ഡല്‍ഹി: നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കി ഡല്‍ഹിയിലെ ജി ബി പന്ത് ആശുപത്രി.
ജോലി സമയത്ത് നഴ്‌സുമാര്‍ പരസ്പരം മലയാളം സംസാരിക്കുന്നത് രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരം ഒരു നടപടിയിലേക്ക് പോകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
ഡ്യൂട്ടി സമയത്ത് ഇംഗ്ലിഷ്, ഹിന്ദി എന്നീ ഭാഷകള്‍ മാത്രമേ ജീവനക്കാര്‍ ഉപയോഗിക്കാവും. മറിച്ചായാല്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.