ആരിക്കാടി കുന്നില്‍ ഖിള്രിയ നഗറില്‍ താമസിക്കുന്ന കുമ്പള സൂപ്പി ഹാജി നിര്യാതനായി

ആരിക്കാടി കുന്നില്‍ ഖിള്രിയ നഗറില്‍ താമസിക്കുന്ന കുമ്പള സൂപ്പി ഹാജി (75) നിര്യാതനായി ഖിള്ര്‍ ജുമ മസ്ജിന്റെ ആദ്യ കാല വൈ: പ്രസിഡണ്ടും ദീര്‍ഘകാലം വ്യാപാരിയുമായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: പി എസ് മൊയ്തീന്‍ ചൈന, പരേതനായ അഷ്‌റഫ്, അബ്ബാസ് ദുബൈ, ദാവൂദുല്‍ ഹക്കീം, ഉമ്മറുല്‍ ഫാറൂഖ്, റംല. മരുമക്കള്‍: മുനീര്‍ മജിബൈല്‍, ആയിഷ, മറിയമ്മ, സറീന, സുഹ്‌റ. മയ്യത്ത് കുമ്പോല്‍ മുസ്ലിം വലിയ ജമാഅത്ത് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.

Continue Reading

സ്ത്രീകളുടെ വിവാഹപ്രായ പരിധി 21 ആക്കാൻ കേന്ദ്രസർക്കാർ തീരുമാനം

സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായ പരിധി 18 ൽ നിന്ന് 21 വയസാക്കി ഉയർത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. നിലവിൽ നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഇതുസംബന്ധിച്ച ഭേദഗതി അവതരിക്കുകയും ചെയ്യും. ഇതോടെ സ്ത്രീ -പുരുഷ വിവാഹം പ്രായം ഏകീകരിക്കപ്പെടും. 2020 സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി മോദി നടത്തിയ പ്രഖ്യാപനമായിരുന്നു ഇത്. ഇന്നലെ നടന്ന കേന്ദ്രമന്ത്രിസഭയോഗമാണ് വിവാഹ പ്രായം ഏകീകരിക്കാനുള്ള നടപടികൾക്ക് അംഗീകാരം നൽകിയത്. വിദഗ്ധരുമായി വിപുലമായ കൂടിയാലോചനകൾ നടത്തിയ ശേഷമാണ് തീരുമാനമെടുത്തത്. 16 ഓളം സർവകലാശാലയിൽ നിന്ന് വിദ്യാർഥികളുടെ അഭിപ്രായമെടുത്തിരുന്നു. […]

Continue Reading

മൊഗ്രാലിന് നഷ്ടമായത് തലമുറകളുടെ സിരകളിൽ ഫുട്ബോൾ ലഹരി കുത്തിനിറച്ച മാന്ത്രികൻ: സിറ്റിസൻ ആർട്സ് & സ്പോർട്സ് ക്ലബ്‌

മൊഗ്രാൽ : ഫുട്ബാൾ ലഹരി ആവാഹിച്ചെടുത്ത് ആറര പതിറ്റാണ്ടു കാലം തലമുറകളുടെ സിരകളിൽ കുത്തിനിറച്ച ഫുട്ബോൾ മാന്ത്രികനെയാണ് കുത്തിരിപ്പ് മുഹമ്മദിന്റെ നിര്യാണത്തോടെ മൊഗ്രാലിന് നഷ്ടമായതെന്ന് മൊഗ്രാൽ കടവത്ത്സിറ്റിസൻ ആർട്സ് & സ്പോർട്സ് ക്ലബ്‌ സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ക്ലബ് പരിസരത്ത് നടന്ന യോഗം മൊഗ്രാൽ സ്പോർട്സ് ക്ലബ്‌ ആദ്യ കാല പ്രസിഡന്റ്‌ ടി.സി അഷ്‌റഫ്‌ അലി ഉദ്ഘാടനം ചെയ്തു. മംഗലാപുരം യൂണിവേഴ്സിറ്റി മുൻ ഫുട്ബോൾ താരം ടി. എം ശുഹൈബ് അധ്യക്ഷത വഹിച്ചു.ഫുട്ബാളിനെ ജീവവായുവായി കണ്ട്, […]

Continue Reading

ഒരു രൂപക്ക് ഡാറ്റ പാക്ക്; എതിരാളികൾക്ക് മുട്ടൻ പണികൊടുത്ത് ജിയോ

ഇന്ത്യയിലെ സ്മാർട്ട് ഫോൺ കമ്പനികൾ ഡാറ്റ, വാലിഡിറ്റി പാക്കുകൾക്ക് ഒറ്റയടിക്ക് വിലകൂട്ടിയതിന്റെ അരിശത്തിലാണല്ലോ ഉപയോക്താക്കൾ. എന്നാലിതാ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടുള്ള ഒരു കിടിലൻ ഡാറ്റ പാക്ക് അവതരിപ്പിച്ചിരിക്കുകയാണ് മുകേഷ് അംബാനിയുടെ ജിയോ. ചൊവ്വാഴ്ച രാത്രി, അറിയിപ്പുകളോ കോലാഹലങ്ങളോ ഇല്ലാതെ ജിയോ അവതരിപ്പിച്ച ഡാറ്റ പാക്കിന്റെ വില വെറും ഒരു രൂപയാണ്. 30 ദിവസത്തെ വാലിഡിറ്റിയിൽ 100 എം.ബി ഹൈസ്പീഡ് ഡാറ്റയാണ് ഈ പ്ലാൻ പ്രകാരം ലഭിക്കുക. വരുമാനം കുറഞ്ഞ പ്രീപെയ്ഡ് ഉപയോക്താക്കളെ ലക്ഷ്യമിട്ടു കൊണ്ടുള്ള ഈ ഒരു […]

Continue Reading

എം.ഡി.എം.എ. മയക്കുമരുന്നുമായി മേൽപ്പറമ്പ് കീഴൂർ സ്വദേശികൾ കാഞ്ഞങ്ങാട്ട് പിടിയിൽ

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് എം.ഡി.എം.എ. മയക്കുമരുന്ന് വേട്ട. 770 മില്ലിഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിലായി. മേൽപറമ്പ് കൈനോത്ത് ഹൗസിലെ കിരൺ ലാൽ (24), കീഴൂർ ചെറിയ പള്ളിക്ക് സമീപത്തെ മുഹമ്മദ് ഷംനാസ് (29) എന്നിവരെയാണ് ഹൊസ്ദുർഗ് എസ്.ഐ കെ.പി സതീഷും സംഘവും അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ആവിയിൽ വെച്ചാണ് ഇവർ പിടിയിലായത്. എം.ഡി.എം.എ. മയക്കുമരുന്നുമായി രണ്ടുപേർ നിൽക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസ് പരിശോധന നടത്തിയത്.

Continue Reading

ദുബൈ ഗവൺമെന്റിന് കീഴിലെ ജോലികളിലേക്ക് അപേക്ഷ ക്ഷണിച്ചു

ദുബൈ ഗവൺമെന്റിന് കീഴിലുള്ള വകുപ്പുകളിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 30,000 ദിർഹം (ആറ് ലക്ഷം രൂപ) വരെ ശമ്പളം ലഭിക്കുന്ന ഒഴിവുകളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ദുബൈ ഹെൽത്ത് അതോറിറ്റി, മീഡിയ ഓഫിസ്, ടൂറിസം- വകുപ്പ് തുടങ്ങിയവയിലാണ് ഒഴിവുകൾ. dubaicareers.ae/en എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. യു.എ.ഇ പൗരൻമാർക്കും മറ്റു രാജ്യക്കാർക്കും അപേക്ഷിക്കാൻ അവസരമുണ്ട്. ദുബൈ ഹെൽത്ത് അതോറിറ്റിയിൽ സ്‌പെഷ്യലിസ്റ്റ് രജിസ്റ്റാർ ഒഴിവിലേക്ക് അംഗീകൃത മെഡിക്കൽ സ്ഥാപനങ്ങളിൽ നിന്ന് ബിരുദവും ഫെലോഷിപ്പുമുള്ളവർക്ക് അപേക്ഷിക്കാം. 20,000- 30,000 ദിർഹം […]

Continue Reading

അലക്സാണ്ടറായി ദുല്‍ഖര്‍; കുറുപ്പിന് രണ്ടാം ഭാഗമോ?

ഒരിടവേളക്ക് ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ തിരശ്ശീലയില്‍ ആഘോഷമൊരുക്കിയ ചിത്രമാണ് കുറുപ്പ്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതം പ്രമേയമായ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് നായകകഥാപാത്രത്തെ അവതരിപ്പിച്ചത്. തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രം ഉടന്‍ ഒ.ടി.ടിയിലൂടെയും പ്രേക്ഷകരുടെ മുന്നിലേക്കെത്തും. ഇപ്പോള്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചനയാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നത്. ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗവുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഡിക്യു പുറത്തുവിട്ടിരുന്നു. വീഡിയോയിൽ വാണ്ടഡ് സീലിൽ കുറുപ്പ് എന്ന പേര് മാറി അലക്‌സാണ്ടർ എന്ന പേര് തെളിയുന്നത് കാണാം. രണ്ടാം […]

Continue Reading

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം; പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അന്തരിച്ചു

സംയുക്ത കരസേനാ മേധാവി ബിപിൻ റാവത്ത് അടക്കമുള്ള 13 സൈനിക ഓഫീസർമാർ കൊല്ലപ്പെട്ട കുനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് ജീവനോടെ രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് അന്തരിച്ചു. ബംഗളൂരുവിലെ സൈനിക ആശുത്രിയിലാണ് അന്ത്യം. 39 വയസായിരുന്നു. ഉത്തർ പ്രദേശ് കൻഹോലി സ്വദേശിയായ വരുൺ സിംഗ് അപകടത്തില്‍ രക്ഷപ്പെട്ട ഒരേയൊരാളാണ്.

Continue Reading

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യവും മയക്കമരുന്നും നൽകി പീഡിപ്പിച്ചെന്ന കേസിൽ കാസർകോട് സ്വദേശി അടക്കം മൂന്ന് പേർ മംഗലാപുരത്ത് അറസ്റ്റിൽ.

മംഗലാപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മദ്യവും മയക്കമരുന്നും നൽകി മകളെ ബലാത്സംഗം ചെയ്തുവെന്ന പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയെ തുടർന്ന് മംഗ്ളൂറു നഗര പരിധിയിലെ രണ്ട് പേരെയും കാസർകോട് ജില്ലയിലെ മറ്റൊരാളെയും അറസ്റ്റ് ചെയ്തതായി സിറ്റി പൊലീസ് കമീഷനർ എൻ ശശി കുമാർ മാധ്യമങ്ങളോട് പറഞ്ഞു. പോക്സോ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. എന്നാൽ ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു അപാർട്മെന്റിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. അതേസമയം […]

Continue Reading

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 1226 ഓഫീസര്‍ ഒഴിവുകള്‍: ശമ്പളം 36,000 – 63,840 രൂപ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ സംസ്ഥാനങ്ങളിലെ സർക്കിൾ ബേസ്ഡ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപന നമ്പർ: CRPD/ CBO/ 202122/19. അഹമ്മദാബാദ്, ബെംഗളൂരു, ഭോപാൽ, ചെന്നൈ, ജയ്പുർ എന്നിവിടങ്ങളിലാണ് അവസരം. ഗുജറാത്തി, കന്നഡ, ഹിന്ദി, തമിഴ് ഭാഷകൾ അറിഞ്ഞിരിക്കണം. ബാക്ക്ലോഗ് ഒഴിവുകൾ ഉൾപ്പെടെ 1226 ഒഴിവുണ്ട്. റഗുലർ1100, ബാക്ക്ലോഗ്126 എന്നിങ്ങനെയാണ് ഒഴിവുകൾ. ഒരു ഉദ്യോഗാർഥി ഒരു സംസ്ഥാനത്തിലേക്കേ അപേക്ഷിക്കാവൂ. സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക.

Continue Reading