കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ലഘുഭക്ഷണശാലയിലെ ഉഴുന്നുവടയിൽ തേരട്ട

കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കകത്തെ ലഘുഭക്ഷണ സ്റ്റാളിലെ ഉഴുന്നുവടയിൽ തേരട്ട. ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയുടെ കൂട്ടിരിപ്പ്കാർക്കാണ് ഉഴുന്നുവടയിൽ ചത്ത തേരട്ടയെ കാട്ടിയത്. ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയെ തുടർന്ന് വിദ്യാർഥിനി മരിക്കുകയും നിരവധി പേർ ചികിത്സ തേടുകയും ചെയ്ത സംഭവം കത്തി നിൽക്കുന്നതിനിടെ ജില്ലാ ആശുപത്രിയിലെ ലഘുഭക്ഷണശാലയിൽ വടയിൽ കേരട്ട കണ്ടെത്തിയ സംഭവം വിവാദമായിട്ടുണ്ട്. ആശുപത്രിയിലെ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിലാണ് ഈ ലഘുഭക്ഷണശാല പ്രവർത്തിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ വീടുകളിൽ നിന്ന് ഉണ്ടാക്കിയ വടകളാണ് ലഘുഭക്ഷണശാലയിൽ വിൽപ്പന നടത്തുന്നത്. […]

Continue Reading

പെരുന്നാളിന് ബന്ധുവീട്ടിലെത്തിയ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു

കോഴിക്കോട്: പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ബന്ധുവീട്ടിൽ വിരുന്നിനെത്തിയ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു. മാനിപുരം ആറങ്ങോട് ആയപ്പൊയിൽ സുബൈറിന്റെ മകൻ സിനാൻ (14) ആണ് മരിച്ചത്. കുന്ദമംഗലം താളികുണ്ട് ഭാഗത്ത് ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. മറ്റുകുട്ടികൾക്കൊപ്പം പുഴയിൽ ഇറങ്ങിയപ്പോൾ മുങ്ങിപ്പോവുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading

ബൈക്കുമായി കൂട്ടിയിടിച്ച കാർ ആൾമറ തകർത്ത് കിണറ്റിൽ; നാല് യാത്രക്കാരും അത്ഭുതമായി രക്ഷപ്പെട്ടു- ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

കാസര്‍കോട്: ബൈക്കുമായി കൂട്ടിയിടിച്ച കാര്‍ കിണറ്റില്‍ വീണ് അപകടം. കാസര്‍കോട് ജില്ലയിലെ പൂച്ചക്കാടാണ് സംഭവം. ബൈക്കുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് നിയന്ത്രണം വിട്ട കാർ സമീപത്തെ കിണറ്റിൽ വീഴുകയായിരുന്നു. ആൾമറ തകർക്കാണ് കാർ കിണറ്റിൽ വീണത്. കാറിലുണ്ടായിരുന്ന നാലുപേരെയും രക്ഷപ്പെടുത്തി. നാട്ടുകാരുടെ സമയോജിതമായ ഇടപെടലിനെ തുടർന്നാണ് യാത്രക്കാരെ രക്ഷിക്കാനായത്. പൂച്ചക്കാട് സ്വദേശികളായ അയ്യപ്പൻ, രാമചന്ദ്രൻ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കയ്യെടുത്തത്.

Continue Reading

കാസർകോട്ടെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ലയെന്ന് സ്ഥിരീകരിച്ചു

കാസര്‍കോട്: ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് സ്ഥിരീകരിച്ചു. ഭക്ഷ്യവിഷബാധയെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള നാല് കുട്ടികളിലാണ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം.  ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചു.ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തില്‍ ഐഡിയൽ കൂൾ ബാറിന്‍റെ പാർട്ണർ അഹമ്മദിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കടയിലെ രണ്ട് ജീവനക്കാരും അറസ്റ്റിലായിരുന്നു. കടയുടമയായ പിലാ വളപ്പിൽ കുഞ്ഞഹമ്മദിനെയും കേസില്‍ പ്രതി […]

Continue Reading

കാസര്‍കോട് കുണ്ടംകുഴിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മുങ്ങിമരിച്ചു

കാസര്‍കോട്: കുണ്ടംകുഴി തോണികടവ് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു പേര്‍ മുങ്ങിമരിച്ചു. കര്‍ണ്ണാടക സ്വദേശികളായ നിതിന്‍, ഭാര്യ ദീക്ഷ, നിതിന്റെ സഹോദരന്‍ മനീഷ് എന്നിവരാണ് മരിച്ചത്. പുഴയില്‍ കുളിക്കാനിറങ്ങിയ ദീക്ഷ ചുഴിയില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടുപേര്‍കൂടി അപകടത്തില്‍പ്പെട്ടത്. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് 3 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Continue Reading

ഉദുമ സ്വദേശിയെ കപ്പലിൽ നിന്ന് കാണാതായി

ഉദുമ സ്വദേശിയെ കപ്പലിൽ നിന്ന് കാണാതായി. ഉദുമ മുക്കുന്നോത്തെ കെ. പ്രശാന്തിനെ(44)യാണ് കാണാതായത്. ചെന്നൈ ആസ്ഥാനമായുള്ള സിനർജി ഷിപ്പിംഗ് മാനേജ്‌മെന്റ് കമ്പനിയുടെ ജൻകോ എന്റെർപ്രൈസ്’ എന്ന ചരക്ക് കപ്പലിൽ നിന്നാണ് ഇദ്ദേഹത്തെ കാണാതായത്.ഏപ്രിൽ 20ന് പ്രശാന്ത് മംഗളൂരുവിൽ നിന്ന് വിമാനമാർഗം മുംബൈയിൽ എത്തി. 23ന് മുംബൈയിൽ നിന്ന് സിംഗപ്പൂരിലേക്ക് യാത്രതിരിക്കുകയും 24ന് കപ്പലിൽ കയറുകയുമായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സിനർജി ഷിപ്പ് മാനേജ്‌മെന്റ് കമ്പനിയുടെ ചെന്നൈ ഓഫീസിൽ നിന്ന്, പ്രശാന്തിനെ കപ്പലിൽ നിന്ന് കാണാതായെന്ന് അറിയിച്ച് ഭാര്യക്ക് ഫോൺ […]

Continue Reading

Food poisoning after eating shawarma; Case against the firm, two employees in custody

ചെറുവത്തൂര്‍: കാസര്‍ഗോഡ് ഷവര്‍മ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ചെറുവത്തൂരിലെ കൂള്‍ബാറിനെതിരെ പൊലീസ് കേസെടുത്തു. സ്ഥാപനത്തിലെ രണ്ട് ജീവനക്കാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കണ്ണൂര്‍ കരിവെള്ളൂര്‍ സ്വദേശിയിന് 15കാരി ദേവനന്ദയായിരുന്നു മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവെയായിരുന്നു മരണം. 31 പേരെ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.കാഞ്ഞങ്ങാട് ട്യൂഷന്‍ സെന്ററിന് അടുത്തുളള കടയില്‍ നിന്നുമാണ് വിദ്യാര്‍ത്ഥികള്‍ ഷവര്‍മ കഴിച്ചത്. കൂള്‍ബാറിന് ലൈസന്‍സില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പറഞ്ഞിരുന്നു. സ്ഥാപനം അധികൃതര്‍ പൂട്ടി സീല്‍ ചെയ്തിരുന്നു. കണ്ണൂര്‍ കരിവളളൂരിലെ […]

Continue Reading

നിരവധി കേസുകളില്‍ പ്രതിയായ കുഡ്‌ലുവിലെ മമ്മൂട്ടി ദീപകിനെ ആറുമാസത്തേക്ക് നാടുകടത്തി

കാസര്‍കോട്: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ആറുമാസത്തേക്ക് നാടുകടത്തി. കൂഡ്‌ലു മന്നിപ്പാടിയിലെ ദീപക് എന്ന മമ്മൂട്ടി ദീപകി(32)നെയാണ് പൊലീസ് റിപ്പോര്‍ട്ട് പ്രകാരം നാടുകടത്തിയത്. കാസര്‍കോട് എക്‌സൈസില്‍ രണ്ട് മദ്യക്കടത്ത് കേസുകളും കാസര്‍കോട് പൊലീസില്‍ സാമുദായിക സ്പര്‍ദ്ദയുമായി ബന്ധപ്പെട്ട കേസും ദീപകിനെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു. നിരവധി കേസുകളില്‍ പ്രതികളായവര്‍ക്കെതിരെ ഐ.ജിയുടെ നിര്‍ദ്ദേശപ്രകാരം നടപടി സ്വീകരിച്ചു വരികയാണ്. ആറ് മാസത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നതിനാണ് വിലക്ക്.

Continue Reading

സംസ്ഥാനത്തെ പുതുക്കിയ ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ബസിന്റെ മിനിമം ചാർജ് 10 രൂപയായും ഓട്ടോ ചാർജ് മിനിമം 30 രൂപയായും ടാക്സിക്ക് അഞ്ചുകിലോമീറ്ററിന് 200 രൂപയുമായാണ് വർദ്ധിപ്പിച്ചത്. ഏപ്രിൽ 20ന് നടന്ന മന്ത്രിസഭായോഗത്തിലാണ് ബസ്, ഓട്ടോ, ടാക്‌സി നിരക്കുകൾ വർധിപ്പിക്കാനുളള തീരുമാനം ഉണ്ടായത്. നിരക്ക് വർദ്ധന ആവശ്യപ്പെട്ട് മാർച്ച് 24 മുതൽ 27 വരെ നടത്തിയ ബസ് സമരത്തെ തുടർന്നായിരുന്നു സർക്കാർ തീരുമാനം. ലോ ഫ്‌ളോർ നോൺ എയർകണ്ടീഷൻ സർവീസുകളുടെ […]

Continue Reading

‘വിദ്വേഷ പ്രസംഗത്തിന് വേദിയൊരുക്കുന്നതെന്തിന്?’; ഭീമ ജ്വല്ലറിക്ക് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം

മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷപരാമര്‍ശം നടത്താന്‍ പി.സി ജോര്‍ജ് അടക്കമുള്ളവര്‍ക്ക് വേദിയൊരുക്കിയെന്ന് ചൂണ്ടിക്കാണിച്ച് ഭീമ ജ്വല്ലേഴ്‌സിനെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം. പിസി ജോര്‍ജ് വിദ്വേഷ പരാമര്‍ശം നടത്തിയ സംഘപരിവാര്‍ സംഘടനകളുടെ അനന്തപുരി ഹിന്ദു മഹാ സമ്മേളനം സ്‌പോണ്‍സര്‍ ചെയ്തത് ഭീമ ജ്വല്ലേഴ്‌സായിരുന്നു. ഇതിനെതിരെയാണ് സോഷ്യല്‍മീഡിയ രംഗത്തെത്തിയിരിക്കുന്നത്.നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയസംഘടനകളുടെ മുന്നൊരുക്കങ്ങള്‍ക്ക് എന്തിനാണ് ഭീമ ജ്വല്ലേഴ്‌സ് സ്‌പോണ്‍സര്‍ഷിപ്പ് നടത്തുന്നതെന്നും സോഷ്യല്‍മീഡിയ ചോദിക്കുന്നു. സംഘപരിവാര്‍ പരിപാടികള്‍ക്കായി ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഫണ്ടിറക്കുന്നതും ഭീമ ഗ്രൂപ്പാണ് സോഷ്യല്‍മീഡിയയിലെ ഒരു വിഭാഗം ആരോപിക്കുന്നു. ഭീമ […]

Continue Reading