വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷം; ലഹരി ഉപയോഗം പതിവെന്ന് നാട്ടുകാർ

Latest ഇന്ത്യ കേരളം പ്രാദേശികം

കാസർകോട് കുമ്പളയിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. കുമ്പള സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് സ്കൂളിന് സമീപമുള്ള ടൗണിൽ സംഘർഷമുണ്ടാക്കിയത്.

വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗമുണ്ടെന്നും സംഘർഷം പതിവാണെന്നും നാട്ടുകാർ ആരോപിച്ചു.സ്കൂളിലെ കായിക മേളയിലുണ്ടായ പ്രശ്നമാണ് ഒടുവിൽ സംഘർഷത്തിലേക്ക് എത്തിയത്.

സ്കൂളിന് പുറത്ത് സമീപത്തെ ടൗണിലെത്തിയ വിദ്യാർഥികൾ ചേരിതിരിഞ്ഞ് സംഘർഷമുണ്ടാക്കുകയായിരുന്നു.കുട്ടികൾ സംഘർഷമുണ്ടാക്കുന്നത് പതിവാണെന്നും ചിലരിൽ ലഹരി ഉപയോഗമുണ്ടെന്നും രക്ഷിതാക്കളും നാട്ടുകാരും ആരോപിച്ചു.

വിദ്യാർഥികളെ തിരിച്ചറിഞ്ഞ് കർശന നടപടി സ്വീകരിക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയ ശേഷമാണ് വിദ്യാർഥികളെ പിരിച്ചുവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *