കണ്ടെത്തിയതിനെ തുടർന്നാണ് അടിവസ്ത്രം അഴിപ്പിച്ചതെന്നാണ് വിശദീകരണം.  updating

Continue Reading

പത്താം ക്ലാസുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാസർകോട്: ഹൃദയാഘാതത്തെ തുടർന്ന് പത്താം ക്ലാസുകാരൻ മരിച്ചു.കാസർകോട് ചായ്യോത്ത് സ്വദേശികളായ വിമൽ, ഷിജി ദമ്പതികളുടെ മകൻ അരുൾ വിമൽ (15) ആണ് മരിച്ചത്. ഇന്ന് രാവിലെ ശ്വാസതടസത്തെ അരുളിനെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.നീലേശ്വരം ചായോത്ത് ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ പത്താം തരം വിദ്യാർഥിയാണ് മരിച്ച അരുൾ.

Continue Reading

കാസര്‍കോട് കാണാതായ മധ്യവയസ്കനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസര്‍കോട്: കാസര്‍കോട് ദേലമ്പാടി കൊട്ടയാടിയില്‍ മധ്യവയസ്ക്കനെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ആനന്ദ് റായി എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അൻപത് വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഇദ്ദേഹത്തെ കാണാതായത്. തുട‍ര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം സംസ്ഥാനത്ത് ഇന്നും മഴ തുടരുകയാണ്. വടക്കന്‍ കേരളത്തിലാണ് മഴ ശക്തം. കണ്ണൂര്‍ ചെറുപുഴയില്‍ ശക്തമായ മലവെള്ളപ്പാച്ചിലില്‍ വ്യാപകമായി കൃഷി നശിച്ചു.ആളയപായമില്ല. കോഴിക്കോട് മണ്ണിടിഞ്ഞ് വീട് ഭാഗികമായി തകര്‍ന്നു. പതിനഞ്ച് ദിവസമായി  തുടരുന്ന മഴ  നാളെ മുതല്‍   […]

Continue Reading

കുരങ്ങുവസൂരി; കണ്ണൂരിൽ യുവാവ് നിരീക്ഷണത്തിൽ

കണ്ണൂർ: കുരങ്ങ് വസൂരി ലക്ഷണങ്ങളുമായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവാവ് നിരീക്ഷണത്തിൽ.ചികിത്സയിലുള്ള യുവാവിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചു.വിദേശത്തുനിന്ന് എത്തിയയാളാണ് ചികിത്സയിലുള്ളത്. പരിശോധന ഫലം ലഭ്യമായിട്ടില്ലെന്ന് പരിയാരം മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ഗൾഫിൽ നിന്നും മംഗളൂരു വിമാനത്താവളം വഴിയാണ് ഇയാൾ കഴിഞ്ഞ ദിവസം എത്തിയത്. ഇപ്പോൾ ആശുപത്രിയിൽ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷൻ മുറിയിൽ നിരീക്ഷണത്തിലാണ്.കൊല്ലം സ്വദേശിയായ 35കാരന് കഴിഞ്ഞദിവസം കുരങ്ങ് വസൂരി സ്ഥിരീകരിച്ചിരുന്നു. യുഎഇയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ ഇയാള്‍  തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ […]

Continue Reading

കാസർകോട് കാറ്റിൽ തെങ്ങ് വീണ് വിദ്യാർഥി മരിച്ചു

കാസർകോട്: മഞ്ചേശ്വരത്ത് കാറ്റിൽ തെങ്ങ് വീണ് വിദ്യാർഥി മരിച്ചു. കയ്യാർ സ്വദേശി സ്റ്റീഫൻ ക്രാസ്റ്റയുടെ മകൻ സോൺ ക്രിസ്റ്റയാണ് മരിച്ചത്. എട്ടാം തരം വിദ്യാർഥിയാണ് സോൺ ക്രിസ്റ്റ. ശനിയാഴ്ച ഉച്ചയ്ക്ക് ശക്തമായ കാറ്റിൽ തോട്ടത്തിലെ തെങ്ങ് വീണ് വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. വിദ്യാർഥിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മാംഗ്ലൂരിലെ ആശുപത്രി മോർച്ചറിയിലാണുള്ളത്.

Continue Reading

കെ.എസ്.ടി. യു അവകാശ ദിനമാചരിച്ചു

കാസർകോട്: അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകുക,ഭിന്നശേഷി സംവരണത്തിന്റെ പേരിലുള്ള നിയമനനിരോധനം പിൻവലിക്കുക,പങ്കാളിത്ത പെൻഷൻ പദ്ധതി പൂർണമായി പിൻവലിക്കുക, എല്ലാ ജീവനക്കാർക്കും സ്റ്റാറ്റ്യുട്ടറി പെൻഷൻ ഏർപ്പെടുത്തുക,ആവശ്യമുള്ള ജില്ലകളിൽ കൂടുതൽ ഹയർസെക്കണ്ടറി ബാച്ചുകൾ അനുവദിക്കുക,2019-20 ലെ സ്റ്റാഫ് ഫിക്സേഷൻ തുടരുന്ന പശ്ചാത്തലത്തിൽ അടിയന്തിരമായി പുതിയ സ്റ്റാഫ് ഫിക്സേഷൻ നടപടികൾ പൂർത്തിയാക്കുക,മെഡിസെപ് പദ്ധതിയിൽ ജീവനക്കാരിൽ നിന്ന് പൂർണ വിഹിതം വാങ്ങി സർക്കാർ വിഹിതം നൽകാത്ത തീവെട്ടിക്കൊള്ള അവസാനിപ്പിക്കുക, അവധി ദിനങ്ങൾ പുനഃക്രമീകരിച്ചു പെരുന്നാളിന് കൂടുതൽ അവധി ദിനങ്ങൾ നൽകുക തുടങ്ങിയ വിദ്യാഭ്യാസ […]

Continue Reading

തോരാതെ പെയ്ത് മഴ; വടക്കൻ ജില്ലകളിൽ യെലോ അലർട്ട്

വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്നു. നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കക്കയം ഡാമിൻ്റെ രണ്ട് ഷട്ടറുകളും കൂടുതൽ ഉയർത്തി. വയനാട് ജില്ലയിലെ മഴക്കെടുതി വിലയിരുത്താന്‍ മന്ത്രി എ.കെ ശശീന്ദ്രൻ്റെ നേതൃത്വത്തിൽ ഉച്ചകഴിഞ്ഞ് അവലോകന യോഗം ചേരും. മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും വൈകിട്ട് മൂന്നിന് തുറക്കും.കണ്ണൂർ, കാസർക്കോട്, മലപ്പുറം, വയനാട് ,കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്.പാലക്കാട് മലമ്പുഴ ഡാമിൻ്റെ ഷട്ടറുകൾ വൈകീട്ടോടെ തുറന്നേക്കും. ഭാരതപ്പുഴയിൽ നീരൊഴുക്ക് ശക്തമാണ്- കോഴിക്കോട് കക്കയം ഡാമിൻ്റെ വ്യഷ്ടിപ്രദേശങ്ങളിൽ കനത്ത […]

Continue Reading

നടൻ പ്രതാപ് പോത്തൻ അന്തരിച്ചു

ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 12 ഓളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ ജോലിക്കാരൻ വീട്ടിലെത്തിയപ്പോഴാണ് ഇദ്ദേഹത്തെ കിടപ്പുമുറിയിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. 

Continue Reading