യുഎഇയില്‍ 2,167 പേര്‍ക്ക് കൂടി കൊവിഡ്: 3 മരണം

Latest ഗൾഫ്

അബുദാബി: യുഎഇയില്‍ 2,167 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം. രാജ്യത്ത് ചികിത്സയിലായിരുന്ന 2,127 പേര്‍ രോഗമുക്തരായി . കോവിഡില്‍ മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തു.

2,43,844 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,06,128 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,85,242 പേര്‍ രോഗമുക്തരാവുകയും 1,741 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,145 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *