കുതിച്ചുയർന്ന് കൊവിഡ്; രാജ്യത്ത് പ്രതിദിന കേസുകൾ 6000 കടന്നു

Latest

രാജ്യത്ത് പ്രതിദിന കേസുകൾ കൊവിഡ് കേസുകളിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6050 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ 13 ശതമാനമാണ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. 3.39 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.

ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിക്കുമ്പോഴും ആശ്വസിക്കാവുന്ന രീതിയിലുള്ളതല്ല ഇന്ത്യയിലെ പ്രതി ദിന കൊവിഡ് നിരക്ക്. കഴിഞ്ഞ ദിവസം 5335 കേസുകളായിരുന്നു രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *