കോവിഡ് ബാധിച്ച അച്ഛന് വെള്ളം നൽകാൻ ശ്രമിച്ച് മകൾ; തടഞ്ഞ് നിർത്തി അമ്മ; ഒടുവിൽ മരണം

Latest പ്രാദേശികം

കോവിഡിന്റെ രണ്ടാം തരംഗത്തിൽ പലതരത്തിലുള്ള വേദനിപ്പിക്കുന്ന ദൃശ്യങ്ങൾ നാം കാണുന്നത്..

അത്തരത്തിലൊരു ദൃശ്യമാണ് ആന്ധ്രാ പ്രദേശിൽ നിന്ന് ഇപ്പോൾ വരുന്നത്. കോവിഡ് ബാധിതനായി വീടിന് സമീപം തളർന്നു കിടക്കുന്ന അച്ഛന് വെള്ളം നൽകാൻ ശ്രമിക്കുന്നമകളെ തടയുന്ന അമ്മയുടെ ദൃശ്യം .

വിജയവാഡയിൽ ജോലി നോക്കുന്ന അച്ഛൻ കോവിഡ് ബാധിച്ച ശേഷമാണ് സ്വന്തം നാടായ ശ്രീകാകുളത്ത് തിരിച്ചു എത്തിയത്.അദ്ദേഹത്തെ വീട്ടിലേക്ക് കയറാൻ അനുവദിച്ചില്ല. 50–കാരനായ ഇയാൾ പുറത്തുള്ളപാടത്താണ് കിടന്നത്.

നില വളരെയധികം വഷവായ അച്ഛന് വെള്ളം കൊുക്കാൻ ശ്രമിക്കുകയാണ് 17–കാരിയായ മകൾ. എന്നാൽ മകൾക്ക് രോഗം പകരുമെന്ന് ഭയപ്പെട്ട് മകളെ തടയുകയാണ് അമ്മ. ഇതിന്റെ വിഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. എന്നാൽ അമ്മയുടെ എതിർപ്പ് അവഗണിച്ച് മകൾ കുപ്പിയിൽ അച്ഛന് വെള്ളം കൊടുക്കുന്നു. സങ്കടം സഹിക്കവയ്യാതെ അലറിക്കരയുന്നുമുണ്ട് മകൾ. അൽപ്പസമയത്തിനുള്ളില്‍ അച്ഛൻ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *