കുമ്പള. കുമ്പള ഗ്രാമ പഞ്ചായത്തില്‍ 20-ആം വാര്‍ഡ് കോയിപ്പാടിയില്‍ കോവിഡ് വ്യാപന ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. കൊറോണ ജാഗ്രതാ സമിതി അംഗങ്ങളും മാഷ് പദ്ധതി പ്രതിനിധികളും കൈകോര്‍ത്തായിരുന്നു പരിപാടി.കോവിഡ് പോസിറ്റീവായ വീടുകള്‍ കേന്ദ്രീകരിച്ചു കൊണ്ടായിരുന്നു ബോധവല്‍ക്കരണം.
പരിപാടിക്ക് വാര്‍ഡ് മെമ്പര്‍ സബൂറ, മാഷ് പദ്ധതി പ്രതിനിധി രഞ്ജിനി, കോസ്റ്റല്‍ പോലീസ് പ്രതിനിധി അനില്‍, അംഗന്‍വാടി ടീച്ചര്‍ ബിന്ദു, പി ടി എ പ്രസിഡണ്ട് ഹമീദ്, വളണ്ടിയര്‍മാരായ ഹബീബ്, അഷ്‌റഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.