കൊവിഡ് വ്യാപനം : സംസ്ഥാനത്ത് ഇന്ന് മുതല്‍ ഒരാഴ്ച്ച കര്‍ശന നിയന്ത്രണങ്ങള്‍

Latest കേരളം

കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതല്‍ അടുത്ത ഞായറാഴ്ച്ച വരെ കര്‍ശന നിയന്ത്രണങ്ങള്‍.

ലോക്ക് ഡൗണിന് തുല്യമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഉണ്ടാകുക. മരുന്ന്, പഴം, പച്ചക്കറി, മത്സ്യം, പാല്‍, പലചരക്ക് തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും സര്‍വീസ് സെന്ററുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കുന്നതിൽ പ്രശ്നം ഇല്ല .
ജീവനക്കാര്‍ ഇരട്ടമാസ്‌കും കൈയുറയും ധരിക്കണം. രാത്രി 9 മണിക്ക് എല്ലാസ്ഥാപനങ്ങളും അടയ്ക്കണം. ടെലികോം, ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്‌സ്, പെട്രോനെറ്റ്, പെട്രോളിയം-പാചക വാതക യൂണിറ്റ് എന്നിവയുടെ വാഹനങ്ങള്‍ക്കും ജീവനക്കാര്‍ക്കും തടസ്സമില്ല.

Leave a Reply

Your email address will not be published. Required fields are marked *