ഭാര്യ ഭർത്താവിനെ അനുസരിക്കാത്തത്​ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കിയെന്ന്​ സി.ബി.എസ്​.ഇ ചോദ്യപേപ്പർ

Latest ഇന്ത്യ കേരളം പ്രാദേശികം

ന്യൂഡൽഹി: സ്​ത്രീ സ്വാത​ന്ത്ര്യവും സ്​ത്രീ പുരുഷ സമത്വവും കുടുംബങ്ങളിൽ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കിയെന്ന കണ്ടെത്തലുമായി സി.ബി.എസ്​.ഇ. സി.ബി.എസ്.ഇ പത്താം ക്ലാസ് ചോദ്യപേപ്പർ ആണ്​ വിവാദ ചോദ്യവുമായി രംഗത്ത്​ എത്തിയിരിക്കുന്നത്​. സി.ബി.എസ്​.ഇ. സി.ബി.എസ്.ഇ പത്താം ക്ലാസ് ആദ്യ ടേം ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പറിൽ ആണ്​ വിവാദ ചോദ്യം ഉള്ളത്​.

സ്ത്രീ – പുരുഷ തുല്യത കുടുംബങ്ങളിൽ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കി എന്നാണ് ചോദ്യത്തിലെ പരാമർശം. സത്രീ – പുരുഷ തുല്യത ഇല്ലാതിരുന്ന കാലത്ത് കുടുംബത്തിലെ കുട്ടികൾക്ക് അച്ചടക്കം ഉണ്ടായിരുന്നു. സ്ത്രീക്ക് അവളുടെ സ്ഥാനം കണ്ടെത്താൻ സാധിച്ചിരുന്നു. എന്നാൽ സ്ത്രീ – പുരുഷ തുല്യത വന്നതോടെ കുടുംബത്തിലെ ഒരിക്കലും തെറ്റുപറ്റാത്ത അധികാരി എന്ന സ്ഥാനം പുരുഷന് ത്യജിക്കേണ്ടി വന്നു എന്നാണ് ചോദ്യപേപ്പറിലെ നിരീക്ഷണം. രക്ഷിതാക്കൾക്ക് കൗമാരക്കാരിൽ ആധിപത്യം ഇല്ലാത്തതിന് കാരണമായി ചോദ്യപേപ്പർ ചൂണ്ടിക്കാട്ടുന്നത് സ്ത്രീ -പുരുഷ തുല്യതയാണ്. ഭാര്യ ഭർത്താവിനെ അനുസരിക്കുന്നവൾ ആകണം.

Leave a Reply

Your email address will not be published. Required fields are marked *