കേരളത്തിൽ കുരങ്ങുവസൂരി സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ കുരുങ്ങുവസൂരി സ്ഥിരീകരിച്ചു. 12ന് യു.എ.ഇയിൽനിന്ന് എത്തിയ കൊല്ലം സ്വദേശിയിലാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രി വീണാ ജോർജാണ് വിവരം വാർത്താസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്.രോഗിയുമായി സമ്പർക്കം പുലർത്തിയവരെയെല്ലാം കണ്ടെത്തിയതായി മന്ത്രി അറിയിച്ചു. അച്ഛൻ, അമ്മ, ടാക്‌സി ഡ്രൈവർ, ഓട്ടോ ഡ്രൈവർ, വിമാനത്തിൽ അടുത്ത് സമ്പർക്കം പുലർത്തിയ 11 പേർ എന്നിങ്ങനെയാണ് കണ്ടെത്തിയിട്ടുള്ളത്. ആശങ്ക വേണ്ടെന്നും വേണ്ട എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.രോഗി വന്ന ദിവസം തന്നെ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വീട്ടിലെത്തിയ ഉടൻ തന്നെ […]

Continue Reading

ലൈംഗിക പീഡന ആരോപണം: വീഡിയോ പുറത്ത് വിട്ട് മഹിള മോർച്ച നേതാവ്; ബിജെപി ജില്ലാ അധ്യക്ഷൻ രാജിവച്ചു

മുംബൈ: ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് മഹാരാഷ്ട്രയിലെ സോളാപ്പൂരിലെ ബിജെപി ജില്ലാ അധ്യക്ഷൻ രാജിവച്ചു. ഒരു മഹിളാ മോർച്ചാ നേതാവിന്‍റെ ആരോപണത്തെ തുടർന്നാണ് ജില്ലാ അധ്യക്ഷൻ ശ്രീകാന്ത് ദേശ്മുഖ് രാജിവച്ചത്. ഹോട്ടൽ മുറിയിൽ നിന്നെടുത്ത വീഡിയോ സഹിതമാണ് വനിതാ നേതാവ് ആരോപണമുന്നയിച്ചത്.ശ്രീകാന്ത് തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതി പറയുന്നത്. വീഡിയോ ചിത്രീകരിക്കുന്നതിൽ നിന്ന് ശ്രീകാന്ത് യുവതിയെ തടയുന്നതും കാണാം. വീഡിയോ വൈറലായതിനെ തുടർന്നാണ് രാജി. അതേസമയം തന്നെ ഹണിട്രാപ്പിൽ പെടുത്തിയെന്ന് ആരോപിച്ച് ശ്രീകാന്ത് നല്‍കിയ പരാതിയിൽ […]

Continue Reading

കേരളത്തിൽ കുരങ്ങ് വസൂരിയെന്ന് സംശയം; പരിശോധനാഫലം വൈകിട്ടോടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കുരങ്ങ് വസൂരിയെന്ന് സംശയം. യു.എ.ഇയില്‍ നിന്ന് എത്തിയ ആൾക്കാണ് ലക്ഷണങ്ങൾ കണ്ടെത്തിയത്. ഇയാളെ ക്വാറന്റൈന്ൽ പ്രവേശിപ്പിച്ചു. ഇയാളുടെ സാമ്പിളുകൾ പരിശോധനക്കായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് അയച്ചതായി ആരോഗ്യമന്ത്രി വീണാജോർജ് മാധ്യമങ്ങളോട് പറഞ്ഞു. കുരങ്ങ് വസൂരി സ്ഥിരീകരിച്ച ഒരാളുമായി ഇയാള്‍ക്ക് അടുത്ത സമ്പർക്കം ഉണ്ടെന്നും മന്ത്രി പറഞ്ഞു. പരിശോധനാഫലം വൈകിട്ടോടെ വരും. ഇയാൾക്ക് പനിയുടെ ലക്ഷണമാണുള്ളത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരുന്ന രോഗമാണ് കുരങ്ങ് വസൂരി. ശരീര ശ്രവങ്ങളിലൂടെയാണ് രോഗം പകരുക. […]

Continue Reading

കാസര്‍കോട്ട് വീണ്ടും റിമാന്റ് പ്രതി രക്ഷപ്പെട്ടു

കാസര്‍കോട്: സെഷന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന മയക്കുമരുന്ന് കേസ് പ്രതി രക്ഷപ്പെട്ടു. അണങ്കൂര്‍ സ്വദേശി അഹമ്മദ് കബീറാണ് പൊലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞത്. കോടതി സമുഛയത്തിന് മുന്നിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് കൈകഴുകാന്‍ പോയപ്പോഴാണ് 26 വയസുകാരന്‍ രക്ഷപ്പെട്ടത്. മെയ് 23 ന് ആണ് ഇയാളെ മയക്കുമരുന്നുമായി കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് റിമാന്‍റ് ചെയ്ത ശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയിരുന്നു. കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ കണ്ണൂരില്‍ നിന്ന് രണ്ട് പൊലീസുകാരുടെ അകമ്പടിയോടെയാണ് […]

Continue Reading

ഒരു മരത്തില്‍ ഒരേ കയറില്‍ യുവതിയും യുവാവും തൂങ്ങിമരിച്ച നിലയില്‍

നിലമ്പൂര്‍: നിലമ്പൂരില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. മുള്ളുള്ളിയിലാണ് യുവാവിനേയും യുവതിയെയും ഒരു മരത്തില്‍ ഒരേ കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലമ്പൂര്‍ മുള്ളുള്ളി കാഞ്ഞിരക്കടവ് സ്വദേശി വിനീഷ് (22), ഗൂഡല്ലൂര്‍ സ്വദേശി രമ്യ (22) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും പ്രണയത്തില്‍ ആയിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Continue Reading

പെരുമ്പാമ്പിന്റെ കുഞ്ഞ് കയറിപ്പറ്റിയതറിഞ്ഞില്ല; പൊലീസുകാരന്‍ ബൈക്കോടിച്ചത് 15കി.മീ

പൊലീസുകാരന്‍ പെരുമ്പാമ്പിന്റെ കുഞ്ഞുമായി ബൈക്കില്‍ സഞ്ചരിച്ചത് 15 കിലോമീറ്റര്‍. കോഴിക്കോട് മാവൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ കെ.എം.ഷിനോജാണ് പാമ്പ് ബൈക്കില്‍ കയറിക്കൂടിയതറിയാതെ കിലോമീറ്ററുകളോളം ബൈക്കോടിച്ചത്. (police officer ride bike with snake) കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ ജോലിക്കെത്തിയ ഷിനോജ് പതിവുപോലെ ബൈക്ക് സ്റ്റേഷനു പിന്‍വശത്തെ ഷെഡില്‍ നിര്‍ത്തിയിട്ടു. ജോലി കഴിഞ്ഞ് ഓമശ്ശേരിയിലെ വീട്ടിലെത്തി മുറ്റത്ത് വാഹനം നിര്‍ത്തിയിട്ടു. അല്‍പസമയം കഴിഞ്ഞു മുറ്റത്തു നിന്ന് ബൈക്ക് എടുക്കുമ്പോഴാണ് വൈസറിനുള്ളില്‍ പാമ്പി ന്റെ കുഞ്ഞിനെ […]

Continue Reading

സദാചാര ഗുണ്ടാ അക്രമം; മഞ്ചേശ്വരത്ത് രണ്ടുപേർ അറസ്റ്റിൽ

മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിന് മുന്നില്‍ യൂണിവേഴ്‌സിറ്റി ജീവനക്കാര്‍ക്ക് നേരെ സദാചാര ഗുണ്ടാ അക്രമം. മൂന്നംഗ സംഘം യുവതിയുടെ കൈക്ക് കയറി പിടിക്കുകയും ചെയ്തു. സംഭവത്തില്‍ പരിസരവാസികളായ മുസ്തഫ, വിജിത്ത് എന്നിവരെ മഞ്ചേശ്വരം എസ്‌ഐ ടോണിയും സംഘവും അറസ്റ്റ് ചെയ്തു. മൂന്നാമനായ കൗശിക്കിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. ചൊവ്വാഴ്ച്ച വൈകുന്നേരം 5 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. സമാനമായ കേസില്‍ ഇവര്‍ നേരത്തെയും പ്രതികളായിട്ടുണ്ട്

Continue Reading

പൊലീസ് സ്റ്റേഷനിൽ നിന്നു പ്രതി ചാടിപ്പോയി; ഭാര്യ വിളിച്ചപ്പോൾ തിരിച്ചുവന്നു

പത്തനംതിട്ടയിൽ കസ്റ്റഡിയിലെടുത്ത പ്രതി പൊലീസ് സ്റ്റേഷനിൽ നിന്നു ചാടിപ്പോയി. പൊലീസ് വിളിപ്പിച്ചതിനെതുടർന്ന് സ്റ്റേഷനിലേക്കെത്തിയ ഭാര്യ ഫോണിൽ ബന്ധപ്പെട്ടപ്പോൾ തിരികെയെത്തിയ പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടു. പൂങ്കാവിലെ ഡിവൈഎഫ്ഐ നേതാവാണ് രാത്രി സ്റ്റേഷനിൽനിന്നു ചാടിപ്പോയത്.കുടുംബ വഴക്കിനെ തുടർന്നു പിതാവിനെ കയ്യേറ്റം ചെയ്തെന്ന പരാതിയിലാണ് ഡിവൈഎഫ്ഐ നേതാവിനെ കസ്റ്റഡിയിൽ എടുത്തത്. അടിപിടിക്കേസ് ആയതിനാൽ ലോക്കപ്പിൽ ഇട്ടില്ല. പകരം പാറാവുകാരനു കാണാവുന്ന വിധത്തിൽ ഇടനാഴിയിൽ ഇരുത്തി. പുലർച്ചെ 3 മണിയായപ്പോൾ മൂത്രം ഒഴിക്കാനായി പുറത്തിറങ്ങിയ പ്രതി, പൊലീസ് ശ്രദ്ധിക്കുന്നില്ലെന്നു കണ്ടപ്പോൾ കടന്നുകളയുകയായിരുന്നു. […]

Continue Reading

ഇന്ത്യയിലെ മനോഹര പ്രദേശം; ലോകത്ത് കണ്ടിരിക്കേണ്ട 50 സ്ഥലങ്ങളുടെ ടൈം മാസിക പട്ടികയിൽ കേരളവും

ന്യൂഡൽഹി: ലോകത്ത് കണ്ടിരിക്കേണ്ട 50 സ്ഥലങ്ങളുടെ ടൈം മാസികയുടെ പട്ടികയിൽ ഇടംപിടിച്ച് കേരളവും. ഇന്ത്യയിലെ മനോഹരമായ സംസ്ഥാനങ്ങളിലൊന്നായ കേരളം കടൽത്തീരങ്ങളാലും വെള്ളച്ചാട്ടങ്ങൾ, കൊട്ടാരങ്ങൾ, ക്ഷേത്രങ്ങൾ എന്നിവ മൂലം സമ്പന്നമാണെന്ന് ടൈം മാസിക വ്യക്തമാക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് കേരളം അറിയപ്പെടുന്നത്.​ കേരളം പുതുതായി ആരംഭിച്ച കാരവൻ ടൂറിസം പാർക്കിനെ ടൈം മാസിക പ്രശംസിക്കുന്നുണ്ട്. വാഗമണിൽ ആരംഭിച്ച ‘കാരവൻ മെഡോസ്’ എന്ന പദ്ധതി സുസ്ഥിര ടൂറിസം പദ്ധതിക്ക് ഉണർവാകുമെന്നും ടൈം മാസിക പ്രതീക്ഷ പ്രകടിപ്പിച്ചു. കേരളത്തിലെ ഹൗസ്ബോട്ട് […]

Continue Reading

ഗൂഗ്​ൾ മാപ് ‘ചതിച്ചു’ കാർ പാടത്ത്

കോട്ടക്കൽ: ഗൂഗ്ൾ മാപ് വഴി കാറോടിച്ച് യാത്രികർ ചെന്നെത്തിയത് പാടത്ത്. അപകടം ഉറപ്പായതോടെ വാഹനം തിരിക്കുന്നതിനിടെ കോൺക്രീറ്റ് റോഡിൽ അപകടത്തിലും പെട്ടു. ഒടുവിൽ നാട്ടുകാരുടെ ശ്രമത്തോടെ കാർ വടം കെട്ടി തിങ്കളാഴ്ച രാവിലെ റോഡിലെത്തിച്ചു. എടരിക്കോട് പാലച്ചിറമാടാണ് ഞായറാഴ്ച രാത്രി ഒമ്പതരയോടെ സംഭവം നടന്നത്.വേഗമെത്താൻ എളുപ്പമാർഗം സ്വീകരിച്ചതാണ് യുവാവിന് വിനയായത്. തിരൂർ പൊന്മുണ്ടത്തുനിന്ന് പുതുപ്പറമ്പിലേക്ക് യാത്ര തിരിച്ചതാണ് കുട്ടിയടക്കമുള്ള കുടുംബം. ഗൂഗ്ൾ മാപ് വഴിയായിരുന്നു യാത്ര. എടരിക്കോട് പാലച്ചിറമാട് എത്തുന്നതിന് മുമ്പുള്ള തറമ്മൽ റോഡാണ് മാപ്പിലൂടെ കണ്ടത്.ഇതാകട്ടെ […]

Continue Reading