യുഎഇയിൽ 1757 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; മൂന്ന് മരണം

Latest ഗൾഫ്

അബുദാബി: യുഎഇയില്‍ ഇന്ന് 1757 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു.

മൂന്ന് കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ചികിത്സയിലായിരുന്ന 1725 പേര്‍ സുഖം പ്രാപിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,25,954 പരിശോധനകളില്‍ നിന്നാണ് പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 5,61,048 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,40,886 പേര്‍ ഇതിനോടകം രോഗമുക്തരാവുകയും 1661 പേര്‍ മരണപ്പെടുകയും ചെയ്‍തു. നിലവില്‍ 18,501 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്. 

Leave a Reply

Your email address will not be published. Required fields are marked *