കാസര്‍കോട്: ഡല്‍ഹിയില്‍ നിന്നും മാരക മയക്കു മരുന്നായ എം.ഡി.എം.എ എത്തിച്ചു വിതരണം ചെയ്യുന്ന സംഘത്തില്‍ പെട്ട ചെങ്കള സ്വദേശിഫവാസാണ് റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്നും 130 ഗ്രാം എം.ഡി.എം.എ യുമായി അറസ്റ്റില്‍ ആയത്. പിടികൂടിയ എം.ഡി.എം.എ ക്കു ഏകദേശം 10 ലക്ഷം രൂപയോളം വില വരും.
ഡി. വൈ. എസ്. പി.പി. ബാലകൃഷ്ണന്‍ നായരുടെ സ്‌ക്വാഡ് അംഗങ്ങള്‍ ആയ എസ്.സി.പി.ഒ ശിവകുമാര്‍, സി.പി.ഒ മാരായ രാജേഷ് മാണിയാട്ട്, ഓസ്റ്റിന്‍ തമ്പി,ഷജീഷ്.ജിനേഷ്, ഹരീഷ് മഞ്ചേശ്വരം എസ്.ഐ അന്‍സാര്‍ കാസറഗോഡ് ഇന്‍സ്പെക്ടര്‍ അജിത് കുമാര്‍.
കാസറഗോഡ് എസ്.ഐ വിഷ്ണു പ്രസാദ് രഞ്ജിത്ത് കുമാര്‍.ജോസഫ്, പോലീസുകാരായ ഷാജു,സുരേഷ് ബാബു എന്നിവരാണ് അറസ്റ്റ് ചെയ്തത്.