ഇന്നും നാളെയും സമ്പൂർണ അടച്ചുപൂട്ടൽ ; പൊതുഗതാഗതം ഉണ്ടാകില്ല, വാഹനം അനുവദിക്കില്ല

Latest കേരളം

തിരുവനന്തപുരം:കോവിഡ്‌ വ്യാപനം കുറയ്‌ക്കാനായി സംസ്ഥാനത്ത്‌ ശനിയും ഞായറും സമ്പൂർണ അടച്ചുപൂട്ടൽ. ടിപിആർ 18നു മുകളിലുള്ള (ഡി വിഭാഗം) 80 തദ്ദേശസ്ഥാപനങ്ങളിൽ മുപ്പൂട്ടായിരിക്കും.
♦️പരീക്ഷകൾ നടക്കും.
♦️ആരാധനാലയങ്ങളിൽ ഒരു സമയം 15 പേർ മാത്രം.
♦️വാഹനം അനുവദിക്കില്ല.
♦️ പൊതുഗതാഗതം ഉണ്ടാകില്ല.
♦️ അവശ്യസേവന മേഖലയിലുള്ളവർക്കായി കെഎസ്‌ആർടിസി സർവീസ്‌ നടത്തും.
♦️ തിങ്കളാഴ്‌ചമുതൽ ഇളവുകൾ തുടരും.

ശനി, ഞായർ ഇളവുകൾ
✳️ ഹോട്ടലുകളും റസ്‌റ്റോറന്റുകളും രാവിലെ 7 മുതൽ രാത്രി 7 വരെ ഹോം ഡെലിവറി മാത്രം
✳️ ഭക്ഷ്യോൽപ്പന്നങ്ങൾ, പാൽ, പച്ചക്കറി, പഴം, പലവ്യഞ്ജനം, മത്സ്യം, മാംസം വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ രാത്രി 7 വരെ
✳️ കള്ളുഷാപ്പുകളിൽ പാഴ്‌സൽമാത്രം
✳️ പൊലീസ്‌ സ്‌റ്റേഷനിൽ അറിയിച്ച്‌ നിർമാണ പ്രവർത്തനമാകാം

Leave a Reply

Your email address will not be published. Required fields are marked *