കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘത്തിനെതിരെ കുമ്പള പോലീസ് കേസെടുത്തു

കാസര്‍കോട്: മലയാളിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ മറ്റൊരു പെണ്‍കുട്ടിയുടെ സഹായത്തോടെ മാനസപാര്‍ക്ക് കാണാനെന്ന് പറഞ്ഞ് കബളിപ്പിച്ച് മടിക്കേരിയിലേക്ക് തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘത്തിനെതിരെ കുമ്പള പോലീസ് കേസെടുത്തു. ചട്ടഞ്ചാല്‍ പ്രസ്റ്റീജ് എഡ്യൂ സൊല്യൂഷന്‍ സ്ഥാപന ഉടമകളായ ചട്ടഞ്ചാലിലെ സന്ദീപ് സുന്ദരന്‍ (26), ബദിയഡുക്കയിലെ അഖിലേഷ് ചന്ദ്രശേഖരന്‍ (26), കണ്ണൂര്‍ ആലക്കോട്ടെ ജോണ്‍സന്‍ (20), മുള്ളേരിയയിലെ സന്ധ്യാ കൃഷ്ണന്‍ (20), കോഴിക്കോട് സ്വദേശിനി അഞ്ജിത (24) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. തട്ടിക്കൊണ്ടു പോയതിനും ബലമായി മദ്യം കഴിപ്പിച്ചതിനും സ്ത്രീയുടെ മാനം കളങ്കപ്പെടുത്താന്‍ ശ്രമിച്ചതിനുമാണ് […]

Continue Reading

ദാറുല്‍ ഹിക്മ സനദ് ദാന സമ്മേളനം ശ്രദ്ധേയമായി

കാസറഗോഡ് : ടൗണ്‍ ഹസനത്തുല്‍ ജാരിയ ജുമാ മസ്ജിദിന്റെ കീഴില്‍ കഴിഞ്ഞ 4 വര്‍ഷമായി പ്രവര്‍ത്തിച്ച് വരുന്ന ദാറുല്‍ ഹിക്മയുടെ സനദ് ദാന സമ്മേളനം ശ്രദ്ധേയമായി. ഹിഫ്‌ള് പൂര്‍ത്തീകരിച്ച 5 ഹാഫിളുകളില്‍ നിന്നും പത്ത് ദൗറയിലധികം റിവിഷന്‍ ചെയ്ത മൂന്ന് ഹാഫിളുകളെയാണ് സനദ് പട്ടം നല്‍കി ആദരിച്ചത്. ഹാഫിള് അബ്ദുല്‍ ഷാഹിദ് മന്നാന്‍, ഹാഫിള് വഹീദ് സമാന്‍, ഹാഫിള് സല്‍മാന്‍ ബഷീര്‍ എന്നിവരാണ് ചുരുങ്ങിയ കാലയളവ് കൊണ്ട് പരിശുദ്ധ ഖുര്‍ആന്‍ മനഃ പാഠമാക്കി സ്ഥാപനത്തിന്റെ യശസ്സുയര്‍ത്തി നാടിന്റെ […]

Continue Reading

ത​ള​ങ്ക​ര പാ​ര്‍ക്കി​ല്‍ സ്ത്രീ​ക​ളെ​ ശല്യംചെയ്തതായി പരാതി, മൂന്നു പേർക്കെതിരെ കേസെടുത്തു

കാ​സ​ര്‍കോ​ട്: ത​ള​ങ്ക​ര പ​ടി​ഞ്ഞാ​ര്‍ പാ​ര്‍ക്കി​ല്‍ സ്ത്രീ​ക​ളെ​യും കു​ട്ടി​കളെ​യും ശ​ല്യ​പ്പെ​ടു​ത്തി​യ​തി​ന്​ മൂ​ന്നു പേ​രെ കാ​സ​ര്‍കോ​ട് സി.​ഐ. പി. ​അ​ജി​ത് കു​മാ​ര്‍ അ​റ​സ്​​റ്റ്​ ചെ​യ്തു. ചേ​ര​ങ്കൈ ക​ട​പ്പു​റ​ത്തെ മു​ഹ​മ്മ​ദ് മു​സ്ത​ഫ(21), ആ​ലം​പാ​ടി​യി​ലെ അ​ബ്ദു​ല്‍ താ​ഹി​ര്‍(24), മു​ഹ​മ്മ​ദ് ന​വാ​സ് (22) എന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. പാ​ര്‍ക്കി​ലെ​ത്തു​ന്ന സ്ത്രീ​ക​ളെ​യും കു​ട്ടി​കളെ​യും ഒ​രു സം​ഘം സ്​​ഥി​ര​മാ​യി ശ​ല്യ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന പ​രാ​തി​യി​ലാ​ണ്​ പൊ​ലീ​സ്​ എ​ത്തി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Continue Reading

പ്രണയത്തിലാണെന്ന് ആരോപിച്ച് നിര്‍ബന്ധിച്ച് ശൈശവ വിവാഹം; തമിഴ്നാട്ടില്‍ 6 പേര്‍ അറസ്റ്റില്‍

കമിതാക്കളെന്ന് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു. തമിഴ്നാട് തഞ്ചാവൂര്‍ ജില്ലയിലെ തിരുവോണം ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ ഇരുവരും ഒരുമിച്ച് സംസാരിക്കുന്നത് ചിലര്‍ കണ്ടതാണ് വിവാഹത്തിലേക്ക് നയിച്ചത്. 17ഉം 16ഉം വയസുള്ള ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരേ സ്കൂളില്‍ ഒരു ക്ലാസിലാണ് പഠിക്കുന്നത്. പ്ലസ് ടു വിദ്യാര്‍ഥികളാണ് ഇവര്‍. തിങ്കളാഴ്ച രാത്രി സുഹൃത്തിനൊപ്പം ആൺകുട്ടി പെൺകുട്ടിയുടെ വീട്ടിലേക്ക് പോയിരുന്നു. പുലർച്ചെ 12.30 ഓടെ അവർ […]

Continue Reading

ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയിലും പത്താം തരം തുല്യതാ പരീക്ഷയെഴുതി ഓട്ടോ ഡ്രൈവര്‍ ചൂരിപ്പള്ളത്തെ ബഷീര്‍ മാതൃകയായി. കോണ്‍ഗ്രസ് നെല്ലിക്കട്ട യൂണിറ്റ് അനുമോദിച്ചു

കാസര്‍കോട് ▪️ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയില്‍ പത്താം തരം തുല്യതാ പരീക്ഷയെഴുതിയ ഓട്ടോ ഡ്രൈവര്‍ ചൂരിപ്പള്ളത്തെ ബഷീറിനെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നെല്ലിക്കട്ട യൂണിറ്റ് അനുമോദിച്ചു.പഠിക്കാനയച്ച സമയത്ത് അതിന് സാധിക്കാതെ വരികയും എന്നാല്‍ ഇപ്പോള്‍ പഠിക്കണമെന്നു സ്വയം തീരുമാനിച്ചപ്പോള്‍ അതിനുള്ള വഴികള്‍ അന്വേഷിച്ച് കണ്ടെത്തുകയും ചെയ്തു. അനുഭവ പാഠത്തില്‍ നിന്നു നേടിയ പല അറിവുകളും കൂടി ചേര്‍ത്തു വച്ചപ്പോള്‍ തുടര്‍ പഠനം വളരെ ലളിതമായിരുന്നു. ഒപ്പം അധ്യാപകരുടെയും സുഹൃത്തുക്കളുടെയും വിലപ്പെട്ട പിന്തുണയും നിര്‍ദ്ദേശങ്ങളും കൂടി ലഭിച്ചപ്പോള്‍ വിജയം അനായസമായി നേടാന്‍ […]

Continue Reading

കളളവോട്ട് തടയല്‍; വോട്ടര്‍ ഐഡിയും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കുന്നു

കളളവോട്ട് തടയുന്നതിന്റെ ഭാഗമായി ആധാര്‍നമ്പറും തിരച്ചറിയില്‍ കാര്‍ഡും ബന്ധിപ്പിക്കും. ഇതടക്കം പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് പരിഷ്‌കരണ ഭേദഗതിക്ക് മന്ത്രിസഭായോഗത്തില്‍ അംഗീകാരം നല്‍കി. ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കും. വോട്ടെടുപ്പ് പ്രക്രിയ കൂടുതല്‍ സുതാര്യമാക്കുക, തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ അധികാരം നല്‍കുക, ഇരട്ടവോട്ടുകളും കളളവോട്ടുകളും തടയുക തുടങ്ങിയ നിയമപരിഷ്‌കാരങ്ങളാണ്  നടപ്പിലാക്കുന്നത്. സ്വകാര്യത അവകാശവാദവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി കൂടി പരിഗണിച്ചുകൊണ്ടായിരിക്കും ഉത്തരവ് പുറത്തിറക്കുക.

Continue Reading

യു എ ഇ കാർ റാലി : മൂസ ഷരീഫ് സഖ്യത്തിന് FWD ക്ലാസ്സ്‌ വിഭാഗത്തിൽ ചാമ്പ്യൻഷിപ്പ്

അൽതായിദ് : യു എ ഇ യിലെ അൽതായിദിൽ സമാപിച്ച യു എ ഇ ഫ്രണ്ട് വീൽ ഡ്രൈവ് ക്ലാസ്സ്‌ കാർ റാലി ചാമ്പ്യൻഷിപ്പിന്റെ നാല് റൗണ്ടിലും മിന്നുന്ന വിജയം കരസ്ഥമാക്കിയ മൂസ ഷരീഫ് – സനീം സാനി സഖ്യം FWD ക്ലാസ്സ്‌ വിഭാഗത്തിൽ ചാമ്പ്യൻഷിപ്പ് മാറോടണച്ചു. അഞ്ചാം റൗണ്ടിൽ കണ്ണൂർ സ്വദേശി മൻസൂർ പരോളുമായി ചേർന്നാണ് ഷരീഫ് വെന്നിക്കൊടിപാറിച്ചത്. ഈ സഖ്യം യു.എ.ഇ റാലി ഓവറോൾ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി. എമിറേറ്റ്സ് മോട്ടോർ സ്പോർട്സ് […]

Continue Reading

അൻസാറുൽ ഇസ്ലാം യുവജനസംഘം പ്രസിഡണ്ട് ഷമീഹുൽ കാസിമിന് യാത്രയയപ്പ് നല്കി. യോഗത്തിൽ പുതിയ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ബാലനടുക്കം: നാടിന്റെ ജന സേവനരംഗത്ത് കെടാ വെളിച്ചമായി നിലകൊള്ളുന്ന അൻസാറുൽ ഇസ്ലാം യുവജന സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരാൻ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.കഴിഞ്ഞ രണ്ടു വർഷക്കാലം പ്രസിഡന്റ്‌ സ്ഥാനം അലങ്കരിക്കുകയും, കാരുണ്യ സേവന മേഖലയിൽ നിറസാന്നിദ്ധ്യമായി നിലകൊണ്ട ശമിഹുൽ കാസിമിനു യാത്രയയപ്പും നൽകി.ഇന്നു നടന്ന യോഗത്തിൽ ഉപദേശക സമിതി അംഗങ്ങളായ റംഷീദ്, സബാദ്, ഖാദർ, നിഷാദ് എന്നിവർ പങ്കെടുത്തു.യോഗത്തിൽ റംഷീദ് അധ്യക്ഷ പ്രസംഗം നടത്തി.കൊറോണ കാലത്തും തുടർന്നുള്ള നാളുകളിലും സാമൂഹിക സേവന രംഗത്ത് അതുല്യ പ്രവർത്തനം […]

Continue Reading

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട, രണ്ട് കാസർകോട് സ്വദേശികൾ പിടിയിൽ

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 75 ലക്ഷം വിലമതിക്കുന്ന1 550 ഗ്രാം സ്വർണവുമായി രണ്ടു പേർ പിടിയിൽകാസർഗോഡ് സ്വദേശികളായ അബ്ദുൾ ഷംറൂദ്, മൊയ്തീൻ കുഞ്ഞി എന്നിവരാണ് പിടിയിലായത്കസ്റ്റംസ് അസി. കമ്മീഷണർ ഇ. വികാസ്,സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻഎന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Continue Reading

അരിക്കലത്തിലും കുക്കറിലും 17 ലക്ഷം; എഞ്ചിനീയറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്

മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയർ എ.എം.ഹാരിസിൻ്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. പ്രഷര്‍ കുക്കറിലും അരിക്കലത്തിലും കിച്ചന്‍ കാബിനറ്റിലും സൂക്ഷിച്ച 17 ലക്ഷം രൂപ സംഘം കണ്ടെത്തി. കോട്ടയത്തെ വ്യവസായില്‍ നിന്ന് 25,000 രൂപ വാങ്ങിയതിന് ഹാരിസ് ഇന്നലെ പിടിയിലായിരുന്നു. ആലുവയിലെ ഫ്ലാറ്റില്‍ രാത്രി 12 മണി വരെ പരിശോധന നീണ്ടു. ഫ്ലാറ്റിൻ്റെ മൂല്യം 80 ലക്ഷം രൂപയാണ്. ഫ്ലാറ്റില്‍ രണ്ടുലക്ഷത്തിന്റെ ടെലിവിഷനും, ഒന്നരലക്ഷത്തിന്റെ മ്യൂസിക് സിസ്റ്റവും കണ്ടെത്തി. എ.എം ഹാരിസിന് ബാങ്ക് നിക്ഷേപം 18 ലക്ഷം രൂപയുണ്ടെന്നും […]

Continue Reading