രണ്ടരവയസ്സുകാരനെ കെട്ടിത്തൂക്കിയ ശേഷം അമ്മ തൂങ്ങിമരിച്ചു, കുഞ്ഞിന് രക്ഷകനായത് പോലീസുദ്യോഗസ്ഥന്‍
ചെര്‍പ്പുളശ്ശേരി: രണ്ടരവയസ്സുകാരനെ സാരിയില്‍ കെട്ടിത്തൂക്കിയശേഷം അമ്മ തൂങ്ങി മരിച്ചു. വെള്ളിനേഴി കുറ്റാനശ്ശേരി കാരയില്‍ വീട്ടില്‍ ജ്യോതിഷ്‌കുമാറിന്റെ ഭാര്യ ജയന്തിയാണ് (24) മരിച്ചത്. മകന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ബഹളംകേട്ടെത്തിയ പോലീസുദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലാണ് കുഞ്ഞിനെ മരണത്തില്‍ നിന്നും രക്ഷിച്ചത്. കുറ്റാനശ്ശേരിയില്‍ തിങ്കളാഴ്ച വൈകീട്ട് 5.30-ഓടെയാണ് സംഭവം. ബഹളംകേട്ട് ഓടിയെത്തിയ പാലക്കാട് കല്ലേക്കാട് എ.ആര്‍. ക്യാംപിലെ പോലീസുദ്യോഗസ്ഥന്‍ സി. പ്രജോഷും സമീപവാസികളും രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. വാതില്‍ പൊളിച്ച് വീടിനുള്ളില്‍ കയറിയപ്പോള്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു അമ്മയും കുഞ്ഞും. കുഞ്ഞിന് ചെറുചലനം […]
Continue Reading