ജനങ്ങളെ കാക്കാൻ ‘കൊറോണദേവി’;തമിഴ്‌നാട്ടിൽ പുതിയ പ്രതിഷ്ഠയുമായി ക്ഷേത്രം അധികൃതർ

Latest പ്രാദേശികം

കൊറോണയുടെ ഭീകരതയിൽ നിന്നു നാടിനെയും ജനങ്ങളെയും രക്ഷിക്കാൻ തമിഴ്‌നാട്ടിൽ ഒരുകൂട്ടം വിശ്വാസികൾ പുതിയൊരു ദേവിയെ കണ്ടെത്തിയിരിക്കുന്നത്; പേര് കൊറോണദേവി!

കോയമ്പത്തൂരിനടുത്തുള്ള കാമാച്ചിപുരി ആതീനം ക്ഷേത്രം അധികൃതരാണ് പുതിയ ദേവിയെ സൃഷ്ടിച്ച് കോവിഡിനെ തുരത്താനൊരുങ്ങുന്നത്.

കൊറോണദേവിയുടെ പേരിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠയും ആരംഭിച്ചിട്ടുണ്ട്. ഗ്രാനൈറ്റ് ഉപയോഗിച്ചാണ് ദേവിയുടെ പ്രതിമ നിർമിക്കുന്നത്. പ്രതിമ തയാറായാൽ 48 ദിവസം പ്രത്യേക പ്രാർത്ഥന നടത്തും. മഹായാഗത്തിലേക്ക് ജനങ്ങൾക്കു പ്രവേശനമുണ്ടാകില്ല.

Leave a Reply

Your email address will not be published. Required fields are marked *