സാമൂഹിക അകലം പാലിക്കാത്ത ഒരു കോവിഡ് രോഗി 30 ദിവസം കൊണ്ട് 406 പേർക്ക് രോഗം പടർത്തുമെന്ന് കേന്ദ്രം

Latest ഇന്ത്യ
കോവിഡിന്‍റെ രണ്ടാഘട്ടത്തിലും സാമൂഹിക അകലം പാലിക്കേണ്ടതിന്‍റെ പ്രാധാന്യം ഓര്‍മപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. സാമൂഹിക അകലം കൃത്യമായി പാലിച്ചില്ലെങ്കില്‍ ഒരു കോവിഡ് രോഗിയില്‍ നിന്ന് 30 ദിവസത്തിനുള്ളില്‍ 406 പേര്‍ക്ക് അസുഖം പകരുമെന്ന കണക്കാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്.ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ ആണ് ഇക്കാര്യം അറിയിച്ചത്.

 സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്നും മാസ്‌ക് ശരിയായ വിധം ധരിക്കണമെന്നും കോവിഡ് വ്യാപനം തടയാന്‍ ഓരോരുത്തരും ജാഗരൂകരാകണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു. ഒരു വാര്‍ത്താസമ്മേളനത്തിനിടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ ആണ് ഇക്കാര്യം അറിയിച്ചത്. വിവിധ സര്‍വകലാശാലകളുടെ പഠന റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചാണ് സാമൂഹിക അകലം കൃത്യമായി പാലിച്ചില്ലെങ്കില്‍ ഉണ്ടാവാനിടയുള്ള കോവിഡ് വ്യാപനത്തിന്‍റെ ദുരന്തം ജോയിന്‍റ് സെക്രട്ടറി ഓര്‍മ്മിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *