ഷാർജ: ആവേശപ്പോരാട്ടത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ ആറു വിക്കറ്റിന് തകർ ത്ത് ചെന്നൈ സൂപ്പർ കിങ്സ്.
ബാംഗ്ലൂർ ഉയർത്തിയ 157 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈ 18.1 ഓവറിൽ
4 വിക്കറ്റ് നഷ്ടത്തിൽ വിജയം നേടി.
ഋതുരാജ് ഗെയ്ക്വാദ്, ഫാഫ് ഡുപ്ലെസ്സിസ്, അമ്പാട്ടി റായുഡു
എന്നി വർ ചെന്നൈയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. ബൗളർമാരും വിജയത്തിൽ നിർണായക ഘടകമായി. ബാംഗ്ലൂർ: 20 ഓവറിൽ ആറിന് 156, ചെന്നൈ:18.1 ഓവറിൽ നാലിന് 157.
ഈ വിജയ ത്തോടെ ചെന്നൈ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി.
മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാനാവാതെ പോയതാണ് ബാംഗ്ലൂരിന് തിരിച്ചടിയായത്. യു.എ.ഇയിൽ ബാംഗ്ലൂരിന്റെ
തുടർച്ച യായ ഏഴാം തോൽവിയാണിത്.