ആശങ്ക: ഇന്ന് 28,481 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 35.27%

കേരളത്തില്‍ 28,481 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂര്‍ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328, കണ്ണൂര്‍ 1170, ആലപ്പുഴ 1087, ഇടുക്കി 969, കാസര്‍ഗോഡ് 606, വയനാട് 525 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,740 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,69,422 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,64,003 പേര്‍ […]

Continue Reading

സമസ്ത മദ്റസ ജനുവരി 21 മുതൽ പൊതു പരീക്ഷ ക്ലാസുകളും മുതിർന്ന ക്ലാസുകളും മാത്രം ഓഫ് ലൈനിൽ

കോവിഡ് വ്യാപനം ശക്തമായതു് മൂലം സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ ഇനി ഒരറിയിപ്പ് ഉണ്ടാവുന്നത് വരെ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ മദ്റസകളിൽ 2022 ജനുവരി 21 മുതൽ പൊതുപരീക്ഷ ക്ലാസുകൾ ഉൾപ്പെടെ മുതിർന്ന ക്ലാസുകൾ ഓഫ് ലൈനായും മറ്റു ക്ലാസുകൾ ഓൺലൈൻ ആയും പ്രവർത്തിക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചും ആവശ്യമായ ക്രമീകരണങ്ങൾ വരുത്തിയുമായിരിക്കും മദ്റസകൾ പ്രവർത്തിക്കുക.

Continue Reading

ചിക്മംഗളുരുവിൽ 19കാരനെ കുത്തികൊലപ്പെടുത്തി പിന്നിൽ ആർ എസ് എസ് എന്ന് മുസ്ലിം സംഘടനകൾ

മംഗളുരു :കർണാടകയിൽ ചിക്മംഗളുരുവിലെ ലെ ഗദഗിൽ യുവാവിനെ കുത്തികൊലപ്പെടുത്തി. സമീർ (19)ആണ് മരിച്ചത്. കൊലപാതകത്തിന് പിന്നിൽ ആർ എസ് എസ് ആണ് എന്നും കലാപത്തിനുള്ള ശ്രമമാണിതെന്നും മുസ്ലിം സംഘടനകൾ പറഞ്ഞു ,ഇന്നലെ രാത്രിയായിരുന്നു സംഭവം

Continue Reading

63 പേര്‍ക്ക് കൂടി ഒമിക്രോണ്‍, 9 സമ്പര്‍ക്ക രോഗികൾ

സംസ്ഥാനത്ത് 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ 15, തിരുവനന്തപുരം 14, കൊല്ലം 10, എറണാകുളം 8, മലപ്പുറം 4, ഇടുക്കി 3, പാലക്കാട് 2, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 4 പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന തമിഴ്‌നാട് സ്വദേശികളാണ്. 36 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 9 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ […]

Continue Reading

കാസർകോട്ട് കഴിഞ്ഞ 3 ദിവസങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ന് മുകളിൽ; പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കി കലക്ടറുടെ ഉത്തരവ്; ക്ലസ്റ്ററുകളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 15 ദിവസം അടച്ചിടണം

കാസറഗോഡ് ജില്ലയിൽ എല്ലാ തരത്തിലുള്ള സാമൂഹിക ,രാഷ്ട്രീയ, സാംസ്ക്കാരിക, മത സാമൂദായിക പൊതു പരിപാടികളിലും വിവാഹ മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പരമാവധി അൻപത് (50) പേരായി പരിമിതപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി. ജില്ലയിൽ കോവിഡ് 19 ന്റെ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി സർക്കാറിൽ നിന്ന് കർശന നിർദ്ദേശങ്ങളുടെ ഭാഗമായാണ് ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ൽ കൂടുതലുള്ള ജില്ലകളിൽ അധിക നിയന്ത്രണം […]

Continue Reading

എപ്പോൾ വിരമിക്കും? നിലപാട് വ്യക്തമാക്കി ക്രിസ്റ്റ്യാനോ

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് നടപ്പുപ്രായം 36 ആണ്. സാധാരണ ഗതിയിൽ പ്രൊഫഷണൽ ഫുട്‌ബോളർമാർ റിട്ടയർമെന്റിനെ കുറിച്ച് ആലോചിക്കുന്ന സമയം. എന്നാൽ, കളി നിർത്തുന്നതിനെപ്പറ്റി ചിന്തിക്കാൻ സമയമായിട്ടില്ലെന്നാണ് അന്താരാഷ്ട്ര ഫുട്‌ബോളിൽ ഏറ്റവുമധികം ഗോൾ നേടിയതിനുള്ള ഫിഫയുടെ പ്രത്യേക പുരസ്‌കാരം നേടിയ പോർച്ചുഗീസ് താരം പറയുന്നത്. തന്നിൽ ഇനിയും കളി അവശേഷിക്കുന്നുണ്ടെന്നും നാല്-അഞ്ച് വർഷമെങ്കിലും കളിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ക്രിസ്റ്റ്യാനോ ഫിഫ പുരസ്‌കാര ദാനച്ചടങ്ങിൽ അവതാരകനായ ജെറമെയ്ൻ ഹെനാസിന്റെ ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞു. ‘എനിക്കിപ്പോഴും കളിയോട് അഭിനിവേശമുണ്ട്, ഗോളടിക്കാൻ മാത്രമല്ല… […]

Continue Reading

അബൂദബി കൊക്കാചാൽ വാഫി കോളേജ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു

അബൂദാബി : കൊക്കാചാൽ വാഫി കോളേജ് കമ്മിറ്റി യോഗം സ്മോക്കി കഫെയിൽ ചേർന്നു സന്ദർശനാർത്ഥം അബു ദാബിയിൽ എത്തിയ കൊക്കച്ചാൽ വാഫി കോളേജ് പ്രിൻസിപ്പൽ ഖാലിദ് ബാഖവിക്ക് സ്വീകരണം നൽകി പ്രസിഡന്റ് അസീസ് പെർമുദേ അധ്യക്ഷത വഹിച്ചു, യൂ. എം മുജീബ് മൊഗ്രാൽ ഉൽഘാടനം ഉൽഘാടനം ചെയ്തു. സവാദ് ബന്തിയോട് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു . വാഫി കോളേജിന്റെ പ്രവർത്തനം ഊര്ജിതപ്പെടുത്തുവാൻ വേണ്ടി അബൂദബി കൊക്കാചാൽ വാഫി കോളേജ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ചെയർമാനായി യുസഫ് കൊക്കച്ചാൽ, വൈസ് […]

Continue Reading

‘ഫേസ്ബുക്കില്‍ പുരുഷന്‍, പേര് ചന്തു’; പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവതി പിടിയില്‍

സാമൂഹികമാധ്യമങ്ങളില്‍ പുരുഷനായി ചമഞ്ഞ് ആലപ്പുഴയില്‍ നിന്നും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ യുവതി പിടിയില്‍. തിരുവനന്തപുരം അരുവിക്കുഴി വീരണക്കാവ് കൃപാനിലയത്തില്‍ സന്ധ്യയാണ് പിടിയിലായത്. തൃശ്ശൂരില്‍ നിന്നാണ് 27 കാരി പിടിയിലായത്. ഒമ്പത് ദിവസം മുന്‍പാണ് പെണ്‍കുട്ടിയെ കാണാതായത്. പോക്‌സോ വകുപ്പുകള്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ആലപ്പുഴ ജില്ലക്കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊണ്ടുപോയെന്ന കേസിലാണ് നടപടി. ചന്തു എന്ന വ്യാജ പേരിലുള്ള സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് വിദ്യാര്‍ഥിനിയുമായി സന്ധ്യ […]

Continue Reading

ബോവിക്കാനം ബി.എ.ആർ ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് എൻ.എസ്. എസ് രക്തദാനം നടത്തി

മുളിയാർ: ബോവിക്കാനം ബി.എ.ആർ.ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് കാസർകോട് രുധിര സേന സഹകര ണത്തോടെ താലൂക്ക് രക്ത ബാങ്കിലേക്ക് രക്തം ദാനം ചെയ്തു.മുളിയാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത് രക്തം നൽകി ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് എ.ബി.കലാം അദ്ധ്യക്ഷത വഹിച്ചു.എൻ.എസ്.എസ്.ലീഡർഭാവന സ്വാഗതം പറഞ്ഞു.മെമ്പർ അബ്ബാസ് കൊൾച്ചപ്, പ്രിൻസിപ്പൽ മെജോ ജോസഫ്, പ്രധാന അദ്ധ്യാപകൻ അരവിന്ദാക്ഷൻ നമ്പ്യാർ,കോഓർഡി നേറ്റർ പ്രീതം, പി.എ.സി. അംഗം മണികണ്ഠൻ, ജയറാം മാസ്റ്റർ പ്രസംഗിച്ചു. […]

Continue Reading

പഴയകാല പ്രവാസി ടി എ ഇബ്രാഹിം അന്തരിച്ചു.

മൊഗ്രാൽ. പഴയകാല പ്രവാസിയും, മൊഗ്രാൽ മീലാദ് ട്രസ്റ്റ്‌ സീനിയർ അംഗവുമായ മീലാദ് നഗർ ജംഷീദ മൻസിലിൽ ടി എ ഇബ്രാഹിം (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഭാര്യ :റസിയ. മക്കൾ :ടി എ ജലാൽ മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് അംഗം),മിസ്‌രിയ, ആയിഷ, ജംഷീല, മുഹമ്മദ് (സൗദി ).മരുമക്കൾ :ഫസീല (ഹൊസങ്കടി) ഹനീഫ( മഞ്ചേശ്വരം ).ഹിർഷാദ്, ഖദ്‌രി(ഷിറിയ ) സഹോദരങ്ങൾ :മൊയ്‌ദു, മൂസ, ആയിഷ (മഞ്ചേശ്വരം ) മയ്യത്ത് മൊഗ്രാൽ വലിയ ജുമാമസ്ജിദിൽ ഇന്ന് രാത്രിയോടെ ഖബറടക്കും.നിര്യാണത്തിൽ […]

Continue Reading