കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക പീഡനമുണ്ടായതായി പരാതി; സിഎഫ്എല്‍ടിസി താല്‍കാലിക ജീവനക്കാരന്‍ അറസ്റ്റില്‍

Latest ഇന്ത്യ കേരളം പ്രാദേശികം

കോവിഡ് ചികിത്സാ കേന്ദ്ര ത്തില്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍ കുട്ടിക്ക് നേരെ ലൈംഗിക പീഡനമുണ്ടായതായി പരാതി; സിഎഫ്എല്‍ടിസി താല്‍കാലിക ജീവനക്കാരന്‍ അറസ്റ്റില്‍.

പത്തനംതിട്ട: കോവിഡ് ചികിത്സാ കേന്ദ്രത്തില്‍
പ്രായ പൂര്‍ത്തിയാകാത്ത പെണ്‍ കുട്ടിക്ക് നേരെ ലൈംഗിക പീഡനമുണ്ടായതായി പരാതി.

പീഡനത്തിന് ഇരയായെന്ന് പറയുന്ന 16 കാരിയുടെ മാതാവിന്റെ പരാതിയില് പോലീസ് കേസെടുത്തു.
സംഭവത്തില്‍ ആരോപണ വിധേയനായ സിഎഫ് എല്‍ ടിസിയിലെ താല്‍കാലിക ജീവനക്കാരനായ ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പത്തനംതിട്ട സിഎഫ് എല്‍ ടി സിയില്‍ ചികിത്സയില്‍ ഉള്ളപ്പോഴാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമമുണ്ടായതെന്ന് പരാതി.
ആഗസ്റ്റ് 27നാണ് കോവിഡ് പോസീറ്റിവായ പെണ്‍കുട്ടിയെ സി എഫ് എല്‍ ടി സിയില്‍ പ്രവേശിപ്പിച്ചത്. സെപ്തംബര്‍ രണ്ടാം തീയതി പെണ്‍ കുട്ടിക്ക് കോവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇതിനിടെ പെണ്‍കുട്ടിയു മായി സൗഹൃദം സ്ഥാപിച്ച പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു വെന്നാണ് പരാതി.

കോവിഡ് നെഗറ്റീവ് ആയ ശേഷം നിന്ന് ഡിസ്ചാര്‍ജ് ആയ പെണ്‍കുട്ടി വീട്ടിലേക്ക് പോകാതെ സുഹൃത്തിന്റെ വീട്ടിലേക്കാണ് പോയത്. തുടര്‍ന്ന് കാര്യങ്ങള്‍ അന്വേഷിച്ച് കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *