കോവിഡ് പ്രോട്ടോക്കോൾ ; നിയമ ലംഘനത്തിനുള്ള പിഴകൾ പ്രസിദ്ധീകരിച്ചു പോലീസ്

Latest പ്രാദേശികം

കോവിഡ് പ്രോട്ടോകോൾ ലംഘിക്കുന്നവർക്കുള്ള പിഴകൾ കേരള പോലീസ് പുറത്ത് വിട്ടു. കേരള പോലീസ് ഫേസ്ബുക്ക് പേജിലൂടെയാണ് പിഴ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.500, 2000,5000 എന്നിങ്ങനെയാണ് പിഴ ശിക്ഷകലുള്ളത്.

സാമൂഹിക അകലം പാലിക്കാതിരിക്കുക, മാസ്ക് ധരിക്കാതിരിക്കുക, നിയമം ലംഘിച്ച് കടകൾ തുറക്കുക, റോഡിൽ തുപ്പുക, സാമൂഹിക അകലം പാലിക്കാതെ കടകളോ സ്ഥാപനങ്ങളോ തുറന്ന് പ്രവർത്തിക്കുക, അടിയന്തര സാഹചര്യങ്ങളിൽ അല്ലാതെ കണ്ടേൻമെന്റ് സോണ് ഉള്ളിലേക്കു പ്രവേശിക്കുകയോ പുറത്തു പോകുകയോ ചെയ്യുക എന്നിവയാണ് 500 രൂപയുടെ ശിക്ഷകൾ.
ക്വാറന്റൈൻ നിയമം ലംഘിക്കുന്നവർക്ക് 2000 രൂപ പിഴയും കോ വിഡ് പ്രോട്ടോകോൾ വിരുദ്ധമായി ജനക്കൂട്ടം 5000 രൂപ പിഴയുമാണ് പ്രസിദ്ധീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *