കുവൈറ്റ് സിറ്റി: ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിന് അംഗീകാരം കുവൈറ്റ് ആരോഗ്യമന്ത്രാലയം നല്‍കി.
ഇതോടെ കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്ത ഇന്ത്യക്കാര്‍ക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് തടസ്സമുണ്ടാകില്ല.
വിദേശികളുടെ കുവൈറ്റിലേക്കുള്ള തിരിച്ചു വരവുമായി ബന്ധപ്പെട്ട് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കൊവിഡ് വാക്‌സിന്‍ പട്ടികയില്‍ ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിനും ഉള്‍പ്പെടുന്നു.
അതേസമയം കുവൈറ്റിലുള്ള എല്ലാ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരു മാസത്തിനകം ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.