തൃശൂരിലെ ലോഡ്ജ് മുറിയില്‍ കാസര്‍കോട്ടെ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

രാജപുരം: കള്ളാറിൽനിന്ന് കാണാതായ യുവാവിനെയും യുവതിയെയും ഗുരുവായൂരിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കള്ളാർ ഒക്ളാവിലെ കെ.എം. മുഹമ്മദ് ഷെരീഫ് (40), കള്ളാർ ആടകം പുലിക്കുഴിയിലെ സിന്ധു (36) എന്നിവരെയാണ് ഗുരുവായൂരിലെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം ഏഴിനാണ് ഇരുവരെയും കാണാതായത്. തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ രാജപുരം പോലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് ഗുരുവായൂരിലെ ലോഡ്ജിൽ ഇവർ മുറിയെടുത്തത്. വ്യാഴാഴ്ച ഉച്ചയായിട്ടും മുറി തുറക്കാത്തതിനാൽ ജീവനക്കാർ ജനൽ തുറന്ന് നോക്കിയപ്പോഴാണ് ഇരുവരെയും തൂങ്ങിയ […]

Continue Reading

വിവാഹത്തിന് സമ്മതിക്കാത്തതിൽ മനംനൊന്ത് ജീവനൊടുക്കി കമിതാക്കൾ: ഇരുവരുടെയും പ്രതിമകളെ വിവാഹം ചെയ്യിപ്പിച്ച് വീട്ടുകാർ

താപി: വിവാഹത്തിന് സമ്മതിക്കാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ കമിതാക്കളുടെ വിവാഹം നടത്തി കുടുംബം. മരിച്ചു പോയവരുടെ വിവാഹം എന്ന് കേട്ടിട്ട് എവിടെയോ ഒരു കുഴപ്പം തോന്നുന്നുണ്ടല്ലേ? എന്നാൽ കേട്ടോളൂ, വിവാഹം നടത്തിയത് ഇരുവരുടെയും പ്രതികളെ വെച്ചാണ്. ഗുജറാത്തിലെ താപി ജില്ലയിലാണ് സംഭവം.വിവാഹത്തിന് വീട്ടുകാർ സമ്മതം നൽകാത്തതിനെ തുടർന്ന് കഴിഞ്ഞ വർഷമാണ് നെവാല ഗ്രാമവാസികളായ ഗണേശ് പഡ്‌വിയും രഞ്ജന പഡ്‌വിയും ജീവനൊടുക്കുന്നത്. വിവാഹത്തിനുള്ള എതിർപ്പ് കൂടാതെ ഇരുകൂട്ടരുടെയും കുത്തുവാക്കുകൾ കൂടിയായപ്പോൾ സങ്കടം സഹിക്ക വയ്യാതെ ഇരുവരും തൂങ്ങി മരിക്കുകയായിരുന്നു. എന്നാൽ […]

Continue Reading

സന്ദർശക വിസയിലെത്തിയ മലയാളി ബാലിക ഒമാനിൽ മരിച്ചു

മസ്‌ക്കത്ത്: സന്ദർശക വിസയിൽ കൂടുംബത്തോടൊപ്പം ഒമാനിലെത്തിയ കോഴിക്കോട് സ്വദേശിനിയായ ബാലിക മരിച്ചു. കൊടുവള്ളി വാവാട് സ്വദേശി മടത്തുംപറമ്പത്ത് ഫൈസലിന്‍റെ മകൾ ആയിഷ നൗറിൻ ആണ് മസ്‌കത്ത് ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്. ബിദ്ബിദിൽ സ്വകാര്യ സ്ഥാപനം നടത്തിവരുന്ന ഫൈസലിന്റെ കുടുംബം വിസിറ്റ് വിസയിൽ അടുത്തിടെയാണ് ഒമാനിൽ എത്തിയത്‌.

Continue Reading

സന്തോഷ്‌ ട്രോഫി താരം ഷഹാമത്തിനെ മൊഗ്രാൽ കടവത്ത് സിറ്റിസൻ ആർട്സ് & സ്പോർട്സ് ക്ലബ്‌ ഉപഹാരം നൽകി അനുമോദിച്ചു

മൊഗ്രാൽ : സന്തോഷ്‌ ട്രോഫിയിൽ ഡാമൻ ഡ്യൂ വിന് വേണ്ടി ജേഴ്സിയണിഞ്ഞ് കളത്തിലിറങ്ങി മികച്ച പ്രകടനം കാഴ്ചവെച്ച മൊഗ്രാൽ സ്വദേശി ഷഹാമത്തിനെ മൊഗ്രാൽ കടവത്ത് സിറ്റിസൻ ആർട്സ് & സ്പോർട്സ് ക്ലബ്‌ ഉപഹാരം നൽകി അനുമോദിച്ചു. മികച്ച പന്തടക്കവും ആക്രമണ ശൈലിയും കൈമുതലായുള്ള ഷഹാമത്തിന് ഇനീയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കുമെന്നും മൊഗ്രാൽ സ്പോർട്സ് ക്ലബ്‌ സംഘടിപ്പിച്ച സൂപ്പർ കപ്പിൽ സിറ്റിസൻ ക്ലബ്ബിന്റെ ക്യാപ്റ്റനായി മിന്നും പ്രകടനം കാഴ്ചവെച്ച ക്ലബ്‌ അംഗം ഷഹാമത്തിന്റെ ഉയർച്ചയിൽ അഭിമാനം കൊള്ളുന്നതായും അനുമോദന […]

Continue Reading

സംസ്ഥാനത്ത് ഇന്ന് മുതൽ മാസ്കിടാതെ പുറത്തിറങ്ങാനാകില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കിയുള്ള വിജ്ഞാപനം നീട്ടി. ഒരു മാസത്തേക്കാണ് നിയന്ത്രണമുള്ളത്. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും ഗതാഗത സമയത്തും മാസ്ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പിന്‍റെ ഉത്തരവിൽ പറയുന്നു. കടകളിലും ചടങ്ങുകളിലും ഉൾപ്പെടെ സാനിറ്റൈസർ ഉപയോഗിക്കണം. പൊതു ഇടങ്ങളിൽ സാമൂഹ്യ അകലം പാലിക്കാനും സർക്കാർ നിർദേശിച്ചു. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണ വിധേയമാണെങ്കിലും മുൻകരുതലെന്ന നിലയ്ക്കാണ് മാസ്ക് നിർബന്ധമാക്കാനുള്ള നിർദേശം.. ജോലി സ്ഥലങ്ങൾ, വാഹനങ്ങൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാം മാസ്‌ക് ധരിക്കൽ നിർബന്ധമാണ്.. കടകൾ, തിയറ്ററുകൾ, മറ്റു സ്ഥാപനങ്ങൾ, […]

Continue Reading

പരാധീനതകൾക്ക് നടുവിൽ കാസർകോട് മെഡിക്കൽ കോളേജ്, കിടത്തിചികിത്സയില്ല, ഒപി ഉച്ചവരെ മാത്രം

കാസര്‍കോട്:പേരില്‍ മാത്രമാണ് കാസര്‍കോട് ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജ്. ഇവിടെ കിടത്തി ചികിത്സയില്ല. ഒപി ഉച്ചവരെ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. 2013 ല്‍ തറക്കല്ലിട്ടെങ്കിലും ആശുപത്രി കെട്ടിടത്തിന്‍റെ നിര്‍മ്മാണം പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല.രേഖകളില്‍ കാസര്‍കോട് മെഡിക്കല്‍ കോളേജ്. പ്രവര്‍ത്തനത്തില്‍ പക്ഷേ പ്രൈമറി ഹെല്‍ത്ത് സെന്‍ററിന്‍റെ സൗകര്യങ്ങള്‍ മാത്രം. ഉച്ചവരെയുള്ള ഒപിയില്‍ ഡോക്ടര്‍മാര്‍ പേരിന്. സ്കാനിംഗ് സൗകര്യമില്ല. ആംബുലന്‍സില്ല. ഇപ്പോഴുള്ളത് 14 ഡോക്ടര്‍മാരും 22 നഴ്സുമാരും മാത്രം.എംഎല്‍എ അടക്കമുള്ളവര്‍ ധര്‍ണ്ണ നടത്തിയതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഒപിയെങ്കിലും […]

Continue Reading

മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ തുറക്കാന്‍ സഹായം തേടിയ യുവാവ് അറസ്റ്റിലായി

കാസര്‍കോട്: മോഷ്ടിച്ച മൊബൈല്‍ ഫോണിന്റെ ലോക് തുറക്കാനായി മൊബൈല്‍ കടയിലെത്തിയ യുവാവ് കുടുങ്ങി.മഞ്ചേശ്വരം സിദ്ദീഖ് ശഫീഖ് ഫര്‍ഹാനെ(27) മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. പാണ്ഡ്യാലിലെ പള്ളിയില്‍ മരപ്പണിയെടുക്കുന്ന തൊഴിലാളിയുടെ മൊബൈല്‍ ഫോണാണ് പ്രതി മോഷ്ടിച്ചത്. സംശയം തോന്നിയ മൊബൈല്‍ കടക്കാരന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഡി. എസ്.ഐ സുരേഷും സംഘവുമെത്തി യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണം സമ്മതിച്ചത്.

Continue Reading

സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധം, സാമൂഹിക അകലം പാലിക്കണം, ഉത്തരവ് ഇറക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കി. പൊതുസ്ഥലത്തും ആളുകൾ കൂടുന്നിടത്തും മാസ്ക് ധരിക്കണം. ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്ക് നിർബന്ധം. പൊതു ചടങ്ങുകളിൽ സാമൂഹിക അകലം നിർബന്ധമാക്കി. കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ദേശീയതലത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങൾ പുതുക്കിയാണ് സംസ്ഥാനം ഇപ്പോൾ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. സാനിറ്റൈസറും നിർബന്ധമാക്കുന്നതാണ് ആരോഗ്യവകുപ്പിന്റെ വിജ്ഞാപനം. നിലവി ഭയപ്പെടേണ്ട അവസ്ഥ കേരളത്തിലില്ല. എന്നാൽ ജാഗ്രത കൈവിടേണ്ട സമയമായിട്ടില്ലെന്ന് കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

Continue Reading

മയോണൈസ് കൂട്ടി ചിക്കൻ കഴിച്ചു; ഏഴ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

കണ്ണൂർ: ഏഴ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടി. മയോണയ്സ് ഉപയോഗിച്ച് ചിക്കൻ കഴിച്ച ഏഴ് വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കണ്ണൂർ നിത്യാനന്ദ ഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ  വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതോടെ വിദ്യാർത്ഥികളെ പാപ്പിനിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കുട്ടികളെ നിരീക്ഷിച്ച് വരികയാണെന്ന് ഡോക്ടർ അറിയിച്ചു. ഒരു കുട്ടിയുടെ വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണമാണ് കുട്ടികൾ കഴിച്ചത്. കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണ്. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് ഡോക്ടർ അറിയിച്ചു. നിരീക്ഷണത്തിൽ വെച്ച ശേഷം ഡിസ്ചാർജ് ചെയ്യാൻ […]

Continue Reading

ജില്ലാ തല ഖുർആൻ പാരായണ മത്സരം. *ഹാഫിള് ആഷിഖ് അബ്ദുൽ റഹ്‌മാൻ മൊഗ്രാലിന് ഒന്നാം സ്ഥാനം*

മൊഗ്രാൽ : കോളിയടുക്കം നമാസ് യൂത്ത്ഫ്രണ്ട്സ് സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ ജില്ലാ തല ഖുർആൻ പാരായണ മത്സരത്തിൽ മൊഗ്രാൽ സ്വദേശി ഹാഫിള് ആഷിഖ് അബ്ദുൽ റഹ്‌മാൻ ഒന്നാം സ്ഥാനം നേടി. നിരവധി പേർ പങ്കെടുത്ത മത്സരത്തിലാണ് ആഷിഖ് നേട്ടം കൊയ്ത് കാഷ് അവാർഡിനും ഉപഹാരത്തിനും സർട്ടിഫിക്കറ്റിനും അർഹനായത്.ഇതിനുമുമ്പും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന മത്സരങ്ങളിൽ മികവ് തെളിയിച്ച് ആഷിഖ് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഇമ്പമാർന്ന രീതിയിൽ പരിശുദ്ധ ഖുർആൻ പാരായണം ചെയ്ത് ശ്രോതാക്കളെ കുളിരണിയിപ്പിക്കുന്ന ഈ കൊച്ചു […]

Continue Reading