ദേളി കൂവത്തൊട്ടി സ്വദേശിയെ വടി വാളുകൊണ്ട് വെട്ടി ; യുവാവിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗ്രത്തില്‍ പ്രവേശിപ്പിച്ചു

Latest പ്രാദേശികം

മേൽപറമ്പ്:ദേളി കൂവത്തൊട്ടിയിലെ അബ്ദുള്‍ ഖാദറിന്റെ മകന്‍ സുഹൈറിനെ (25) വടിവാള്‍ കൊണ്ട് വെട്ടേറ്റ് സാരമായി പരിക്കേറ്റത്.

യുവാവിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗ്രത്തില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവം.വാഹനം വാടകക്കെടുത്ത് നല്‍കുന്ന സുഹൈറിന്റെ വീട്ടില്‍ അസമയത്ത് വാഹനം ചോദിച്ചെത്തിയ അരമങ്ങാനത്തെ ഡി.എ. സമീര്‍ ആണ് വീട്ടില്‍ നിന്നും വിളിച്ചിറക്കി വടിവാള്‍ കൊണ്ട് വെട്ടിയത്.

പ്രതിക്കെതിരെ മേൽപറമ്പ്പോലീസ് വധശ്രമത്തിന് കേസെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *