ദുബായ്; യു.എ.ഇ യുടെ അമ്പതാമത് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രൈഡ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഇയർ ഓഫ് ഫിഫ്റ്റിയത് പ്രൈഡ് ഓഫ് ഇന്ത്യ പുരസ്കാരങ്ങൾ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് കോ ചെയര്മാന് പി.എ ഇബ്രാഹിം ഹാജിക്കും , കെ.വി.ആർ ഗ്രൂപ് ചെയര്മാന് കുഞ്ഞിരാമൻ നായർക്കും സമ്മാനിച്ചു .
ദുബായ് അൽ ഖൂരി സ്കൈ ഗാർഡൻസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ , ലൈഫ് ടൈം അചീവ്മെന്റ് പുരസ്കാരം പി.എ.ഇബ്രാഹിം ഹാജിയും , ഹ്യുമാനിറ്റേറിയൻ വിഭാഗത്തിൽ കെ.വി.ആർ കുഞ്ഞിരാമൻ നായരും പുരസ്കാരം ഏറ്റുവാങ്ങി , ദുബായ് തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോക്ടർ ഇസ്മായിൽ അബ്ദുൽ ബുഹാൽ ഹൗഷ് പുരസ്കാരം സമ്മാനിച്ചു.
രാജകുടുംബാംഗം ഓഫീസ് സി.ഇ.ഓ അർഷി സാവേരി അയൂബ് , പി.എം അബ്ദുറഹ്മാൻ, സെനോഫർ ഫാത്തിമ ,ഇഖ്ബാൽ മാർക്കോണി ,ശ്രീകാന്ത് നായർ ,എന്നിവർ ചേർന്ന് പുരസ്കാരം സമ്മാനിച്ചു.
,യു.എ.ഇ യിൽ അമ്പതാണ്ടിന്റെ സമർപ്പിത പ്രവാസത്തിനുള്ള ആദരവാണ് പ്രൈഡ് ഓഫ് ഇന്ത്യ പുരസ്കാരമെന്ന് സംഘാടകരായ സുമേഷ് വൈശാഖ് ആദിൽ സാദിഖ് എന്നിവർ പറഞ്ഞു .