ദേശീയപാത വികസനത്തെത്തുടർന്ന് സ്കൂളിലെത്താൻ വഴിയില്ലാത്ത കുട്ടികൾക്ക് അവധി അനുവദിക്കണമെന്ന വിഷയത്തിൽ ബാലാവകാശ കമ്മിഷന്റെ ഇടപ്പെടൽ

Latest കേരളം

കുമ്പള : ദേശീയപാത വികസനത്തെത്തുടർന്ന് സ്കൂളിലെത്താൻ വഴിയില്ലാത്ത കുട്ടികൾക്ക് അവധി അനുവദിക്കണമെന്ന വിഷയത്തിൽ ബാലാവകാശ കമ്മിഷന്റെ ഇടപ്പെടൽ.

വിഷയം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ദേശീയപാത അധികൃതരുമായി ചർച്ചചെയ്യുമെന്നും കമ്മിഷൻ അംഗം അഡ്വ. പി.പി.ശ്യാമളാദേവി രക്ഷിതാവിനെ അറിയിച്ചുപെർവാഡ് കടപ്പുറത്തെ ജംഷീദാണ് മക്കൾക്ക് സ്കൂളിലെത്താൻ വഴിയില്ലെന്നും അവധി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. മൊഗ്രാൽ ഗവ. വി.എച്ച്.എസ്.എസിലെ പ്രഥമാധ്യാപകനാണ്‌ അവധി അപേക്ഷ നൽകിയത്. കത്തിന്റെ പകർപ്പ് ബാലാവകാശ കമ്മിഷനും നൽകിയിരുന്നു. ‘മാതൃഭൂമി’ ഇതുസംബന്ധിച്ച് ചൊവ്വാഴ്ച വാർത്ത നൽകിയിരുന്നു.

ജംഷീദിന്റെ മക്കളായ ഫാത്തിമത്ത് നജ, ആയിഷത്ത് റാഫ, ആമിനത്തുൽ ജെസ എന്നിവർ മൊഗ്രാൽ ഗവ. വി.എച്ച്.എസ്.എസിലെ വിദ്യാർഥികളാണ്. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി മതിലുകളുയർന്നപ്പോൾ സ്കൂളിലെത്താനുളള വഴിയാണ് ഇവർക്ക്‌ നഷ്ടപ്പെട്ടത്.പെർവാഡിൽനിന്ന്‌ ഒരു കിലോമീറ്ററാണ് സ്കൂളിലേക്കുള്ളത്‌. വഴി അടഞ്ഞതോടെ ഇവർക്ക് അഞ്ച്‌ കിലോമീറ്ററിലധികം ചുറ്റിസഞ്ചരിക്കേണ്ടിവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *