യു എ ഇ യുടെ അമ്പതാം വാർഷികാഘോഷം അബുദാബി കാസർകോട് മണ്ഡലം കെ എം സി സി . രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

അബുദാബി : കാസർകോട് മണ്ഡലം കെ എം സി സി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യു എ ഇ യുടെ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ബ്ലഡ് ഡൊണെഷൻ ക്യാമ്പ് സംഘടിപ്പിച്ചു . വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ അൽ വഹ്ദ മാളിന് സപീമം വെച്ച് നടത്തിയ രക്തദാന ക്യാമ്പിൽ വിവിധ ദേശക്കാരായ നൂറോളം പേർ രക്തം നൽകാൻ സന്നദ്ധരായി . പരിപാടിയിൽ അബുദാബി സംസ്ഥാന കെ എം സി സി ട്രഷറർ പി കെ അഹമ്മദ് ബല്ലാ […]

Continue Reading

മല്ലം പ്രദേശത്തെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം വേണം -മുസ്ലിം ലീഗ്

കാസർകോട്: മല്ലത്തെയും സമീപ പ്രദേശങ്ങളിലെയും വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം കാണണ മെന്ന് മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിൽ മല്ലം ട്രാൻസ്ഫോർമറിൽ നിന്നാണ് വൈദ്യുതിസപ്ലൈ ചെയ്യുന്നത്.കാലപ്പഴക്കമുള്ള ട്രാൻസ്ഫോർമറാണ്പരാതിക്ക് ഇടവരുത്തുന്നത്. കൃഷിയാവശ്യത്തിനും ഗാർഹിക ആവശ്യ ത്തിനും വൈദ്യുതി മോട്ടോർ ഉപയോഗി ക്കാൻ പറ്റാത്ത സ്ഥിതിയാണ് നിലവിൽ.പുതിയ ട്രാൻസ് ഫോർമർ സ്ഥാപിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രസിഡണ്ട് ആക്ടിംഗ് പ്രസിഡണ്ട് ഷെരീഫ് മല്ലത്ത്, ജനറൽ സെക്രട്ടറി ഹമീദ് മല്ലം എന്നിവർ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകി.

Continue Reading

ഒമിക്രോൺ: വാക്സിനേഷൻ നിരക്ക് കുറഞ്ഞ ജില്ലകളിൽ പ്രത്യേക ശ്രദ്ധ; മുഖ്യമന്ത്രി

വാക്സിനേഷൻ നിരക്ക് കുറഞ്ഞ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അത് വർധിപ്പിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് അവലോകനയോഗത്തിൽ ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകി. സംസ്ഥാനത്ത് 97 ശതമാനം പേർ ആദ്യ ഡോസ് വാക്സിനും 70 ശതമാനം പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. 70 ലക്ഷം പേർക്ക് രണ്ടാം ഡോസ് നൽകാനുണ്ട്. അത് എത്രയും വേഗം പൂർത്തീകരിക്കാൻ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് നിർദേശിച്ചു. ഒമിക്രോൺ പശ്ചാത്തലത്തിൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് കണ്ടെത്തണം. അവിടങ്ങളിൽ […]

Continue Reading

ഹീമോ ഗ്ലോവിയ യുടെ അളവ് കുറഞ്ഞ കുട്ടികൾക്ക് പോഷക ആഹാരം നൽകി. ഗ്രാമ പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ് ഉൽഘാടനം ചെയ്തു.

മുളിയാർ: ബോവിക്കാനം അംഗൻവാടി പരിതിയിലെ ഹിമോ ഗ്ലോവിയ യുടെ (അനീമിയ) അളവ് കുറഞ്ഞ കുട്ടികളെ കണ്ടെത്തി കാസാഗോഡ് സി.പി- സി.ആർ.ഐ യുടെ സഹകരണത്തോടെ ആവർക്ക് ആവശ്യമായ പോഷക ആഹാരം നൽകി.സി.പി.സി.ആർ.ഐ 2021-22 വർഷത്തെ പദ്ധതിയിലുടെ നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് കുട്ടികളെ കണ്ടെത്തി ഇവരുടെ ഹിമോ ഗ്ലോവിയ യുടെ അളവ് കൂടുന്നത് വരെ ഇവർക്ക് പോഷക ആഹാരം നൽകുന്നത്.ബോവിക്കാനം അംഗൻവാടിയിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ് പോഷക ആഹാരം വിതരണോൽഘാടനം ചെയ്തു.അംഗൻവാടി വർക്കർ ബി.സി ശാന്തിനിദോവി […]

Continue Reading

‘കോഹ്‌ലിയുടെ ഫോൺ സ്വിച്ച്ഓഫ്, ഇങ്ങനെയായിരുന്നില്ല കൈകാര്യം ചെയ്യേണ്ടിയിരുന്നത്’; വിമർശനവുമായി ബാല്യകാല കോച്ച്‌

ഏകദിനത്തില്‍ നിന്നും കോഹ്‌ലിയുടെ നായകസ്ഥാനം നീക്കിയതിനെതിരെ രൂക്ഷവിമര്‍ശവുമായി താരത്തിന്റെ ബാല്യകാല പരിശീലകൻ രാജ്‌കുമാർ ശർമ. ഏകദിന ക്യാപ്റ്റൻ സ്ഥാനത്തു നിന്നു മാറ്റിയത് കോഹ്‌ലിയെ മാനസികമായി തകർത്തെന്നും അദ്ദേഹം ഇത് പ്രതീക്ഷിച്ചിരുന്നില്ലെനും രാജ്കുമാർ ശർമ പറഞ്ഞു. ഇന്ത്യയുടെ ഏകദിന ടീമിന്റെ ക്യാപ്റ്റൻസി വിഷയം കൈകാര്യം ചെയ്ത രീതിയിൽ ആശ്ചര്യം പ്രകടിപ്പിച്ച പരിശീലകൻ ദേശീയ സെലക്ടര്‍മാര്‍ക്കെതിരെയും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കെതിരെ വിമര്‍ശം ഉന്നയിക്കുകയും ചെയ്തു. ‘ഇതേക്കുറിച്ച് ഞാൻ ഇതുവരെയും വിരാടുമായി സംസാരിച്ചിട്ടില്ല. ചില കാരണങ്ങളാൽ അദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് […]

Continue Reading

ഭാര്യ ഭർത്താവിനെ അനുസരിക്കാത്തത്​ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കിയെന്ന്​ സി.ബി.എസ്​.ഇ ചോദ്യപേപ്പർ

ന്യൂഡൽഹി: സ്​ത്രീ സ്വാത​ന്ത്ര്യവും സ്​ത്രീ പുരുഷ സമത്വവും കുടുംബങ്ങളിൽ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കിയെന്ന കണ്ടെത്തലുമായി സി.ബി.എസ്​.ഇ. സി.ബി.എസ്.ഇ പത്താം ക്ലാസ് ചോദ്യപേപ്പർ ആണ്​ വിവാദ ചോദ്യവുമായി രംഗത്ത്​ എത്തിയിരിക്കുന്നത്​. സി.ബി.എസ്​.ഇ. സി.ബി.എസ്.ഇ പത്താം ക്ലാസ് ആദ്യ ടേം ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പറിൽ ആണ്​ വിവാദ ചോദ്യം ഉള്ളത്​. സ്ത്രീ – പുരുഷ തുല്യത കുടുംബങ്ങളിൽ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കി എന്നാണ് ചോദ്യത്തിലെ പരാമർശം. സത്രീ – പുരുഷ തുല്യത ഇല്ലാതിരുന്ന കാലത്ത് കുടുംബത്തിലെ കുട്ടികൾക്ക് അച്ചടക്കം ഉണ്ടായിരുന്നു. […]

Continue Reading

‘സിബിഐ5ലും ജഗതി ഉണ്ടാകണം’; മമ്മൂട്ടിയുടെ ആവിശ്യം അംഗീകരിച്ച് സംവിധായകൻ

മലയാളികൾ ആകാംഷയോടെ കാത്തിരിക്കുന്ന സിബിഐ അഞ്ചാം ഭാഗത്തിലും ജഗതിയുടെ സാന്നിധ്യം ഉണ്ടാകും. ഇതുവരെ ഉള്ള സിബിഐ ചിത്രങ്ങളിലെ ജഗതിയുടെ വിക്രം ഏറെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു. ഇപ്പോൾ പുതിയ സിനിമയിലും ജഗതി ശ്രീകുമാർ വേണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടു എന്നാണ് റിപ്പോർട്ട്. വാഹനാപകടത്തിൽ പരുക്കേറ്റതിന് ശേഷം ജഗതി വർഷങ്ങളായി അഭിനയരംഗത്തില്ല. എന്നാൽ ‘സിബിഐ’ സീരിസിലെ ചിത്രത്തിൽ ജഗതി ശ്രീകുമാർ വേണമെന്നും ഏതെങ്കിലും രംഗങ്ങളിൽ ജഗതിയുടെ സാന്നിധ്യം ഉണ്ടാകണമെന്നുമായിരുന്നു മമ്മൂട്ടി ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ചാണ് സംവിധായകൻ കെ മധുവും തിരക്കഥാകൃത്ത് എസ് […]

Continue Reading

തളങ്കര മാലിക് ദീനാർ മസ്ജിദിന് സൗന്ദര്യം പകർന്ന് പുതിയ പ്രവേശന കവാടം വരുന്നു

തളങ്കര മാലിക് ദീനാർ മസ്ജിദിന് സൗന്ദര്യം പകർന്ന് പുതിയ പ്രവേശന കവാടം വരുന്നു. അത്യധുനിക സംവിധാനത്തോടെയാണ് കവാടം ഒരുക്കുന്നത്. പ്രവർത്തനോദ്ഘാടനം ഡിസംബർ 17 ന് കാസർകോട് സംയുക്ത ജമാഅത് ഖാദി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ നിർവഹിക്കും.

Continue Reading

ഇടിക്കൂട്ടില്‍ നിന്നും ഗിന്നസ് ബുക്കിലേക്ക്; റെക്കോഡുമായി റാന്‍ഡി ഓര്‍ട്ടണ്‍

ഡബ്ല്യൂ.ഡബ്ല്യൂ.ഇ റിംഗില്‍ നിന്നും മറ്റൊരു ഗിന്നസ് റെക്കോഡ് കൂടി പിറന്നിരിക്കുകയാണ്. പ്രൊഫഷണല്‍ റെസ്‌ലിംഗിലെ ഏറ്റവും മികച്ച ടെക്‌നീഷ്യന്‍മാരില്‍ ഒരാള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന റാന്‍ഡി ഓര്‍ട്ടനാണ് ഡബ്ല്യൂ.ഡബ്ല്യൂ.ഇയിലെ പുതിയ ഗിന്നസ് റെക്കോഡിനുടമ. ഈ വര്‍ഷത്തെ സര്‍വൈവര്‍ സീരീസ് എന്ന പേ പെര്‍ വ്യൂവില്‍ പങ്കടുത്തതോടെയാണ് റാന്‍ഡി ഓര്‍ട്ടന്റെ പേരും ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. ഏറ്റവുമധികം പേ പെര്‍ വ്യൂവില്‍ പങ്കെടുത്ത റെസ്‌ലര്‍ എന്ന റെക്കോഡാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്. റാന്‍ഡിയ്‌ക്കൊപ്പം വനിതാ താരം നതാലിയയും ഗിന്നസ്സില്‍ ഇടം നേടിയിട്ടുണ്ട്.

Continue Reading

മൊഗ്രാൽ ദേശീയവേദി : സിദ്ദീഖ് റഹ്മാൻ പ്രസിഡണ്ട്, ടികെ ജാഫർ സെക്രട്ടറി, മുഹമ്മദ് സ്മാർട്ട് ട്രഷറർ

മൊഗ്രാൽ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി മൊഗ്രാലിൽ സാമൂഹ്യ- സാംസ്കാരിക -വിദ്യാഭ്യാസ -ജീവകാരുണ്യ മേഖലയിൽ പ്രവർത്തിച്ചുവരുന്ന മൊഗ്രാൽ ദേശീയ വേദിയുടെ 2021 -22 വർഷത്തേക്കുള്ള കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്നലെ ചേർന്ന ജനറൽബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. എ എം സിദ്ദീഖ് റഹ്മാനാണ് പ്രസിഡണ്ട്. ഇത് മൂന്നാം തവണയാണ് സിദ്ദിഖ് റഹ്മാൻ ദേശീയ വേദിയുടെ പ്രസിഡണ്ട് ആവുന്നത്. കഴിഞ്ഞ കമ്മിറ്റിയിലെ വൈസ് പ്രസിഡണ്ട്‌ ആയിരുന്ന ടി കെ. ജാഫറാണ് പുതിയ ജനറൽ സെക്രട്ടറി. മുഹമ്മദ് സ്മാർട്ടാണ് […]

Continue Reading