കണ്ണൂർ: ഖത്തറിൽ പന്തുരുളാൻ ഇനി നാലുദിവസം മാത്രം ബാക്കിനിൽക്കെ ലോകകപ്പ് ആരവമാണ് നാടെങ്ങും. ഓരോ ഉൾഗ്രാമങ്ങളിൽ വരെ വിവിധ രാജ്യത്തിന്റെ ഫാൻസുകാർ അതതു രാജ്യങ്ങളുടെ പതാകകളും സൂപ്പർ താരങ്ങളുടെ കട്ടൗട്ടുകളും സ്ഥാപിച്ചുകഴിഞ്ഞു.
ബ്രസീൽ, അർജന്റിന, ഫ്രാൻസ്, പോർച്ചുഗൽ, ഇംഗ്ലണ്ട്, ബെൽജിയം, ജർമനി തുടങ്ങിയ രാജ്യങ്ങളുടെ പതാകകൾ ഗ്രാമത്തിൽ പ്രത്യക്ഷപ്പെട്ടു. കൂടാതെ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, നെയ്മർ, കിലിയൻ എംബപ്പെ തുടങ്ങിയ താരങ്ങളുടെ കട്ടൗട്ടുകളും പ്രത്യക്ഷപ്പെട്ടു.എന്നാൽ, കണ്ണൂരിൽ ക്രിസ്റ്റ്യാനോ ആരാധകർ സ്ഥാപിച്ച പോർച്ചുഗലിന്റെ പതാക, നിരോധിത സംഘടനയായ പോപുലർഫ്രണ്ടിന്റെത് ആണെന്ന് തെറ്റിദ്ധരിച്ച് ബി.ജെ.പി പ്രവർത്തകർ നശിപ്പിക്കുന്ന വിഡിയോ പുറത്തുവന്നിരിക്കുകയാണ്.
പാനൂർ വൈദ്യരപീടികയിൽ ഇന്നലെ രാത്രി നടന്ന സംഭവത്തിന്റഎ വിഡിയോയാണ് പ്രചരിക്കുന്നത്. കൊടി നശിപ്പിക്കുമ്പോൾ ഇതൊന്നും ഇവിടെ പറ്റില്ലെന്ന് ബി.ജെ.പി പ്രവർത്തകൻ പറയുന്നതും വിഡിയോയിൽ കേൾക്കാം. എല്ലായിത്തും മഞ്ഞയാണ് ഇവിടെയും മഞ്ഞ വേണ്ടൂ എന്നും ഇയാൾ പറയുന്നുണ്ട്.