ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവാവിനെ തേടി കാഞ്ഞങ്ങാട്ടെത്തിയ പതിനാറുകാരിയെ മണ്ണാർക്കാട് പോലീസും ബന്ധുക്കളുമെത്തി കൂട്ടിക്കൊണ്ടുപോയി

കാഞ്ഞങ്ങാട് :പാലക്കാട്ട് നിന്ന് ഫേസ്ബുക്ക് കാമുകനെ തേടി കാഞ്ഞങ്ങാട്ടെത്തിയ പതിനാറുകാരിയെ മണ്ണാർക്കാട് പോലീസും ബന്ധുക്കളും കാഞ്ഞങ്ങാട്ടെത്തി കൂട്ടിക്കൊണ്ടുപോയി. ഇന്നലെ രാവിലെ 7 മണിയോടെ കാഞ്ഞങ്ങാട് പഴയ ബസ്സ്റ്റാന്റ് പരിസരത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ പെൺകുട്ടിയെ ഹൊസ്ദുർഗ് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബസ് ജീവനക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. കാഞ്ഞങ്ങാടിന് കിഴക്കുള്ള കൗമാര പ്രായക്കാരനെ തേടിയെത്തിയതാണെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞു. പോലീസന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത കാമുകനാണെന്ന് മനസ്സിലായി. മേൽവിലാസം ചോദിച്ചറിഞ്ഞതിൽ മണ്ണാർക്കാടാണെന്ന് പറഞ്ഞു. പോലീസ് ബന്ധപ്പെട്ടപ്പോൾ മണ്ണാർക്കാട് സ്റ്റേഷനിൽ പെൺകുട്ടിയെ കാണാതായത് […]

Continue Reading

21 മുതല്‍ സ്‌കൂളുകൾ അടക്കും; വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്റര്‍ രൂപപ്പെട്ടാൽ രണ്ടാഴ്ചവരെ അടച്ചിടും

ഒമിക്രോൺ ഭീതിയുടെയും കോവിഡ് വ്യാപനത്തിന്റെയും പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണവുമായി സംസ്ഥാനം. ഒന്നുമുതൽ ഒൻപതുവരെയുള്ള ക്ലാസുകൾ ഓൺലൈനാക്കാൻ തീരുമാനം. ഈ മാസം 21 മുതൽ രണ്ടാഴ്ച കാലത്തേക്കാണ് ഈ ക്ലാസുകൾ ഓൺലൈൻ മാത്രമാക്കുന്നതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള കോവിഡ് അവലോകന യോഗത്തിനു ശേഷം അറിയിച്ചു. ഇത് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ വിദ്യാഭ്യാസ വകുപ്പ് പിന്നീട് അറിയിക്കും. ഒൻപതാം ക്ലാസ് വരെ ജനുവരി 21 മുതൽ രണ്ടാഴ്ചക്കാലം ഓൺലൈൻ സംവിധാനത്തിലൂടെ നടത്തിയാൽ മതിയെന്നാണ് […]

Continue Reading

പ്രണയം തകര്‍ന്ന ഒറ്റയ്ക്ക് ജീവിക്കുന്ന പുരുഷന്മാര്‍ക്ക് കാന്‍സര്‍ വരും, ആയുസ് കുറയും-പഠനം

ഒന്നിലധികം പ്രണയങ്ങള്‍ തകര്‍ന്ന് ഒരു വര്‍ഷത്തിലധികം ഒറ്റയ്ക്ക് ജീവിക്കുന്ന പുരുഷന്മാര്‍ക്ക് ആയുസ് കുറയാന്‍ സാധ്യതയുണ്ടെന്ന് പുതിയ പഠനം. ഡെൻമാർക്കിലെ കോപ്പൻഹേഗൻ സർവകലാശാലയിലെ ഗവേഷകർ 48 മുതൽ 62 വരെ പ്രായമുള്ള 1,442 ഡാനിഷ് സ്ത്രീകളിലും 3,170 പുരുഷന്മാരിലും നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങളുള്ളത്. ജേണൽ ഓഫ് എപ്പിഡെമിയോളജി & കമ്മ്യൂണിറ്റി ഹെൽത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഓരോ പങ്കാളിയും അവരുടെ ജീവിതകാലത്ത് എത്ര പ്രണയ തകര്‍ച്ച അനുഭവിച്ചതായും എത്ര വർഷം അവർ ഒറ്റയ്ക്ക് ജീവിച്ചെന്നും ഗവേഷകർ പരിശോധിച്ചതിലാണ് പുതിയ കണ്ടെത്തലുള്ളത്. […]

Continue Reading

‘ഡോക്ടറാകാൻ’ ചെലവ് 2500 രൂപ; സ്റ്റെതസ്കോപ്പുമായി ചികിത്സിക്കാനെത്തിയ യുവതി പിടിയിൽ

തൃശൂര്‍ (Thrissur) നെടുപുഴയില്‍ (Nedupuzha) വ്യാജ വനിതാ ഡോക്ടര്‍ (Fake Doctor)അറസ്റ്റില്‍. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ജയലളിതയെയാണ് (Jayalalitha) പിടികൂടിയത്. സംഭവം ഇങ്ങനെ. വട്ടപ്പൊന്നി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറാണെന്ന് പരിചയപ്പെടുത്തിയാണ് 43 കാരിയായ യുവതി എത്തിയത്. ഡോക്ടറുടെ വെള്ള കോട്ടും കഴുത്തില്‍ സ്റ്റെതസ്കോപ്പും ധരിച്ചിരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ കസേരയില്‍ ഇരുന്നശേഷം രോഗികളുണ്ടെങ്കില്‍ അകത്തേയ്ക്കു വിടാനായിരുന്നു നിര്‍ദ്ദേശം.. .പുതിയ ഡോക്ടര്‍ ചുമതയേല്‍ക്കുന്ന അറിയിപ്പൊന്നും മേലുദ്യോഗസ്ഥര്‍ തരാത്തതിനാൽ ജീവനക്കാർക്ക് സംശയം തോന്നി. ജീവനക്കാര്‍ തിരിച്ചും മറിച്ചും ചോദിച്ചപ്പോള്‍ ‘ഞാന്‍ […]

Continue Reading

രാത്രിയിൽ ഹോസ്റ്റലിന്റെ മതിൽ ചാടി കടന്ന് പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികളെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ 2 യുവാക്കൾക്കെതിരെ പോക്സോ കേസ്

കാഞ്ഞങ്ങാട്: രാത്രി ഹോസ്റ്റലിന്റെ മതിൽ ചാടി കടന്ന് പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ രണ്ട് യുവാക്കൾക്കെതിരെ ഹൊസ്ദുർഗ് പൊലീസ് പോസോ വകുപ്പുപ്രകാരം കേസെടുത്തു. ഇടുക്കി സ്വദേശി സുധീഷ്(22), രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ പുനീത്(19) എന്നിവർക്കെതിരെയാണ് ഹൊസ്ദുർഗ് പൊലീസ് പോക്സോ കുറ്റം ചുമത്തി കേസെടുത്തത്. സംഭവത്തെ കുറിച്ച് പൊലീസറയുന്നത്; പുനീത് ബന്ധുവായ പെൺകുട്ടിയുമായി നേരത്തെ പ്രണയത്തിലായിരുന്നു. ഈ പെൺകുട്ടിയുടെ കൂട്ടുകാരി ഫേസ്ബുകിലൂടെയാണ് ഇടുക്കി സ്വദേശി സുധീഷുമായി പരിചയത്തിലായത്. നേരത്തേ പ്രണയത്തിലായിരുന്ന പെൺകുട്ടിയെ […]

Continue Reading

ട്രെയിനിൽ കാസറഗോഡ് സ്വദേശിയെ കൊള്ളയടിച്ചു

കാഞ്ഞങ്ങാട്: മുംബൈയിൽ നിന്ന് മംഗളൂരുവിലേക്കും കേരളത്തിലേക്കും വരുന്ന യാത്രക്കാരുടെ സാധനങ്ങൾ മോഷ്ടിക്കുന്നതും യാത്രക്കാരെ കൊള്ളയടിക്കുന്നതും പതിവായി. രാത്രി യാത്രയിൽ യാത്രക്കാർ ഉറങ്ങുന്ന നേരത്തും പുലർച്ചെയുമാണ് ഭൂരിഭാഗം കൊള്ളയും നടത്തുന്നത്. ട്രെയിനുകളിൽ മതിയായ സുരക്ഷ സംവിധാനമില്ലാത്തതും പോലീസിന്റെ അസാന്നിധ്യവും കൊള്ളക്കാർക്ക് സഹായകരമാവുന്നു. കഴിഞ്ഞ ദിവസം മുംബൈ ഛത്രപതി ശിവജി ടെർമിനലിൽ നിന്ന് മംഗളൂരു ജംഗ്ഷനിലേക്കുള്ള യാത്രയിൽ കാഞ്ഞങ്ങാട് അഷ്റഫ് ഫാബ്രിക്സ് പർച്ചേഴ്സ് മാനേജർ മോഹനൻ കൊള്ളയ്ക്കിരയായി. മോഹനൻ മംഗളൂരു ജംഗ്ഷനിൽ ഇറങ്ങാൻ തയ്യാറാവുമ്പോഴേക്കും കയ്യിലുണ്ടായിരുന്ന ബാഗുകളിൽ ഒന്ന് നഷ്ടപ്പെട്ടിരുന്നു. […]

Continue Reading

എഴ് മണിക്കൂര്‍, ദിലീപിന്റെ വീട്ടിലെ പരിശോധന പൂര്‍ത്തിയായി; ഫോണുകളും ഹാര്‍ഡ് ഡിസ്‌കും പിടിച്ചെടുത്തു

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ നടന്ന പരിശോധന അവസാനിച്ചു. നാടകീയ രംഗങ്ങള്‍ക്കും ഏഴ് മണിക്കൂറോളം നീണ്ട ഉദ്യോഗങ്ങള്‍ക്കും വിരാമമിട്ടാണ് ക്രൈം ബ്രാഞ്ച്  ഉദ്യോഗസ്ഥര്‍ ഏഴ് മണിയോടെ മടങ്ങിയത്. പരിശോധന വിവരങ്ങൾ നാളെ കോടതിയെ അറിയിക്കും. ദിലീപിന്റെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണുകളും ഹാര്‍ഡ് ഡിസ്‌കൂകളും പിടിച്ചെടുത്തതായാണ് വിവരം. എന്നാല്‍ പൊലീസ് അന്വേഷിക്കുന്നു എന്ന പറയുന്ന തോക്ക് കണ്ടെത്താനായില്ല എന്നാണ് വിവരം. ഗുഢാലോചന കേസിന് ഇടയാക്കിയ ദിലീപിന്റെ […]

Continue Reading

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ ആദൂർ പോലീസ് പോക്‌സോ പ്രകാരം കേസെടുത്തു,അറസ്റ്റ് ചെയ്യാത്തതിൽ കഴിഞ്ഞ ദിവസം പ്രതിഷേധം ശക്തമായിരുന്നു

ബോവിക്കാനം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഡി.വൈ.എഫ്.ഐ. നേതാവിനെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഇരിയണ്ണിയിൽ പ്രവർത്തിക്കുന്ന വനിതാ സഹകരണസംഘം ജീവനക്കാരനായ ടി. സുമേഷിന്റെ (26) പേരിലാണ് ഡിവൈ.എസ്.പി.യുടെ നിർദേശത്തെതുടർന്ന് ആദൂർ പോലീസ് കേസെടുത്തത്. ഡിവൈ.എഫ്.ഐ. ഇരിയണ്ണി യൂണിറ്റ് പ്രസിഡന്റായിരുന്ന സുമേഷിനെ ഡിവൈ.എഫ്.ഐ.യുടെ പ്രാഥമികാംഗത്വത്തിൽനിന്ന് ജില്ലാ കമ്മിറ്റി നീക്കം ചെയ്തിട്ടുണ്ട്. സംഘത്തിൽ രാത്രികാവൽക്കാരനായ സുമേഷിനെ സഹകരണസംഘത്തിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്തിരുന്നു. ഡി.വൈ.എഫ്.ഐ. നേതാവിനെ കേസിൽനിന്ന് രക്ഷപ്പെടുത്താൻ വഴിവിട്ട ഇടപെടലുകൾ നടത്തി സത്യപ്രതിജ്ഞാലംഘനം നടത്തിയ മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് മുളിയാറിന് അപമാനമാണെന്ന് […]

Continue Reading

കോടതി ഉത്തരവിന് പുല്ലുവില; ഭാര്യയെയും മക്കളെയും പുറത്താക്കി യുവാവ്; സ്ത്രീധന പീഡനമെന്ന് ആരോപണം

കോടതി ഉത്തരവുണ്ടായിട്ടും ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും മൂന്ന് ദിവസമായി വീടിന് പുറത്താക്കി യുവാവിന്റെ ക്രൂരത. പാലക്കാട് ആലത്തൂരിലാണ് വീട്ടമ്മ റാബിയ നസീറും മക്കളും രാത്രിയില്‍ ഉള്‍പ്പെടെ ഭര്‍ത്താവിന്റെ ദയയ്ക്കായി ഗേറ്റിന് മുന്നില്‍ കാത്തിരിക്കുന്നത്. ലക്ഷങ്ങളുടെ സ്ത്രീധനം നല്‍കിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ടാണ് പീഡനമെന്ന് റാബിയയും ബന്ധുക്കളും പറയുന്നുഈ സങ്കടം കോടതി കേട്ടു. സുരക്ഷിത ഇടമൊരുക്കാന്‍ ഉത്തരവും നല്‍കി. പക്ഷേ അതിനപ്പുറം ചേര്‍ത്തുപിടിക്കേണ്ട ഭര്‍ത്താവിന് കരളലിവില്ല. പറക്കമുറ്റാത്ത മക്കളെയും കൂട്ടി മഞ്ഞും വെയിലും അവഗണിച്ച് മൂന്ന് രാപകലുകളായി ഇവര്‍ […]

Continue Reading

മുഴുവൻ ആളുകളും വാക്സിൻ എടുക്കണമെന്ന് ഡി എം ഓ

കാഞ്ഞങ്ങാട്: ജില്ലയിൽ കോവിഡ് 19 കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും ഓമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലും പൊതുജനങ്ങൾ കോവിഡ് 19 മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും കോവിഡ് 19 വാക്സിനേഷൻ സ്വീകരിക്കുകയും ചെയ്യണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) അറിയിച്ചു. ജില്ലയിൽ ഇതുവരെയായി 1075587 പേർ ആദ്യ ഡോസ് വാക്സിനേഷനും 961993 പേർ രണ്ടാം ഡോസ് വാക്സിനേഷനും സ്വീകരിച്ചിട്ടുണ്ട്. *ജില്ലയിൽ കരുതൽ ഡോസ് വാക്സിനേഷൻ ആരംഭിച്ചു.* ജില്ലയിൽ ജനുവരി 10 മുതൽ കരുതൽ ഡോസ് വാക്സിനേഷൻ നൽകി തുടങ്ങി. […]

Continue Reading