ഓടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; പിതാവ് ഗുരുതരാവസ്ഥയിൽ

ഓടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പിതാവിന് ഗുരുതര പരിക്കേറ്റു. അണങ്കൂർ ടിപ്പു നഗറിലെ ആമിർ (25) ആണ് മരിച്ചത്. പിതാവ് മുഹമ്മദിനെ മംഗ്ളൂറു ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച പുലർചെ ആറ് മണിയോടെ ഉദുമ പള്ളത്താണ് അപകടം സംഭവിച്ചത്. കാഞ്ഞങ്ങാട് നിന്ന് പച്ചക്കറികൾ ശേഖരിച്ച് കാസർകോട് വിതരണം ചെയ്യുന്ന ജോലിയായിരുന്നു മുഹമ്മദിനും മകനും. പതിവുപോലെ പച്ചക്കറികൾ ശേഖരിക്കാൻ പോവുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ച ഓടറിക്ഷയുടെ പിന്നിലേക്ക് ലോറി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.മൃ തദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് […]

Continue Reading

‘വീണ്ടും പോസ്റ്റുമോർട്ടം നടത്താനും തയാറാണ്’; റിഫയുടെ മരണത്തിന് പിന്നിലെ ദുരൂഹതകൾ നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം

വ്‌ളോഗർ റിഫാ മെഹ്നുവിന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് കുടുംബം മന്ത്രി. എ.കെ ശശീന്ദ്രനെ കണ്ടു. റിഫയുടെ മരണത്തിൽ ഭർത്താവിനും സുഹൃത്തിനും കൃത്യമായ പങ്കുണ്ടെന്ന് ആരോപിച്ച കുടുംബം ആവശ്യമെങ്കിൽ വീണ്ടും പോസ്റ്റുമോർട്ടം നടത്താനും തയാറാണെന്നും പിതാവ് റാഷിദ് അറിയിച്ചു. ( rifa mehnu family ready for re postmortem ) മാർച്ച് 1നാണ് റിഫയെ ദുബായിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ദുബായിൽ വച്ച് പോസ്റ്റുമോർട്ടം നടത്തിയെന്ന് ഭർത്താവ് തെറ്റിദ്ധരിപ്പിച്ചതായി റിഫയുടെ കുടുംബം ആരോപിക്കുന്നു. ഇന്നലെ […]

Continue Reading

ഖുർആൻ പാരായണ മത്സരം .സനോഫർ അലീമയും , ഇൻഷാഫാത്തിമയും സംസ്ഥാന തല മത്സരത്തിലേക്ക്

മൊഗ്രാൽ: അൽ ബിർ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന “ഇസ്തിഖാമ 2022 ” സംസ്ഥാന തല ഖുർആൻ പാരായണ മത്സരത്തിൽ മൊഗ്രാൽ അൽബീറിൽ പഠിക്കുന്ന സനോഫർ അലീമയും , ഇൻഷാഫാത്തിമയും പങ്കെടുക്കും. സോൺ തല മത്സരത്തിൽ സോൺ എ യിലാണ് ഇരുവരും സംസ്ഥാന തല മത്സരത്തിലേക്ക് അർഹത നേടിയത്. തുടർച്ചയായ് മൂന്നാം തവണയാണ് സോൺ തല മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തുന്നത്. കഴിഞ്ഞ വർഷം സംസ്ഥാന തലത്തിൽ IPS 1&2 വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി മൊഗ്രാൽ അൽ ബിർ […]

Continue Reading

റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവിനെതിരെ കേസ്

കോഴിക്കോട്: വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തു. 306, 498 എ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. മരണത്തില്‍ ദുരൂഹതയാരോപിച്ച് റിഫയുടെ പിതാവും മാതാവും സഹോദരനും റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ശാരീരികവും മാനസികവുമായ പീഡനം റിഫയുടെ മരണത്തിന് കാരണമായെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.ദുബായ് ജാഫലിയ്യയിലെ ഫ്‌ളാറ്റിലായിരുന്നു റിഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് 1 ാം തിയ്യതി രാത്രിയായിരുന്നു മരണം. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭര്‍ത്താവ് […]

Continue Reading

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം. സംസ്ഥാനത്തെ ഗ്രാമ പ്രദേശങ്ങളിൽ 15 മിനുറ്റാണ് വൈദ്യുത നിയന്ത്രണം. ഇന്ന് മുതൽ രണ്ട് ദിവസത്തേക്കാണ് നിയന്ത്രണം. കൽക്കരി പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നാണ് നിയന്ത്രണം. ജനങ്ങൾ പരമാവധി വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടു.പീക്ക് അവറിൽ 500 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് പ്രതീക്ഷിക്കുന്നത്. വൈകീട്ട് 6.30 മണി മുതൽ 11 വരെയാണ് നിയന്ത്രണം. ജനങ്ങൾ വൈദ്യുതി ഉപഭോഗം നിയന്ത്രിച്ചില്ലെങ്കിൽ നിയന്ത്രണം കൂടുതൽ സമയത്തിലേക്ക് നീട്ടേണ്ടിവരുമെന്ന് കെഎസ്ഇബി അറിയിച്ചു. നഗരപ്രദേശങ്ങളേയും ആശുപത്രിയുള്ള പ്രദേശങ്ങളെയും ഒഴിവാക്കിയുള്ള […]

Continue Reading

അന്തര്‍സംസ്ഥാന മയക്കു മരുന്ന് സംഘത്തിലെ കണ്ണി കാസര്‍കോട് അറസ്റ്റില്‍

കാസര്‍കോട്: ഡല്‍ഹിയില്‍ നിന്നും മാരക മയക്കു മരുന്നായ എം.ഡി.എം.എ എത്തിച്ചു വിതരണം ചെയ്യുന്ന സംഘത്തില്‍ പെട്ട ചെങ്കള സ്വദേശിഫവാസാണ് റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്നും 130 ഗ്രാം എം.ഡി.എം.എ യുമായി അറസ്റ്റില്‍ ആയത്. പിടികൂടിയ എം.ഡി.എം.എ ക്കു ഏകദേശം 10 ലക്ഷം രൂപയോളം വില വരും. ഡി. വൈ. എസ്. പി.പി. ബാലകൃഷ്ണന്‍ നായരുടെ സ്‌ക്വാഡ് അംഗങ്ങള്‍ ആയ എസ്.സി.പി.ഒ ശിവകുമാര്‍, സി.പി.ഒ മാരായ രാജേഷ് മാണിയാട്ട്, ഓസ്റ്റിന്‍ തമ്പി,ഷജീഷ്.ജിനേഷ്, ഹരീഷ് മഞ്ചേശ്വരം എസ്.ഐ അന്‍സാര്‍ കാസറഗോഡ് […]

Continue Reading

ഗോൾഡൻ വിസ : ഡോ.ഇസ്മയിലിന് സിറ്റിസൻ ക്ലബ്‌ സ്വീകരണം നൽകി

മൊഗ്രാൽ : യു എ ഇ യിൽ ആതുര സേവന രംഗത്ത് കോവിഡ് കാലത്ത് കാഴ്ച വെച്ച ശ്ലാഘനീയമായ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് യു.എ.ഇ സർക്കാർ ‘ഗോൾഡൻ വിസ’ നൽകി ആദരിച്ച ഡോ. ഇസ്മയിലിന് ജന്മനാടായ മൊഗ്രാലിൽ സിറ്റിസൻ ആർട്സ് & സ്പോർട്സ് ക്ലബ്‌ മൊഗ്രാൽ കടവത്ത് സ്വീകരണം നൽകി. ദുബൈ-മഞ്ചേശ്വരം മണ്ഡലം കെ. എം സി സി, ദുബൈ-മൊഗ്രാൽ മുസ്ലിം ഫ്രണ്ട്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ ജന. സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഇസ്മയിൽ, സാമൂഹ്യ പ്രവർത്തന മേഖലയിൽ പ്രവാസ […]

Continue Reading

ജീവനുള്ള കോഴിയെ തൂവല്‍ പറിച്ച് കഷണങ്ങളാക്കി; യുവാവിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ചിക്കൻ വ്യാപാരി സമിതി(വീഡിയോ )

തിരുവനന്തപുരം; ജീവനുള്ള കോഴിയുടെ തൂവൽ പറിക്കുകയും കഷണങ്ങളാക്കുകയും ചെയ്ത തിരുവനന്തപുരം പൊഴിയൂരുള്ള യുവാവിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി സംസ്ഥാന സെക്രട്ടറി പി.എസ് ഉസ്മാൻ ആവശ്യപ്പെട്ടു. മാന്യമായി വ്യാപാരം ചെയ്യുന്നു മറ്റുള്ള ചെറുകിട വ്യാപാരികളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ മോശമായി ചിത്രികരിക്കുന്ന ഇത്തരം ആളുകളുടെ ഈ പ്രവണത അവസാനിപ്പിക്കുന്നതിന് അധികാരികൾ കർശന നടപടി സ്വീകരിക്കണമെന്നും നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരണമെന്നും ഇതിനെതിരെ നടത്തിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മാന്യമായ നിലയിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് […]

Continue Reading

ജീവനുള്ള കോഴിയെ തൂവല്‍ പറിച്ച് കഷണങ്ങളാക്കി; യുവാവിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ചിക്കൻ വ്യാപാരി സമിതി(വീഡിയോ )

തിരുവനന്തപുരം; ജീവനുള്ള കോഴിയുടെ തൂവൽ പറിക്കുകയും കഷണങ്ങളാക്കുകയും ചെയ്ത തിരുവനന്തപുരം പൊഴിയൂരുള്ള യുവാവിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി സംസ്ഥാന സെക്രട്ടറി പി.എസ് ഉസ്മാൻ ആവശ്യപ്പെട്ടു. മാന്യമായി വ്യാപാരം ചെയ്യുന്നു മറ്റുള്ള ചെറുകിട വ്യാപാരികളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ മോശമായി ചിത്രികരിക്കുന്ന ഇത്തരം ആളുകളുടെ ഈ പ്രവണത അവസാനിപ്പിക്കുന്നതിന് അധികാരികൾ കർശന നടപടി സ്വീകരിക്കണമെന്നും നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരണമെന്നും ഇതിനെതിരെ നടത്തിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.മാന്യമായ നിലയിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് കച്ചവടക്കാരുടെ […]

Continue Reading

രണ്ട് മാസത്തിലേറെയായി വിട്ടുമാറാത്ത ചുമ; കുമ്പള സ്വദേശിയായ പതിനൊന്ന് വയസ്സുകാരന്റെ ശ്വാസകോശത്തിൽ നിന്ന് പുറത്തെടുത്തത് സ്പ്രിങ്

കണ്ണൂർ: പതിനൊന്ന് വയസ്സുകാരന്റെ ശ്വാസകോശത്തിൽ (Lungs)കുടുങ്ങിയ ലോഹനിർമ്മിത സ്പ്രിങ് (Metal spring)വിജയകരമായി പുറത്തെടുത്തു. സങ്കീർണ റിജിഡ് ബ്രോങ്കോസ്‌കോപ്പി ചികിത്സയിലൂടെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് (Kannur Medical College)ആശുപത്രിയിലെ വിദഗ്ധർ സ്പ്രിങ് പുറത്തെടുത്തത്. കാസർഗോഡ് കുമ്പള സ്വദേശിയായ 11 വയസ്സുകാരന്റെ ശ്വാസകോശത്തിൽ വലത്തേ അറയിൽ കുടുങ്ങിയ രണ്ടു സെന്റീമീറ്ററോളം വലിപ്പമുള്ള സ്പ്രിങ് ആണ് നിക്കം ചെയ്തത്. മുമ്പെപ്പോഴോ അബദ്ധത്തിൽ കുട്ടി വിഴുങ്ങിയതാണിത്. മൂന്ന് കഷ്ണങ്ങളായി മാറിയതിനാൽ അതിന്റെ പ്രതിസന്ധിയും ചികിത്സാഘട്ടത്തിൽ അഭിമുഖീകരിക്കേണ്ടിവന്നു. രണ്ട് മാസത്തിലേറെയായി വിട്ടുമാറാത്ത കടുത്ത ചുമയും […]

Continue Reading