ന്യൂഡൽഹി : ന്യൂമോണിയ ബാധിച്ച് ഡൽഹിയിൽ ചികിത്സയിലായിരുന്ന മലയാളി ഓക്സിജൻ കിട്ടാതെ മരിച്ചു. മഞ്ഞപ്ര പാതിര കളം എം രാംദാസാണ് (65) മരിച്ചത്.സംസ്കാരം പിന്നീട് ന്യൂഡൽഹിയിൽ നടക്കും. കമ്പനിയിലെ ജോലിയുമായി ഏറെ വർഷങ്ങളായി കുടുംബത്തോടൊപ്പം ന്യൂഡൽഹിയിലായിരുന്നു രാംദാസ്.
ഭാര്യ: ജയശ്രീ. മക്കൾ: ദിവ്യ (കാനഡ), നിവ്യ. മരുമക്കൾ: റിനിത്, അമിത്. സഹോദരങ്ങൾ: സുദേവൻ, ശിവദാസൻ, സരോജിനി, ദേവകി, കരുണാവതി, കാഞ്ചന, വസുമതി.