സമകാലിക വിഷയങ്ങളിൽ ശക്തമായ വിമർശനങ്ങൾ ഉന്നയിക്കുന്നതിൽ സോഷ്യൽ മീഡിയാ ട്രോളന്മാർ ഒട്ടും പിന്നിലല്ല.
ട്രോളന്മാരുടെ പരിഹാസം മിക്കവയും സമകാലിക യാഥാർത്ഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നുവയുമാണ്. പാലാക്കാട് മലമുകളിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തിയ സംഭവത്തിലും പ്രതികരിച്ച് ട്രോളന്മാർ രംഗത്തുവന്നിട്ടുണ്ട്. സംഘപരിവാറിനെതിരാണ് മിക്ക ട്രോളുകളും.





മാത്രമല്ല, വീട്ടിലെത്തിയാൽ ബാബുവിനെ നേരിടാനിരിക്കുന്ന മാതാപിതാക്കളും ട്രിപ്പടിച്ച് അബദ്ധത്തിൽ ചാടുന്ന ഫ്രീക്കൻമാരുമെല്ലാം ട്രോളന്മരുടെ ലിസ്റ്റിലുണ്ട്.
കഴിഞ്ഞ ദിവസമാണ് മലമ്പുഴ ചെറാട് സ്വദേശി ആർ. ബാബുവാണ് കാൽ വഴുതി വീണ് മലയിടുക്കിൽ കുടുങ്ങിയത്.
തിങ്കൾ രാവിലെയാണ് ബാബു പ്രദേശവാസികളായ രണ്ടു പേർക്കൊപ്പം മലയിലേക്ക് ട്രക്കിംഗ് നടത്തിയത്. പാതി വഴിയിൽ മറ്റു രണ്ടു പേർ മടങ്ങിയെങ്കിലും ബാബു വീണ്ടും മല കയറുകയായിരുന്നു.
പിന്നീട് ബാബുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാറകൾക്കിടയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.
48 മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ബാബുവിനെ മലയിടുക്കിൽ നിന്ന് പുറത്തെത്തിക്കുന്നത്. കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ ഉപയോഗിച്ച് ചൊവ്വാഴ്ച ഉച്ചയോടെ നടത്തിയ രക്ഷാദൗത്യം പരാജയപ്പെട്ടിരുന്നു.
ശക്തമായ കാറ്റിനെ തുടർന്നാണ് ദൗത്യം പരാജയപ്പെട്ടത്. തുടർന്ന് നാവികസേനയുടെ സീ കിംഗ് ഹെലികോപ്റ്റർ എത്തിച്ച് രക്ഷാപ്രവർത്തനം നടത്തി.
കോഴിക്കോട് നിന്ന് പർവ്വതാരോഹരെയും സ്ഥലത്തെത്തിച്ചിരുന്നു. പിന്നീട് ദൗത്യം ഏറ്റെടുത്ത സൈന്യം ഇന്ന് ഉച്ചയോടെ ബാബുവിനെ മലമുകളിലേക്ക് എത്തിച്ചു.