നെല്ലിക്കട്ട:ചെങ്കള മണ്ഡലം INTUC കൺവെൻഷൻ സംഘടിപ്പിച്ചു. അസംഘടിത തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും അവരുടെ തൊഴിൽ പ്രശ്നങ്ങളിലും ക്ഷേമനിധിയടക്കമുള്ള വിഷയങ്ങളിലും ശക്തമായി ഇടപ്പെട്ട് ശക്തമായപ്രവർത്തനം സജ്ജമാക്കാനും തീരുമാനിച്ചു.
വിദ്യാർത്ഥികളടക്കം നൂറുക്കണക്കിനാളുകൾ ദിവസവും സഞ്ചരിക്കുന്ന കേരള – കർണ്ണാടക അന്തർ ദേശീയ പാതയായ ചെർക്കള – കല്ലടുക്ക റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും, അല്ലാത്തപക്ഷം ശക്തമായ സമരത്തിന് INTUC നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നല്കി. കൺവെൻഷൻ ഐ എൻ ടി യു സി നിയോജക മണ്ഡലം പ്രസിഡന്റ് സി. ജി. ടോണി അധ്യക്ഷത വഹിച്ചു. ഡി.സി.സി. സെക്രട്ടറി സി.വി. ജയിംസ് ഉദ്ഘാടനം നിർവഹിച്ചു.
കാസറഗോഡ് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ ഖാലിദ്, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എം അബൂബക്കർ എതിർത്തോട്, ഡിസിസി നിർവ്വാഹക സമിതിയംഗം അർജുനൻ തായലങ്ങാടി, INTUC ജില്ലാ ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദ്,ഐ എൻ ടി യു സി ജില്ലാ ട്രഷർ ഉമേഷ് അണങ്കൂർ, കോൺഗ്രസ്സ് നേതാക്കളായ ബി എ ഇസ്മയിൽ , പുരുഷോത്തമൻ നായർ, കാട്ടുകൊച്ചി കുഞ്ഞി കൃഷ്ണൻ നായർ, അബ്ദുൽ റസാഖ് , ഖാൻ പൈക്ക തുടങ്ങിയവർ സംസാരിച്ചു. അബൂബക്കർ ഗിരി സ്വാഗതവും സുബൈദ ഇടനീർ നന്ദിയും പറഞ്ഞു.
അബൂബക്കർ ഗിരി പ്രസിഡണ്ടായി 11 അംഗ കമ്മറ്റിയെ കൺവെൻഷൻ തെരെഞ്ഞെടുത്തു,